Malayali Live
Always Online, Always Live

പാഠം 1 സെറ്റിലിരുന്ന് ഉറങ്ങരുത്; കീർത്തി സുരേഷിന് കിട്ടിയത് മുട്ടൻപണി..!!

3,084

മലയാളത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് കീർത്തി സുരേഷ്. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റേയും പഴയകാല ചലച്ചിത്ര നടി മേനകയുടെയും മകളാണ്. 2002 ൽ ബാലതാരമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ച കീർത്തി പഠനവും ഫാഷൻ ഡിസൈനിൽ ബിരുദവും നേടിയ ശേഷം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വന്നു.

2013 ൽ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീർത്തിയുടെ ആദ്യ ചലച്ചിത്രം. 2002 ൽ ദിലീപ് നായകനായി എത്തിയ കുബേരൻ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു കീർത്തി ബാലതാരമായി എത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിച്ചിട്ടുള്ള താരം 2019 ൽ മികച്ച നടിക്കുള്ള ദേശിയ പുരസ്കാരവും നേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി പോസ്റ്റുകളുമായി എത്താറുണ്ട്. അത്തരത്തിൽ ഉള്ള പോസ്റ്റുകൾ വൈറൽ ആകാറും ഉണ്ട്. ഇപ്പോൾ തന്റെ പുത്തൻ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും കിട്ടിയ മുട്ടൻ പണിയെ കുറിച്ച് താരം പങ്കു വെച്ച ചിത്രവും കുറിപ്പും ആണ് വൈറൽ ആകുന്നത്.

താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന രംഗ് ദേ എന്ന തെലുഗ് ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ നടന്ന രസകരമായ ചിത്രമാണ് കീർത്തി പങ്കുവച്ചിരിക്കുന്നത്. സെറ്റിലിരുന്ന് ഉറങ്ങുന്ന കീർത്തിയുടെ ചിത്രം സിനിമയിലെ നായകൻ നിതിനും സംവിധായകൻ വെങ്കി അറ്റ്‍ലുരിയും ചേർന്ന് പകർത്തിയത് ‘ഷൂട്ടിങ് സെറ്റിലിരുന്ന് ഒരിക്കലും ഉറങ്ങരുത് ‘എന്ന് പഠിച്ചു എന്ന കുറിപ്പോടെയാണ് താരം പങ്കുവച്ചത്. അസൂയയല്ലേ എന്നും ഇതിനുള്ള പ്രതികാരം ചെയ്തിരിക്കുമെന്നും താരം ചിത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്.