Malayali Live
Always Online, Always Live

പെങ്ങളുടെ മകളെ വിവാഹം കഴിക്കാൻ ഒരുങ്ങി പ്രഭുദേവ; തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെ..!!

3,079

ഇന്ത്യൻ സിനിമ ലോകത്തിൽ അറിയപ്പെടുന്ന നൃത്ത സംവിധായകൻ ആണ് പ്രഭു ദേവ. അതോടൊപ്പം തന്നെ നടനും സംവിധായകനുമായി അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ മൈക്കിൾ ജാക്സൺ എന്നാണ് താരത്തിന് നൽകിയ വിശേഷണം. ആദ്യകാലത്ത് നൃത്ത സംവിധാനവും പിന്നീട് അഭിനയത്തിലേക്ക് പ്രഭു തിരിയുകയായിരുന്നു. ഇപ്പോൾ താരം വീണ്ടും വിവാഹം കഴിക്കാൻ പോകുന്നു എന്നുള്ള വാർത്തകൾ ആണ് എത്തുന്നത്.

പ്രണയവും ആദ്യ വിവാഹ ബന്ധവും തകർന്ന പ്രഭു ദേവ ഇനി വിവാഹം കഴിക്കില്ല എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒരു നൃത്ത സംവിധായകനായി ആദ്യ ചിത്രം വെട്രി വിഴ എന്ന ചിത്രമാണ്. ഏകദേശം 100 ലധികം ചിത്രങ്ങൾക്ക് നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. ഷങ്കർ സംവിധാനം ചെയ്ത കാതലൻ എന്ന ചിത്രത്തിലാണ് ആദ്യമായി നായകനായി അഭിനയിച്ചത്. ഇതിൽ നഗ്മ ആയിരുന്നു നായിക. പിന്നീട് തന്റെ നൃത്തത്തിന്റെ ബലത്തിൽ തന്നെ ഒരു പാട് തമിഴ് , തെലുങ്ക് കന്നട ചിത്രങ്ങളിൽ അഭിനയിച്ചു.

നടൻ , നൃത്ത സംവിധായകൻ എന്നൊക്കെ നിലയിൽ ഏറെ പ്രശസ്തി നേടാൻ പ്രഭുദേവയ്ക്ക് കഴിഞ്ഞു എങ്കിൽ കൂടിയും സ്വകാര്യ ജീവിതം വലിയ വിജയം ആക്കാൻ പ്രഭുദേവയ്ക്ക് കഴിഞ്ഞില്ല. നൃത്തത്തിൽ കൂടി ആയിരുന്നു റംലത്തിനെ പ്രഭുദേവ പരിചയപ്പെടുന്നത് തുടർന്ന് ഇരുവരും പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. ഈ ബന്ധത്തിൽ പ്രഭുദേവയ്ക്ക് രണ്ടു ആൺമക്കൾ ഉണ്ട്.

എന്നാൽ ഇടക്കാലത്തിൽ നയൻതാരയും ആയി പ്രഭുദേവ പ്രണയത്തിൽ ആകുകയും ഇരുവരും ഒരുമിച്ചു ലിവിങ് ടുഗെദർ ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് നയനുമായി ഉള്ള ബന്ധത്തിന് പരസ്യമായ വിവാദങ്ങളുമായി റംലത്ത് എത്തി. എന്നാൽ അതിനു ശേഷം റംലത്തിനെ പ്രഭുദേവ വിവാഹം മോചനം നടത്തി. എന്നിരുന്നാൽ കൂടിയും മക്കളുടെ വിഷയത്തിൽ നയൻതാരയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായ ഇരുവരും വേർപിരിയുക ആയിരുന്നു എന്ന് എന്നാണ് ഗോസ്സിപ് കോലങ്ങളിലെ സംസാരം.

പ്രഭുദേവയും ആയി പ്രണയം കൊടുമ്പിരികൊണ്ട നയൻസ് പ്രഭുദേവയുടെ പേര് കയ്യിൽ പച്ചകുത്തിയിരുന്നു. എന്നാൽ വിവാഹ ജീവിതവും അതോടൊപ്പം പ്രണയവും തകർന്ന പ്രഭു ദേവ പിന്നീട് ഇനി മക്കൾ മാത്രമാണ് തന്റെ ജീവിതം എന്ന് ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു വിവാഹത്തിനും ഒരു ലിവിംഗ് ടുദറിനും ശേഷമാണ് പ്രഭുദേവ വിവാഹിതനാകുന്നുവെന്ന വാർത്ത തമിഴ് മാധ്യമങ്ങൽ പുറത്തുവിടുന്നത്. എന്നാൽ വിവാഹ വാർത്തയെപ്പറ്റി പ്രഭുദേവയോ നടനോട് അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.

തന്റെ പെങ്ങളുടെ മകളുമായി പ്രഭുദേവ പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാവും എന്നുമാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ് ആചാരങ്ങൾ പ്രകാരം പെങ്ങളുടെ മകളെ വിവാഹം കഴിക്കാൻ പ്രശ്നമില്ല. അവിടത്തെ പ്രധാന വിവാഹ രീതി തന്നെ അതാണ്. തമിഴ് മാധ്യമങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് നൽകുന്നു എങ്കിൽ കൂടിയും പ്രഭുദേവയോ കുടുംബമോ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.