Malayali Live
Always Online, Always Live

ഞാൻ ഇടുന്ന ജെട്ടിയുടെയും ബ്രായുടെയും കളർ ചോദിക്കുന്ന ആരാധകരോട് അഞ്ജലി അമീർ പറയുന്നു..!!

3,878

മമ്മൂട്ടി നായകനായി എത്തിയ പേരൻപ് എന്ന ചിത്രത്തിൽ കൂടിയും അതോടൊപ്പം ബിഗ് ബോസ് സീസൺ 1 മത്സരാർത്ഥി ആയും ഒക്കെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് അഞ്ജലി അമീറിന്റേത്. ട്രാൻസ് വുമൺ കൂടിയാണ് അഞ്ജലി. സിനിമയിൽ നായിക ആയി എത്തിയ ആദ്യ ട്രാൻസ് വുമൺ കൂടി ആണ് അഞ്ജലി. തന്റെ ലിവിങ് ടുഗതർ കൂട്ടുകാരന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചു താരം ഒരിക്കൽ രംഗത്ത് എത്തിയത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.

ഇപ്പോൾ താൻ പങ്കു വെച്ച ചിത്രത്തിൽ മോശം കമന്റ് ഇട്ടവർക്ക് കിടിലം മറുപടി നൽകി ഇരിക്കുകയാണ് അഞ്ജലി അമീർ. താൻ ധരിക്കുന്ന വസ്ത്രങ്ങൾ അത് തന്റെ മാത്രം സ്വാതന്ത്ര്യം ആണെന്ന് അഞ്ജലി പറയുന്നു. അതുപോലെ തന്നെ എന്റെ വീട്ടുകാർക്കും കാമുകനും കൂട്ടുകാർക്കും ഇല്ലാത്ത പ്രശനം മോശം കമന്റ് ഇട്ട് പറയുന്നവർക്ക് എന്തിനാ…

നാട്ടിൽ എന്തൊക്കെ പ്രശ്നങ്ങൾ നടക്കുന്നുണ്ട് അതൊന്നും നോക്കാതെ ഞാൻ ബ്രാ ഇട്ടിട്ടുണ്ടോ ജെട്ടിയുടെ കളർ എന്താണ് എന്നൊക്കെ നോക്കി വേവലാതിപ്പെടുന്നവർക്ക് എന്റെ നടുവിരൽ നമസ്കാരം. എന്നായിരുന്നു അഞ്ജലി ഫേസ്ബുക് വഴി അറിയിച്ചത്. ഫോട്ടോഷൂട്ടുകളുമായി നിരവധി താരങ്ങൾ എത്തുന്നുണ്ട് എങ്കിൽ കൂടിയും ഒട്ടേറെ വിമർശനം കേൾക്കുന്ന താരം കൂടി ആണ് അഞ്ജലി.

നേരത്തെ താരം പോസ്റ്റ് ചെയ്ത ചിത്രത്തിൽ പൊക്കിൾ കണ്ടില്ല എന്ന് മോശം ഭാഷയിൽ നിരവധി ആളുകൾ എത്തിയിരുന്നു. വടയുടെ തുള കണ്ടില്ല എന്നാണ് ദ്വയാർത്ഥ കമെന്റുകൾ ആയിരുന്നു കൂടുതലും. എന്നാൽ അടുത്ത ചിത്രത്തിൽ വടയുടെ തുള കാണാത്തവർക്ക് എന്ന തലക്കെട്ടോടെ താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഇതിലും മോശം കമന്റ് എത്തിയതോടെ ആണ് താരത്തിനെ ചൊടിപ്പിച്ചത്.