Malayali Live
Always Online, Always Live

മോഹൻലാലിനൊപ്പമുള്ള സിനിമ കഴിഞ്ഞപ്പോൾ നയൻ‌താര പറഞ്ഞു; ഇനിയെനിക്ക് ഒരു സിനിമ ലഭിക്കില്ല എന്ന്; പക്ഷെ ഒരു നടിയുടെ ബുദ്ധിയാണ് നയൻതാരയെ ലേഡി സൂപ്പർസ്റ്റാർ ആക്കിയത്; മുകേഷ് പറയുന്നു..!!

3,782

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിൽ അഭിനയ ലോകത്തിൽ ഒരു നാടൻ പെൺകുട്ടിയായി എത്തിയ താരം ആണ് നയൻ‌താര. മലയാളത്തിൽ ആദ്യ കാലങ്ങളിൽ അധികം ശോഭിക്കാൻ കഴിയാതെ പോയ താരത്തിന്റെ തലവര തെളിയുന്നത് ശരത് കുമാറിന്റെ നായികയായി അയ്യാ എന്ന ചിത്രത്തിൽ തമിഴിൽ എത്തിയതോടെ ആണ്.

കാലങ്ങൾ കഴിയുമ്പോൾ മലയാളത്തിൽ ഉം തമിഴിലും തെലുങ്കിലും സജീവം ആയി മാറിയ താരം ഇന്ന് സൗത്ത് ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ കൂടി ആണ്. മലയാളത്തിൽ ആദ്യ ചിത്രത്തിൽ നായിക ആയി ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം എങ്കിൽ കൂടിയും മോഹൻലാൽ ചിത്രം നാട്ടുരാജാവിൽ അടക്കം സഹ നടിയായി അഭിനയിക്കെണ്ടി വന്നിട്ടുണ്ട് നയൻതാരയ്ക്ക്. തുടർന്ന് മോഹൻലാലിൻറെ നായികയായി വിസ്മയ തുമ്പത്തു എന്ന ചിത്രത്തിൽ താരം അഭിനയിച്ചു.

ഇപ്പോൾ ടോപ് സിങ്ങർ എന്ന റിയാലിറ്റി ഷോയിൽ അതിഥി ആയി എത്തിയ മുകേഷ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്..

‘ആത്മവിശ്വാസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നയൻതാര. മോഹൻലാലും ഞാനും നയൻതാരയും ഒന്നിച്ച ഒരു ഫിലിമാണ് പാച്ചിക്കയുടെ (ഫാസിൽ) ‘വിസ്മയതുമ്പത്ത്’. ‘വിസ്മയതുമ്പത്ത്’ ചെയ്യുന്ന സമയത്ത് നയൻതാര എപ്പോഴും മൂഡ് ഔട്ടാണ്. കാരണം അതിൽ ഡാൻസ് പെർഫെക്ഷനോടെ ചെയ്യാൻ കഴിയാത്തതൊക്കെ നയൻതാരയെ വിഷമിപ്പിച്ചു.

ആ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് നയൻതാര പോകാൻ നേരം എന്നോട് പറഞ്ഞു “ചേട്ടാ എനിക്ക് ഇനി ഒരു സിനിമ ലഭിക്കുമെന്ന് തോന്നുന്നില്ല” ഞാൻ പറഞ്ഞു ‘അങ്ങനെ പറയരുത് നിന്റെ കണ്ണിൽ ആത്മവിശ്വാസത്തിന്റെ ഒരു കനൽ ഉണ്ട് അത് ഭാവിയിൽ ആളിപ്പടരുക തന്നെ ചെയ്യും’ പിന്നീട് നയൻതാര ഒന്ന് രണ്ട് തമിഴ് സിനിമകൾ ചെയ്തു നിൽക്കുന്ന സമയത്ത് ഒരു ഗൾഫ് ഷോ വന്നു.

അത് സംഘടിപ്പിക്കുന്നയാൾ എന്നെ വിളിച്ചു പറഞ്ഞു. ഈ ഗ്രൂപ്പിൽ നയൻതാരയും കൂടി ഉണ്ടായാൽ നന്നായിരിക്കുമെന്ന് ഞാൻ അവരെ വിളിച്ചപ്പോൾ വരാൻ താൽപര്യമില്ലെന്നാണ് പറഞ്ഞത്. മുകേഷ് ഒന്ന് പറയണമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ നയൻതാരയെ വിളിച്ചു. ഞാൻ ക്ഷണിച്ചപ്പോഴും നയൻതാര വരുന്നില്ലെന്നാണ് പറഞ്ഞത്. അതിന് കാരണമായി പറഞ്ഞത് ഗൾഫ് ഷോക്ക് പോകുന്നവരുടെ ലിസ്റ്റിൽ ഗംഭീര ഡാൻസർമാർ ഉണ്ട്. താൻ വന്നാൽ അവർക്കൊപ്പം ഡാൻസ് ചെയ്യേണ്ടി വരും. അങ്ങനെ ഞാൻ പിന്നിലായാൽ ഒരു നടിയെന്ന നിലയിൽ എന്നെ അത് ബാധിക്കും.

എനിക്കതിന് കഴിയുന്ന അവസരത്തിൽ നോക്കാം എന്നായിരുന്നു നയൻതാരയുടെ മറുപടി. നയൻതാര പറഞ്ഞത് ഒരു നടിയുടെ ബുദ്ധിയാണ്. ഇന്ന് നയൻതാര തെന്നിന്ത്യൻ സിനിമയിലെ ഒരേയൊരു ലേഡീ സൂപ്പർ സ്റ്റാറായി മാറി എന്നത് കാലം കാത്തുവെച്ച അത്ഭുതം’. മുകേഷ് പറയുന്നു.