Malayali Live
Always Online, Always Live

എന്റെ അതെ സ്വഭാവം ഉള്ളയാൾ ആയിരിക്കണം ഭർത്താവ്; വിവാഹത്തിൽ തന്റെ നിബന്ധനകളെ കുറിച്ച് മഡോണ സെബാസ്റ്റ്യൻ..!!

3,231

മലയാളത്തിൽ ഏറെ പ്രേക്ഷക പിന്തുണ ഉള്ള അഭിനേതാവ് ആണ് മഡോണ സെബാസ്റ്റ്യൻ. മലയാളത്തിൽ നിവിൻ പോളിയുടെ നായികയായി പ്രേമം എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തിലെക്ക് എത്തുന്നത്. മലയാളത്തിൽ യുവതാരങ്ങളിൽ ശ്രദ്ധേയമായ അഭിനയ മികവ് കാഴ്ച വെച്ച താരം പിനീട് തമിഴിലും തെലുങ്കിലും മികച്ച വേഷങ്ങൾ ചെയ്തു.

2015 ൽ പുറത്തിറങ്ങിയ പ്രേമം ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. മ്യൂസിക് മോജോ എന്ന പ്രോഗ്രാമിൽ ഗായികയായി എത്തിയ താരം അതിന് ശേഷം ആയിരുന്നു അഭിനയ ലോകത്തിലേക്ക് എത്തുന്നത്. സൂര്യ ടിവിയിലെ പ്രോഗ്രാം കണ്ട പ്രേമം സംവിധായകൻ അൽഫോൻസ് പുത്രൻ അഭിനയിക്കാൻ ക്ഷണിക്കുക ആയിരുന്നു. വിജയ് സേതുപതിയുടെ നായികയായി തമിഴിൽ അരങ്ങേറിയ താരം ദിലീപിന്റെയും ആസിഫ് അലിയുടെയും പ്രിത്വിരാജിന്റെയും ഒക്കെ നായികയായി അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ താരം തന്റെ വിവാഹ ആലോചന വീട്ടുക്കാർ തുടങ്ങുയതിനെ കുറിച്ചും വിവാഹത്തിൽ തനിക്ക് ഉള്ളത് സങ്കൽപ്പങ്ങളെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..

വീട്ടുകാർ കല്യാണത്തക്കുറിച്ച് സംസാരിക്കുന്നുണ്ട്. അതിന് മുമ്പ് എന്റേതായ ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അതല്ല ഇനി ചിലപ്പോൾ നാളെ കല്യാണം കഴിക്കണമെന്ന് തോന്നിയാൽ അങ്ങനെയും ചെയ്യും. പാർട്ണർക്കും എന്റെ അതേ സ്വഭാവമാണെങ്കിൽ നന്നായിരിക്കും. ഒരു കാര്യത്തിനും സമ്മതത്തിന്റെ ആവശ്യം വേണ്ടാത്ത ആളായിരിക്കാം നിയന്ത്രണങ്ങളൊന്നും വെക്കാത്ത ഒരാൾ.

ഇതുവരെ അനുഭവിക്കാത്ത കാര്യങ്ങൾ ചെയ്യണം. ഫാം തുടങ്ങണമെന്നുണ്ട്. കുറച്ച് കാശുണ്ടാക്കി മൂന്നാല് ഏക്കർ സ്ഥലം വാങ്ങി കൃഷി ചെയ്യണം. അവിടെ മരങ്ങളും ചെടികളുമൊക്കെ നടന്നം ശുദ്ധവായു ശ്വസിച്ച് പ്രകൃതിയിലേക്കിറങ്ങണമെന്നും താരം പറഞ്ഞു.