Malayali Live
Always Online, Always Live

സ്വപ്ന സുരേഷ് വിവാഹത്തിന് അണിഞ്ഞത് 625 പവൻ സ്വർണ്ണം; തെളിവുകൾ ഹാജരാക്കി..!!

2,817

സ്വർണ്ണം കടത്ത് കേസിൽ രണ്ടാം പ്രതി ആയ സ്വപ്ന സുരേഷ് തന്റെ വിവാഹത്തിന് അണിഞ്ഞത് 625 പവൻ സ്വർണ്ണം എന്ന് റിപ്പോർട്ട്. ആഡംബര ജീവിതം നയിക്കുന്ന സ്വപ്ന തന്റെ വിവാഹത്തിന് 5 കിലോ സ്വർണ്ണം ആണ് അണിഞ്ഞത് എന്നും അത്തരത്തിൽ ഉള്ള ഫോട്ടോ പ്രതിഭാഗം വക്കീൽ കോടതിയിൽ ഹാജർ ആക്കുക ആയിരുന്നു.

അതുകൊണ്ടു തന്നെ 1 കിലോ സ്വർണ്ണം സ്വപ്നയിൽ നിന്നും കണ്ടത്തിയതിൽ അസ്വാഭാവികമായി ഒന്നും ഇല്ല എന്നും പ്രതിഭാഗം വാദിക്കുന്നു. ഇതിന് പിന്നാലെ ലോക്കർ ബാങ്ക് അകൗണ്ട് തുടങ്ങിയവയിൽ കണ്ടെത്തിയ പണത്തിന്റെ ഉറവിടം ഹാജരാക്കാമെന്നും ഇവർ കോടതിയെ അറിയിച്ചു.

സ്വപ്‍ന സുരേഷ് സർക്കാരിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന കാര്യത്തിൽ കൂടുതൽ തെളിവും എൻഐഎ കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു സ്വപ്‍നയുടെ ഉപദേശകനെന്നും. ഉന്നത അധികാരങ്ങളിലുള്ള ബന്ധവും പോലീസിലുള്ള ബന്ധവും ഉപയോഗിച്ച് പലരെയും ഭീഷണിപെടുത്തുകയും സാമ്പത്തിക തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് കസ്റ്റംസും കോടതിയെ അറിയിച്ചു.

കോൺസിലറ്റിൽ നിന്നും 73,000 രൂപ വാങ്ങുന്ന അതെ സമയത്ത് തന്നെ സ്പേസ് പാർക്കിൽ നിന്നും ഒരു ലക്ഷം രൂപയിലേറെ സ്വപ്‍ന ശമ്പളം വാങ്ങിയെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.