Malayali Live
Always Online, Always Live

ഈ സ്ത്രീകൾ ചില്ലറക്കാരല്ല; വിവാഹ വാഗ്ദാനം നൽകി പണം തട്ടുന്ന സംഘം വിലസുന്നു; എല്ലാത്തിനും പിന്നിൽ അങ്കിൾ..!!

3,181

വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കുന്ന പണം തട്ടുന്ന ഒട്ടേറെ സംഘങ്ങൾ നമ്മുടെ നാട്ടിൽ കാലങ്ങൾ ആയി ഉണ്ട്. അതിൽ ഏറെയും പുരുഷന്മാർ ആയിരുന്നു എങ്കിൽ ഇപ്പോൾ കാലം മാറിയതോടെ സ്ത്രീകളുടെ സംഘം ആണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നത്.

ഈ സ്ത്രീകളുടെ കുരുക്കിൽ വീഴുന്ന പുരുഷന്മാർ മാനഹാനി ഭയന്ന് വിവരങ്ങൾ പുറത്തു പറയാത്തത് കൊണ്ട് ഇത്തരത്തിൽ ഉള്ള തട്ടിപ്പ് സംഘം കൂടുന്നത്. കോട്ടയത്ത് ആണ് ഇത്തരത്തിൽ ഉള്ള സംഘം ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ ഇപ്പൊൾ നിരവധി ആളുകളുടെ നിരവധി കേസുകൾ ആണ് റിപ്പോർട്ട് ചെയ്യുന്നത്.

കോട്ടയം എറണാകുളം ആലപ്പുഴ ജില്ലയിൽ ഉള്ള നിരവധി യുവാക്കൾ ആണ് ഇവരുടെ കെണിയിൽ വീണിരിക്കുന്നത്. ആദ്യം സ്ത്രീകൾ തങ്ങൾ വളരെ അധികം സമ്പന്നർ ആണെന്ന് തരത്തിൽ വരുകയും വശീകരണം നടത്തുകയും ചെയ്യും തുടർന്ന് വലയിൽ വീഴുന്ന യുവാക്കളെ സ്ത്രീകൾക്ക് പിന്നിൽ ഉള്ള മാഫിയ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

മറ്റു ബന്ധുക്കൾ ഒന്നുമില്ല എന്നും എന്നാൽ തങ്ങൾക്ക് പണം ഒത്തിരി ഉണ്ടെന്നും പറഞ്ഞാണ് സ്ത്രീകൾ യുവാക്കളെ വശീകരണം നടത്തുന്നത്.. ഉന്നത വിദ്യാഭ്യാസം ഉണ്ടെന്നും വലിയ ജോലി ഉണ്ടെന്നും പറയുകയും അടുത്ത് കഴിയുമ്പോൾ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്യും എന്നാൽ ഇതിന് ശേഷം പണം ആവശ്യപ്പെടുകയും പണം തന്നില്ല എങ്കിൽ പീ ഡി പ്പിച്ചു എന്ന പോലീസിൽ പരാതി നൽകും എന്നും ഭീഷണിപ്പെടുത്തുകയും ചെയ്യും..

ഇവർ തന്നെ കോടതിയിൽ കേസ് നടത്തുന്നതിനും പോലീസിൽ പരാതി നൽകുന്നതിനും സ്ഥിരമായി അഭിഭാഷകരെ നിയമിച്ചിട്ടും ഉണ്ട്. ഈ സംഘത്തിന്റെ പ്രവർത്തനം നടത്താൻ രാഷ്ട്രീയ ബന്ധം ഉള്ള ഒരാളും അഭിഭാഷകനും ഉണ്ട്. കൊച്ചി കേന്ദ്രീകരിച്ചുള്ള അങ്കിൾ എന്ന പേരിൽ ആണ് ഈ സംഘം അറിയപ്പെടുന്നത്.. 40 നും 55 നും ഇടയിൽ ഉള്ള സ്ത്രീകൾ ആണ് തട്ടിപ്പിന് രംഗത്ത് വരുന്നത്.