Malayali Live
Always Online, Always Live

കേസിൽ കുടുങ്ങി നടി ഡിനി ഡാനിയേലും ജീവിത പങ്കാളി എസ് ജി വിനയനും; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി..!!

1,890

ചന്ദന മഴ സീരിയലിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഡിനി ഡാനിയേൽ. നിരവധി സിനിമകളിലും സീരിയലുകളിലും താരം വേഷമിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഡിനിക്കും ലിവിങ് ടുഗെദർ പാർട്ടനർ വിനയനുമെതിരെ പോകസോ കേസിൽ കുടുങ്ങിയിരിക്കുകയാണ്. ഇരുവരുടെയും കേരളത്തിൽ വന്നാൽ ഉടൻ തന്നെ അറസ്റ്റിലാകും. ഇരുവർക്കും എതിരെ പൊലീസ് പെൺകുട്ടിയെ പീ..ഡി.പ്പിച്ചതിനെ തുടർന്ന് പോക്‌സോ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു.

അറസ്റ്റ് ഉറപ്പായതിനാലാണ് പിന്നെ ഇവർ കേരളത്തിലേക്ക് വരാതിരുന്നത്. വിനയൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ബഹറിനിൽ തുടരവേ ഹൈക്കോടതി തള്ളിയിരിക്കുകയാണ്. അതേസമയം ഡിനി ഡാനിയേലിനെതിരെ പെൻകുട്ടിയുടെ മാതാവ് ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ പേരിൽ കഴിഞ്ഞയാഴ്ച വീണ്ടും കൊച്ചി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പെൺകുട്ടിയെ ഫോൺ ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് പോലീസിൽ പരാതി നൽകിയത്.

ഡിനിക്ക് എതിരെ ഇതിന്റെ പേരിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തേക്കും.
ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാവിനെ അടുത്തു കൂടുകയായിരുന്നു വിനയൻ. അതിന് വേണ്ടി തന്നെ ഡിനിയിലൂടെ ഈ സുഹൃത്ത് ബന്ധം വളർത്തിയിരുന്നു. വിനയന്റെ വീട്ടിൽ ഒരു ദിവസം പെൺകുട്ടിയും അമ്മയും എത്തിയപ്പോഴാണ് പീ.ഡ.നം നടന്നത്. കുട്ടിയുടെ മാതാവിനെയും കൊണ്ടു ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് ഡിനി പുറത്തു പോയപ്പോഴാണ് വിനയൻ പെൺകുട്ടിയെ പീ.ഡ.ത്തിന് ഇരയാക്കിയത്.

മകളെ തനിച്ചാക്കി പോകാൻ മടിച്ച മാതാവിനെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു ഡിനി. പീ.ഡ.നത്തിൽ ഏറെ സഹായിച്ചത് രാവിലെ ഭക്ഷണം വാങ്ങാനായി കുട്ടിയുടെ അമ്മയെ കൂട്ടി ഇറങ്ങുമ്പോൾ ഡിനി പറഞ്ഞ വാക്കുകളായിരുന്നു. ‘കൊച്ച് ഉറങ്ങിക്കോട്ടെ…ഇന്നലെ ലേറ്റ് ആയിട്ടല്ലേ വന്നത്. അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ? ഇച്ച (വിനയൻ) ഇവിടെയുണ്ടല്ലോ? എന്നാണ് ഡിനി പറഞ്ഞിരുന്നതും. കുട്ടി അമ്മയോട് സംഭവത്തെക്കുറിച്ച് കുറിച്ചു തുറന്ന് പറഞ്ഞിരുന്നില്ല.

മൂന്ന് ആഴ്ചയോളം പെൺകുട്ടി സ്കൂളിൽ പോയതുമില്ല. പരീക്ഷയുടെ റിവിഷനാണെന്നാണ് വീട്ടിൽ പറഞ്ഞത്.. തുടർന്ന് സ‌കൂളിൽ പോയ പെൺകുട്ടി അദ്ധ്യാപകരോട് നടന്ന സംഭവങ്ങൾ തുറന്നു പറയുകയായിരുന്നു. ചന്ദനമഴയാണ് ഡിനിക്ക് നടി എന്ന നിലയിൽ ഒരു മേൽവിലാസം ചാർത്തപ്പെടുത്തി കൊടുത്തത്. പത്തിലധികം മലയാള സിനിമകളിലും ഇരുപതിലധികം ടെലി സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിരുന്നു.

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ , ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷമായിരുന്നു താരത്തെ തേടി എത്തിയിരുന്നത്. ജാലകവാതിൽ സ്ത്രീധനം ചന്ദനമഴ തുടങ്ങിയ സീരിയലിലും നടി തിളങ്ങുകയും ചെയ്തിരുന്നു. കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ട.ക്കൊ.ല.പാതകം ആസ്പദമാക്കി മോഹൻലാലും ആന്റണി പെരുമ്പാവൂരും സിനിമയെടുക്കുന്നു എന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നടി ഡിനി ഡാനിയൽ.