Malayali Live
Always Online, Always Live

ഒമ്പതാം മാസം നിറവയറിൽ പാർവതിയുടെ മനോഹര നൃത്തം; കൂടെ നിറവയർ താങ്ങിപ്പിടിച്ചു ഭർത്താവ് ബാലുവും..!!

2,672

മിഞ്ചി എന്ന ആൽബത്തിൽ കൂടി പ്രേക്ഷകർക്ക് ഇടയിലേക്ക് എത്തിയ താരം ആണ് പാർവതി. സ്വന്തം കുടുമ്പത്തിലെ ഒരു അംഗത്തിനെ പോലെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് വലിയ ഇഷ്ടവും ആണ് പ്രേക്ഷകർക്ക്. ഈശ്വരൻ സാക്ഷിയായി എന്ന സീരിയലിൽ മീനാക്ഷി എന്ന കഥാപാത്രമായി പാർവതിയെ ആരാധകർ നെഞ്ചിലേറ്റി.

പത്തനംതിട്ട കോന്നി സ്വദേശി ആണ് പാർവതി. ഇപ്പോൾ ഗർഭകാലം ആഘോഷിക്കുകയാണ് പാർവതി. ഒമ്പതാം മാസത്തിൽ ഭർത്താവിന് ഒപ്പമുള്ള ഡാൻസ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഐശ്വര്യ റായിയും പ്രശാന്തും ചുവടു വെച്ച പൂവുകൾ എന്ന ഗാനത്തിൽ ആണ് പാർവതിക്ക് ഒപ്പം ഭർത്താവും ഡാൻസ് ചെയ്തത്.

എത്ര തവണ കണ്ടു എന്ന് അറിയില്ല. പാറൂ നീ ഇത്രക്കും സുന്ദരി ആയോ എന്നാണ് സുഹൃത്ത് കമന്റ് ചെയ്തത്.. മേക്കപ്പ് മേക്കപ്പ് എന്നാണ് താരം ഇതിനു മറുപടി ആയി നൽകിയത്. ഗർഭത്തിന് ഇനി അധിക കാലം ഇല്ല എന്ന് പാർവതി ആർ കൃഷ്ണ പറയുന്നു. എന്നാൽ ഗർഭ കാലത്തു ഉള്ള ഇത്തരത്തിൽ ഉള്ള ഡാൻസ് ചെയ്യുന്നതിന് നിരവധി ആശംസകൾ നൽകുന്നതിന് ഒപ്പം തന്നെ വിമർശങ്ങളും ഉണ്ട്. വിമർശകർക്ക് കൃത്യമായ മറുപടിയായിരുന്നു താരം നൽകിയത്.

നിങ്ങൾക്ക് എന്റെ പ്രവർത്തികൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എങ്കിൽ അത് ഗൗനിക്കാതിരിക്കുക എന്നെ ബ്ലോക് ചെയ്തു പോവുക. ഗർഭിണി ആയിരിക്കുമ്പോൾ നൃത്തം ചെയ്യുന്നത് ഒരു നല്ല അനുഭവം തന്നെയാണ്. ശരീരത്തിന് ഒരു ഉന്മേഷവും മസിൽസിന് ഒരു ഫെലിക്‌സിബിലിറ്റിയും ആണ് നൃത്തം നൽകുന്നത്.