Malayali Live
Always Online, Always Live

കയ്യടികൾ ഏറ്റുവാങ്ങിയപ്പോഴും ഭാഗ്യലക്ഷ്മി തുറന്നു പറയുക പോലും ചെയ്തില്ല ആ സത്യം; നാഗവല്ലിയുടെ യഥാർത്ഥ ശബ്ദത്തിന് ഉടമയിതാണ്..!!

2,753

ഒട്ടേറെ നായികമാർക്ക് ശബ്ദം നാൽകിയ താരം ആണ് ഭാഗ്യലക്ഷ്മി സ്ത്രീകൾക്ക് വേണ്ടി ശംബ്ദമുയർത്തുന്ന ഇന്നത്തെ സമൂഹത്തിൽ ശ്രദ്ധാകേന്ദ്രം കൂടി ആയി മാറിയ താരമാണ് ഭാഗ്യലക്ഷ്മി. മലയാളത്തിൽ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. മോഹൻലാൽ , സുരേഷ് ഗോപി , ശോഭന എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ഗംഗയായും അതോടൊപ്പം നാഗവല്ലിയായും അഭിനയിച്ചു തകർത്തത് ശോഭന ആയിരുന്നു.

മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ ഈ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മി ആണെന്ന് ആണ് പലരും ഇന്നും കരുതുന്നത്. എന്നാൽ വർഷങ്ങൾ കഴിയുമ്പോൾ അതിൽ തനിക്ക് പറ്റിയ നോട്ട പിശകിനെ കുറിച്ച് സംവിധായകൻ ഫാസിൽ തന്നെ തുറന്നു പറയുക ഉണ്ടായി. ശോഭനയുടെ ഗംഗ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മി ആണെങ്കിലും നാഗവല്ലിക്ക് ശബ്ദം നൽകിയത് മറ്റൊരു ഡബ്ബിങ് ആർട്ടിസ്റ്റ് ആയിരുന്നു.

മണിച്ചിത്രത്താഴിൽ നാഗവല്ലിക്ക് ശബ്ദം കൊടുത്തത് ഭാഗ്യലക്ഷ്മിയല്ല. തമിഴ് ഡബ്ബിങ് ആർട്ടിസ്റ്റ് ദുർഗ്ഗയാണ് എന്ന് ഫാസിൽ വർഷങ്ങൾക്ക് മുമ്പാണ് തുറന്നുപറയുന്നത്. ഗംഗയായി അഭിനയിച്ച ഭാഗത്ത് മാത്രമാണ് ഭാഗ്യലക്ഷ്മി ശോഭനക്ക് ശബ്ദം നൽകിയത്. നോട്ടപ്പിശക് കൊണ്ടാണ് ടൈറ്റിലിൽ ദുർഗയെ വിട്ടുപോയതെന്നായിരുന്നു ഫാസിൽ നൽകിയ വിശദീകരണം.

ശോഭനയുടെ അഭിനയമികവിനെയും നാഗവല്ലിയുടെ ശബ്ദത്തെയും പ്രശംസിച്ചു നിരവധി സംവാദങ്ങൾ ചർച്ചകൾ ഇപ്പോഴും സോഷ്യൽ മീഡിയ വഴി നടക്കാറുണ്ട്. നാഗവല്ലിയെ ജീവസ്സുറ്റതാക്കിയത് ഭാഗ്യലക്ഷ്മിയുടെ ശബ്ദമാണെന്നാണ് ചില പ്രേക്ഷകർ ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ നാഗവല്ലിക്ക് ശബ്ദം നൽകിയത് താനല്ലെന്ന് കൈയ്യടി വാങ്ങിയപ്പോഴൊന്നും ഭാഗ്യലക്ഷ്മി തുറന്നുപറയുകയും ചെയ്തില്ല.

മാത്രമല്ല ഐഡിയ സ്റ്റാർ സിംഗറിൽ എത്തിയപ്പോൾ നാഗവല്ലിയെ അനുകരിച്ചും ഭാഗ്യലക്ഷ്മി കൈയ്യടി വാങ്ങിയിട്ടുണ്ട്. ആ വീഡിയോ ഇപ്പോഴും വൈറലാണ്. നാഗവല്ലിക്ക് ശബ്ദം കൊടുത്ത ദുർഗ്ഗയെ പരിചയപെടുത്തികൊണ്ട് ഒരു വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ആ ശബ്ദത്തെ കുറിച്ചു ചർച്ചയാകുന്നത്.

ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ കള്ളം പൊളിഞ്ഞപ്പോൾ മണിച്ചിത്രത്താഴിലെ നാഗവല്ലിക്ക് ഡബ് ചെയ്ത യഥാർഥ ആർട്ടിസ്റ്റ് ഇതാണ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നടൻ ആദിത്യൻ ജയൻ അടക്കമുള്ള താരങ്ങൾ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടും ഉണ്ട്.