Malayali Live
Always Online, Always Live

ആരാധകർക്ക് വേണ്ടി പുത്തൻ ചൂടൻ ചിത്രങ്ങളുമായി സാനിയ ഇയ്യപ്പൻ; ഫോട്ടോസ് വൈറൽ ആകുന്നു..!!

5,556

ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തുകയും തുടർന്ന് അവിടെ നിന്നും അഭിനയ ലോകത്തിലേക്ക് ചേക്കേറുകയും ചെയ്ത താരം ആണ് സാനിയ ഇയ്യപ്പൻ. ബാല്യകാല സഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്റെ ബാല്യകാലം അഭിനയിച്ചാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. ക്വീൻ എന്ന ചിത്രത്തിൽ കൂടി നായികയായി എത്തിയ താരം തുടർന്ന് പ്രേതം 2 ചിത്രത്തിലും നായികയായി എത്തി.

ലൂസിഫർ എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിൽ എത്തിയ താരം ഏറെ ശ്രദ്ധ നേടി. എല്ലാ കാര്യത്തിലും തന്റെതായ നിലപാട് വ്യക്തമാക്കുന്ന താരമാണ് സാനിയ. സൈബർ ആക്രമണങ്ങൾ നേരിട്ടല്ലെങ്കിലും അതിലൊന്നും തളരാതെ വളരെ ബുദ്ധിപൂർവ്വം പ്രതികരിച്ചിരുന്നു സാനിയ.

തന്റെ സൗന്ദര്യം നിറഞ്ഞ ചിത്രങ്ങൾ എന്നും ആരാധകർക്ക് ആയി പങ്കു വെക്കാറുണ്ട് സാനിയ. അത്തരത്തിൽ ഉള്ള ചിത്രങ്ങൾ ആരാധകർ ഇരു കയ്യും നീട്ടി ആണ് സ്വീകരിക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെ കറുത്തതും പച്ചയും ഗൗണിൽ ഉള്ള ചിത്രങ്ങൾക്കും വലിയ സ്വീകരണം ആണ് ലഭിച്ചു കൊണ്ട് ഇരിക്കുന്നത്.