Malayali Live
Always Online, Always Live

ആരൊക്കെ വിജാരിച്ചാലും സൂര്യയെ ബിഗ് ബോസ്സിൽ നിന്നും പുറത്താക്കാൻ കഴിയില്ല; ഫൈനലിലെ 5 മത്സരാർത്ഥികൾ ഇവർ..!!

3,075

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് മലയാളം സീസൺ 3. ശക്തമായ മത്സരം ആണ് മൂന്നാം സീസണിൽ നടക്കുന്നത്. ഈ വർഷം ഫെബ്രുവരി 14 നു ആണ് ഷോ ആരംഭിച്ചത്. എൺപത് ദിവസം കഴിഞ്ഞിരിക്കുകയാണ്. ഷോയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇപ്പോൾ ഉള്ളത് മണികുട്ടനാണ്.

നേരത്തെ മുന്നിൽ നിന്നത് ഡിംപിൾ ആയിരുന്നു എങ്കിൽ താരത്തിന്റെ അച്ഛന്റെ അപ്രതീക്ഷിത വിയിഗത്തോടെ ബിഗ് ബോസിൽ നിന്നും പിന്മാറിയിരുന്നു. ഇപ്പോൾ മണികുട്ടനാണ് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത്. കൂടാതെ ഇനി അവസാനിക്കാൻ കുറച്ചു ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ ഫൈനൽ 5 ൽ വരുന്ന താരങ്ങൾ ഇവർ ആയിരിക്കും എന്നാണ് സോഷ്യൽ മീഡിയ കണക്കു കൂട്ടൽ.

ബിഗ് ബോസ് സീസൺ 3 യിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് മണികുട്ടന് ആണെങ്കിൽ കൂടിയും ആർക്കും ഇഷ്ടമല്ലാത്തത് സൂര്യ ജെ മേനോനെ ആണ്. ഏറ്റവും കൂടുതൽ എലിമിനേഷൻ ലഭിച്ചതും സൂര്യക്ക് തന്നെ ആണ്. എന്നാൽ ഇതൊക്കെ ആണെങ്കിൽ കൂടിയും സൂര്യയെ ഇതുവരെയും പുറത്താക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് തന്നെ ആണ് വസ്തുത.

മണികുട്ടനുമായി ഉള്ള പ്രണയം പോലും ഫേക്ക് ആണ് എന്ന് ആരാധകർ പറയുമ്പോൾ ചാനലിന്റെ യൂട്യൂബ് ഫേസ്ബുക് ഇൻസ്റ്റാഗ്രാമിൽ അടക്കം ആരാധകർ സൂര്യക്ക് വോട്ട് ചെയ്യരുത് എന്നുള്ള ക്യാമ്പയിൻ വരെ നടത്തിയിട്ടും സൂര്യയെ പുറത്താക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് സത്യം. എന്നാൽ സൂര്യക്ക് വലിയ വോട്ട് ഉണ്ടാക്കാൻ ഒരു വലിയ ടീം തന്നെ പ്രവർത്തിക്കുന്നു എന്നുള്ളത് ആണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്.

അതനുസരിച്ചു വമ്പൻ പ്രവർത്തനങ്ങൾ തന്നെ ആണ് നടത്തുന്നത് എന്നും വരുന്ന റിപ്പോർട്ട്. അതുകൊണ്ടു തന്നെ ആരൊക്കെ എന്തൊക്കെ ചെയ്താലും അവസാന 5 ൽ ഒരാൾ സൂര്യ ആയിരിക്കും എന്നാണ് റിപ്പോർട്ട്. അതുപോലെ തന്നെ കുടുംബ പ്രേക്ഷകർക്ക് മുന്നിൽ നല്ല കുട്ടി ചമയുന്ന സൂര്യ ഒരു സാധുകുട്ടി എന്ന ലേബലിൽ വോട്ടുകൾ വാരിക്കൂട്ടുന്നുണ്ട്.

അതുപോലെ തന്നെ മറ്റൊരു മത്സരാർത്ഥി റംസാൻ ആണ്. റംസാൻ വലിയ പിന്തുണ ലഭിക്കുന്ന ആൾ കൂടി ആണ്. ബിഗ് ബോസ് സീസൺ 3 യിൽ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായ റംസാനും വമ്പൻ പിന്തുണ ആണ് ലഭിക്കുന്നത്. മണികുട്ടന് നേരെ ചെരുപ്പ് എറിഞ്ഞ വിഷയത്തിൽ അടുത്തുള്ള എല്ലാ എലിമിനേഷൻ നോമിനേഷനിലും റംസാൻ ഉണ്ട്.

അതുപോലെ നേരത്തെ എലിമിനേഷൻ റൗണ്ടിൽ വന്നപ്പോൾ ഫ്രീ കാർഡ് വഴി പുറത്തു വരാൻ അവസരം ലഭിച്ചു എങ്കിൽ കൂടിയും റംസാൻ അത് ഉപയോഗിച്ചിരുന്നില്ല. അതിനുള്ള കാരണം താരത്തിന് പുറത്തു നിന്ന് കൃത്യമായ വോട്ട് നേടും എന്നുള്ള റംസാന്റെ അറിവ് തന്നെ ആണെന് ഒരു വിഭാഗം ആരാധകർ പറയുന്നത്. സൂര്യക്കും റംസാനും വേണ്ടി ശക്തമായ പി ആർ വർക്ക് നടക്കുന്നു എന്ന് സായി വിഷ്ണു ഫാൻസ്‌ അടക്കം ആരോപണം ഉന്നയിക്കുന്നത്.

അതുപോലെ തന്നെ താൻ എന്തൊക്കെ കാണിച്ചാലും ഫൈനലിൽ എത്തും എന്ന് പറയുന്ന മറ്റൊരു ആൾ സോഷ്യൽ വർക്കറും റേഡിയോ ജോക്കിയുമായ കിടിലൻ ഫിറോസ് ആണ്. സാമൂഹിക പ്രവർത്തനങ്ങൾ അടക്കം നടത്തുന്ന കിടിലത്തിനും വലിയ തോതിൽ ഉള്ള വോട്ട് ആണ് ലഭിക്കുന്നത്. ഈ ആഴ്ച പുറത്തേക്ക് പോകുന്നത് രമ്യ പണിക്കർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകളും ആരാധകരും പറയുന്നത്.

അതുപോലെ തന്നെ ഡിംപിൾ ഫാൻസ്‌ മണിക്കുട്ടന് വോട്ടിംഗ് നിർത്തി രമ്യക്ക് ചെയ്യണമെന്ന് ഉള്ള ആവശ്യവുമായി നിരവധി വോയിസ് ക്ലിപ്പുകൾ ആണ് ബിഗ് ബോസ് ആർമി വഴി പ്രചരിക്കുന്നത്. ഇപ്പോൾ വരുന്ന റിപ്പോർട്ട് പ്രകാരം അവസാന അഞ്ചിൽ മണിക്കുട്ടൻ , റംസാൻ , കിടിലൻ ഫിറോസ് , സൂര്യ , റിതു എന്നിവർ ഉണ്ടാവും എന്നാണ്.