Malayali Live
Always Online, Always Live

കുടുംബവിളക്ക് അവിഹിതങ്ങളുടെ കൂമ്പാരം; നാണംകെട്ട ഒരമ്മായിയമ്മയും മരുമകളും; യുവാവിന്റെ കുറിപ്പ് ഇങ്ങനെ..!!

5,699

മലയാളത്തിൽ എന്നും ജനപ്രീതി ലഭിക്കുന്ന ഒന്നാണ് പരമ്പരകൾ. ഏറ്റവും കൂടുതൽ സീരിയലുകൾ സംപ്രേഷണം ചെയ്തു മലയാളത്തിൽ ഇന്നും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിൽ രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയലിന് വമ്പൻ റേറ്റിങ് ആണ് ഉള്ളത്.

മലയാളത്തിൽ ഒരുകാലത്ത് സിനിമ നായികയായി തിളങ്ങി നിന്ന മീര വാസുദേവൻ ആണ് സീരിയലിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത്. ഈ സീരിയൽ തുടങ്ങി കാലം മുതൽ റേറ്റിങ് ഒന്നാം സ്ഥാനത്തു തുടരുമ്പോഴും സീരിയലിനെ ട്രോൾ ചെയ്തു കൊണ്ട് യുവാവ് പോസ്റ്റ് ചെയ്ത കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

കുറിപ്പ് ഇങ്ങനെ..

“കെട്ടിയോന്റെ പരസ്ത്രീബന്ധം അറിഞ്ഞിട്ടും അയാളുടെ കാലുപിടിച്ച് കഴിയുന്ന ഒരു നാണംകെട്ട ഭാര്യ.. തന്തയുടെ അവിഹിതത്തിന് കൂട്ടുനിൽക്കുന്ന ഒരു മകൾ!

ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയുടെ വീട്ടിൽ താമസമാക്കിയ മകനു ഫുൾ സപ്പോർട്ടുമായി മരുമകളെ താറടിക്കുന്ന ഒരു അമ്മായി അമ്മ!! പക്ഷേ പേരാണ് ഏറ്റവും വലിയ കോമഡി കുടുംബവിളക്ക്!!” ഇതാണ് കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പരക്കുന്ന പോസ്റ്റ്.

ഒരുതരത്തിലും ഒരു വ്യക്തിക്ക് അംഗീകരിക്കാൻ സാധിക്കാത്ത കഥയാണ് സീരിയൽ പറയുന്നത്. എങ്കിൽപോലും റെക്കോർഡ് റേറ്റിംഗ് ആണ് സീരിയലിനു ലഭിക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള കഥകൾ മലയാളികൾ ആസ്വദിക്കുന്നത് എന്നതിനെ സംബന്ധിച്ച് ഒരു പഠനം തന്നെ വേണമെന്നാണ് കമന്റുകളിൽ പലരും അഭിപ്രായപ്പെടുന്നത്.

2020 ജനുവരി 27 ആണ് കുടുംബ വിളക്ക് ആരംഭിക്കുന്നത്. ശ്രീജിത്ത് വിജയ് ആണ് മറ്റൊരു ലീഡിങ് കഥാപാത്രം അവതരിപ്പിച്ചിരുന്നത്. ചിത്ര ഷേണായി ആണ് ഈ പരമ്പര നിർമ്മിക്കുന്നത്. ഏഷ്യാനെറ്റിലെ പതിവ് സീരിയൽ പോലെ റീമേക്ക് ആണ് ഈ സീരിയലും. ശ്രീമോയി എന്ന ബംഗാൾ സീരിയലിന്റെ റീമേക്ക് ആണ് കുടുംബ വിളക്ക്.

ഒരു കടമയായ ഭാര്യ മരുമകൾ അമ്മ എന്നിങ്ങനെ എല്ലാ വീട്ടുജോലികളും ചെയ്യുമ്പോൾ ഒരു സ്ത്രീക്ക് ഒരു നിമിഷം പോലും വിശ്രമമില്ല. എന്നിട്ടും അവളുടെ ജോലിയെ ഒരിക്കലും അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നില്ല. ഇതാണ് സീരിയലിന്റെ ഉള്ളടക്കം എങ്കിൽ കൂടിയും അവിഹിത കഥയിലൂടെ ആണ് സീരിയൽ മുന്നേറുന്നത്.