Malayali Live
Always Online, Always Live

കരിപ്പൂർ ദുരന്തത്തിൽ മരണം 19 ആയി; കോക്പിറ്റ് മുതൽ മുൻ വാതിൽ വരെയുള്ള ഭാഗം പിളർന്നു മാറി..!!

2,574

കേരളക്കരയിൽ വീണ്ടും ഒരു വൻ ദുരന്തം. പ്രളയം കൊണ്ടും കൊറോണ കൊണ്ടും ദുരന്തം വിതച്ചു കൊണ്ട് ഇരിക്കുന്ന മലയാളി മണ്ണിൽ ആണ് അപ്രതീക്ഷിത ഞെട്ടൽ ഉണ്ടാക്കിയ വിമാന അപകടം കരിപ്പൂരിൽ നടന്നത്. ദുബായിയിൽ വന്ദേഭാരത് മിഷന്റെ ഭാഗമായി എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ആണ് തകർന്നത്. ദുരന്തത്തിൽ വിമാനം രണ്ടായി പിളരുകയും പൈലറ്റുമാർ അടക്കം 19 ആളുകൾ ആണ് മരിച്ചത്.

191 പേർ ആണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 123 പേർക്കാണ് പരിക്കേറ്റത്. ആദ്യ ലാൻഡിങ് നടക്കാതെ ഇരുന്ന രണ്ടാം ലാൻഡിംഗ് ശ്രമത്തിൽ ആണ് അപകടം ഉണ്ടാകുന്നത്. ഇന്ത്യയിൽ ഏറ്റവും ശ്രമകരമായ ലാൻഡിംഗ് ഉള്ള ടേബിൾ ടോപ് റൺ വേ ആണ് കരിപ്പൂരിലേത്.

രണ്ടാം ശ്രമത്തിൽ താഴ്ന്നു ഇറങ്ങിയ വിമാനം റൺവേയിൽ നിന്നും തെന്നിമാറി 120 അടി താഴ്ചയിലേക്ക് വീഴുക ആയിരുന്നു. തുടർന്ന് കോക്പിറ്റ് മുതൽ മുൻ വാതിൽ വരെ ഉള്ള ഭാഗം വരെ ഉള്ള ഭാഗം പിൻഭാഗത്തിന് നിന്ന് പിളർന്നു മാറി. രണ്ടു പൈലറ്റും മുൻഭാഗത്ത് ഇരുന്നവരും ആണ് മരിച്ചത്.

പൈലറ്റ് , കോ പൈലറ്റ് നാല് ജീവനക്കാർ ആണ് വിമാനത്തിൽ യാത്രക്കാർ കൂടാതെ ഉണ്ടായിരുന്നത്. കടുത്ത മഴയും മഞ്ഞും ഉണ്ടായിരുന്നു വിമാനം ലാൻഡ് ചെയ്യമ്പോൾ. റൺവേയുടെ ടച്ചിങ് ലൈൻ പകുതിയോളം കഴിഞ്ഞാണ് വിമാനം ലാൻഡ് ചെയ്തത് എന്നാണ് കരുതുന്നത്. അപകടം മനസിലായ പൈലറ്റ് മാനുവൽ ബ്രെക്കിങ് സിസ്റ്റം ഉപയോഗിച്ച് വിമാനം നിർത്താൻ ശ്രമിച്ചതായി സൂചന ഉണ്ട്. കനത്ത മഴയിൽ നിയന്ത്രണം വിട്ടു താഴേക്ക് പതിക്കുക ആയിരുന്നു. വേഗം കുറവായത് കൊണ്ടാണ് വലിയ തകർച്ചക്ക് കാരണം ആകാതെ ഇരുന്നത്.

കൊറോന ഭീതിയിൽ പോലും അതൊന്നും വക വെക്കാതെ നാട്ടുകാർ അടക്കം ഉള്ളവർ രക്ഷാപ്രവർത്തനം നടത്തി. വിമാനത്താവളത്തിലെ അഗ്നിശമന സേന , സി ഐ എസ് എഫ് പോലീസ് സേന വിഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തകർച്ചയിൽ വിമാനത്തിന് തീ പിടിക്കാതെ ഇരുന്നത് ആണ് വമ്പൻ ദുരന്തത്തിൽ നിന്നും രക്ഷിച്ചത് .