Malayali Live
Always Online, Always Live

കേരളം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; സംവിധായാകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടൻ സൂരജ് വെഞ്ഞാറമൂട്, നടി കനി കുസൃതി..!!

3,068

അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വാസന്തി ആണ് മികച്ച ചിത്രം. അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി എ.കെ ബാലൻ പ്രഖ്യാപിച്ചു.

മികച്ച ചിത്രം വാസന്തി. ഷിനോസ് റഹ്മാൻ സജാസ് റഹ്മാൻ എന്നിവർ സംവിധാനം ചെയ്ത ചിത്രം നടൻ സിജു വിൽസൻ ആണ് നിർമ്മിച്ചത്. മികച്ച രണ്ടാമത്തെ ചിത്രം കെഞ്ചിര. മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ജല്ലിക്കെട്ടിനാണ് അവാർഡ്. വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമകളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടന് അർഹനായി. മികച്ച നടി കനി കുസൃതി സിനിമ ബിരിയാണി.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് (ചെയർമാൻ) സംവിധായകരായ സലിം അഹമ്മദ് എബ്രിഡ് ഷൈൻ ഛായാഗ്രാഹകൻ വിപിൻ മോഹൻ എഡിറ്റർ എൽ ഭൂമിനാഥൻ.

സൗണ്ട് എൻജിനീയർ എസ്.രാധാകൃഷ്ണൻ പിന്നണി ഗായിക ലതിക നടി ജോമോൾ എഴുത്തുകാരൻ ബെന്യാമിൻ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബർ സെക്രട്ടറി) എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിച്ചത്.

അവാർഡുകൾ ഇങ്ങനെ:

മികച്ച ചിത്രം: വാസന്തി. ഷിനോസ് റഹ്മാൻ സജാസ് റഹ്മാൻ

മികച്ച നടൻ: സുരാജ് വെഞ്ഞാറമൂട് ചിത്രം വികൃതി ആൻഡ്രോയിഡ് കുഞ്ഞപ്പൻ

മികച്ച നടി: കനി കുസൃതി ചിത്രം ബിരിയാണി

മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ജല്ലിക്കെട്ട്

മികച്ച സ്വഭാവനടൻ: ഫഹദ് ഫാസിൽ

മികച്ച സ്വഭാവനടി: സ്വാസിക

മികച്ച നടനുള്ള പ്രത്യേക പരാമർശം: നിവിൻ പോളി
പ്രത്യേക ജൂറി അവർഡ്: സിദ്ധാർഥ് പ്രിയദർശൻ, മരക്കാർ അറബിക്കടലിന്റെ സിംഹം.