Malayali Live
Always Online, Always Live

പുതിയ ദേവ പോരാ; റൊമാൻസ് അത്ര സുഖമില്ല; പാടാത്ത പൈങ്കിളി കാണാൻ ആളില്ല..!!

2,872

മലയാളത്തിൽ എക്കാലത്തെയും സൂപ്പർ ഹിറ്റ് സീരിയലുകൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ചാനൽ ആണ് ഏഷ്യാനെറ്റ്. റേറ്റിങ്ങിൽ ഒന്നാം നിരയിൽ ഉള്ള ഒട്ടനവധി സീരിയലുകൾ വരുന്നത് ഏഷ്യാനെറ്റ് വഴിയാണ്. അത്തരത്തിൽ ഹിറ്റ് ലിസ്റ്റിൽ ഉള്ള സീരിയൽ ആണ് പാടാത്ത പൈങ്കിളി.

കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയിൽ സോഷ്യൽ മീഡിയയിൽ വൈറലായ സൂരജ് , മനീഷ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്മണി എന്ന കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് മനീഷ ആണ്.

സൂരജ് സൺ ആദ്യമായി അഭിനയിക്കുന്ന പരമ്പര കൂടി ആണ് പാടാത്ത പൈങ്കിളി എന്നാൽ സൂരജിനെ മലയാളികൾക്ക് പ്രത്യേകിച്ച് ടിക്ക് ടോക്ക് പ്രേമികൾക്ക് സുപരിചിതം ആണ്. തുടർന്ന് യൂട്യൂബ് വിഡിയോകൾ വഴി ശ്രദ്ധ നേടിയ താരം അവിടെ നിന്നും ആണ് സീരിയൽ അഭിനയ മേഖലയിലേക്ക് എത്തുന്നത്.

എന്നാൽ ഇപ്പോൾ സൂരജ് പാടാത്ത പൈങ്കിളി സീരിയലിൽ നിന്നും പിന്മാറിയിരിക്കുകയാണ്. എന്നാൽ എന്ത്‌ കൊണ്ടാണ് ഇത്തരത്തിൽ താരത്തിനു ഇത്രയുമധികം ആരാധകരെ സമ്മാനിച്ച പരമ്പരയിൽ നിന്നും പിന്മാറുന്നത് എന്ന ചോദ്യമാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. ബാക്ക് പെയിൻ കൂടിയതോടെ പൂർണ്ണമായ വിശ്രമം വേണം എന്നുള്ള നിദ്ദേശം എത്തിയതോടെ ആണ് സൂരജ് സൺ സീരിയലിൽ നിന്നും പിന്മാറിയത്.

നിരവധി ആരാധകർ ആണ് പഴയ ദേവ തിരിച്ചു വരണം എന്നുള്ള ആവശ്യം ഉന്നയിച്ചത്. ലക്കിയാണ് പുതിയ ദേവ ആയി എത്തിയത്. എന്നാൽ കണ്മണിയും ദേവയും തമ്മിലുള്ള റൊമാൻസ് രംഗങ്ങൾക്ക് പഴയ ഗും ഇപ്പോൾ ഇല്ല എന്നാണ് ആരാധകർ പറയുന്നത്. അതെ സമയം സൂരജ് സൺ പോയതോടെ റേറ്റിങ്ങിൽ കൂപ്പുകുത്തിയ പാടാത്ത പൈങ്കിളി ഇപ്പോൾ നാലാം സ്ഥാനത്തേക്ക് വീണുപോയി.