Malayali Live
Always Online, Always Live

എന്റെ സൗന്ദര്യത്തിന് പിന്നിൽ ഭർത്താവ് എംജി ശ്രീകുമാറാണ്; ലേഖ ദീപക് ദേവിനോട്..!!

3,501

കഴിഞ്ഞ നാല് പതിറ്റാണ്ടിൽ ഏറെയായി മലയാളികളുടെ പ്രിയ ഗായകരിൽ ഒരാളായി നിൽക്കുന്ന ആൾ ആണ് എം ജി ശ്രീകുമാർ. എംജി ശ്രീകുമാറിനെ പോലെ ഏറെ ആരാധകർ ഉണ്ട് ഭാര്യ ലേഖക്കും (ലേഖ എംജി ശ്രീകുമാർ) സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആണ് ഇരുവരും.

മലയാളത്തിന് ഒപ്പം തമിഴ് ഹിന്ദി തമിഴ് ഭാഷകളിൽ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള എംജി ശ്രീകുമാർ സംഗീത സംവിധാനവും ചെയ്തിട്ടുണ്ട്. കൂടാതെ ഫ്ലൊവേർസ് ടിവിയിലെ കുട്ടികളെ പരിപാടിയിൽ വിധികാർത്താവ് കൂടിയായിരുന്നു എം ജി ശ്രീകുമാർ. അമൃത ടിവിയിലും അവതരകനാണ്.

എത്രയൊക്കെ തിരക്കുകളിൽ ആണെങ്കിലും ഭാര്യക്ക് ഒപ്പം യാത്രകൾ നടത്താനും ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാനും എംജി ശ്രീകുമാർ മറക്കാറില്ല. പതിനാല് വർഷം നീണ്ടു നിന്ന ലിവിങ് ടുഗതറിന് ശേഷമാണ് 2000 ജനുവരി 14 ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ചു ഇരുവരും വിവാഹിതർ ആയത്. ലേഖയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്.

ആദ്യ വിവാഹത്തിൽ ലേഖക്ക് ഒരു മകൾ ഉണ്ട്. എന്നാൽ എംജി ശ്രീകുമാർ ലേഖ ദമ്പതികൾക്ക് ഇതുവരെ മക്കൾ ഇല്ല. അറുപത് വയസ്സ് പിന്നിട്ട ഇരുവരും ഇപ്പോഴും വളരെ ചെറുപ്പമായി ആണ് ഇരിക്കുന്നത്. ശ്രീകുമാറിനൊപ്പം യാത്രകൾ ഒക്കെ ചെയ്യുന്നുണ്ട് എങ്കിൽ കൂടിയും അഭിമുഖങ്ങളിൽ ഒക്കെ ലേഖ വരുന്നത് വളരെ വിരളമാണ്. എന്നാൽ ചിലപ്പോൾ ഒക്കെ വേദിയിലേക്ക് ലേഖ വരാറുണ്ട്.

അങ്ങനെ ഒരിക്കൽ ടോപ് സിങ്ങർ വേദിയിൽ ലേഖ എത്തിയപ്പോൾ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. റിയാലിറ്റി ഷോയാണെങ്കിലും എപ്പോഴും തമാശയുടെ അന്തരീക്ഷം നില നിർത്തുന്നതാണ് ടോപ് സിംഗർ. ഈ വേദിയിലേക്ക് ലേഖയും എത്തുകയായിരുന്നു. ഇരുവരുടേയും പ്രണയകാലത്ത് ലേഖയ്ക്കായി പാടിക്കൊടുത്ത പാട്ട് ഒരിക്കൽ കൂടി പാടാൻ എംജിയോട് ദീപക് ദേവും മധു ബാലകൃഷ്ണനും ആവശ്യപ്പെടുകയായിരുന്നു.

ഇരുവരുടേയും ആവശ്യം പരിഗണിച്ച് എംജി ആ പാട്ടുപാടി. ഒരു മുഖം മാത്രം കണ്ണിൽ എന്ന മനോഹരമായ പാട്ടായിരുന്നു എംജി ആലപിച്ചത്. എംജി പാട്ടു പാടുമ്പോൾ ലേഖയുടെ മുഖം ശ്രദ്ധിച്ചോ എന്നായിരുന്നു പിന്നാലെ ദീപക് ദേവിന്റെ ചോദ്യം. തുടർന്നാണ് എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്നും ദീപക് ദേവ് ലേഖയോട് ചോദിച്ചു.

രസകരമായൊരു മറുപടിയായിരുന്നു ഇതിന് ലേഖ നൽകിയത്. സ്നേഹിക്കുന്ന ഭർത്താവ് ഉണ്ടെങ്കിൽ ഏതൊരു ഭാര്യയും സുന്ദരിയായിരിക്കും എന്നായിരുന്നു ദീപക്കിന് ലേഖ നൽകിയ മറുപടി. താൻ ഒന്നും പറയാതെ തന്നെ തനിക്ക് വേണ്ടതൊക്കെ ചെയ്യുന്ന ആളാണെന്നും അവർ പറഞ്ഞു.