Malayali Live
Always Online, Always Live

അച്ഛനെയും അനിയത്തിയേയും വിശ്വസിക്കാൻ കൊള്ളില്ല; രഹസ്യങ്ങൾ അവരോട് പറയാറില്ല എന്ന് കാളിദാസ് ജയറാം..!!

3,092

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് ബാലതാരമായി എത്തിയ താരം ആണ് കാളിദാസ്. മലയാളത്തിന്റെ പ്രിയ നടൻ ജയറാമിന്റെയും പാർവ്വതിയുടെയും മകൻ കൂടി ആന്റ് കാളിദാസൻ.

എന്റെ വീട് അപ്പൂന്റെയും എന്ന സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ കൂടി മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ദേശിയ അവാർഡ് നേടിയ ആൾ കൂടി ആണ് കാളിദാസൻ. തുടർന്ന് 2016 ൽ തമിഴ് സിനിമയിൽ കൂടി അരങ്ങേറിയ താരം പിന്നീട 2018 ൽ മലയാളത്തിൽ പൂമരം എന്ന ചിത്രത്തിൽ കൂടി നായകനായി എത്തി. മലയാളത്തിൽ യുവനായകനായി എത്തിയ കാളിദാസന് വേണ്ടത്ര ശ്രദ്ധ നേടാൻ കഴിഞ്ഞില്ല.

എന്നാൽ കഴിഞ്ഞ വർഷം റിലീസ് ചെയ്ത പാവ കഥൈകൾ എന്ന ചിത്രത്തിൽ തമിഴ് സിനിമ ലോകത്തിൽ ഏറെ പ്രശംസ നേടാൻ കാളിദാസന് കഴിഞ്ഞു. ഇപ്പോൾ കുടുംബത്തിനെ കുറിച്ച് കാളിദാസ് പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. തന്റെ ഒരു രഹസ്യവും അച്ഛനോടും അനിയത്തിയോടും പറയില്ല എന്നും താൻ എല്ലാം പറയുന്നത് അമ്മയോട് ആണ് എന്നും കാളിദാസ് പറയുന്നു. കാളിദാസ് ജയറാമിന്റെ വാക്കുക

‘അച്ഛനോട് ഞാൻ ഒരു രഹസ്യവും പറയാറില്ല കാരണം എങ്ങനെയെങ്കിലുമൊക്കെ അത് പുറത്തറിയും. ചക്കിയും അങ്ങനെയാണ്. അച്ഛന്റെ തനിസ്വഭാവമാണ് ചക്കിയ്ക്ക്. ഞാൻ അമ്മയെ പോലെ ആണെന്നാണ് എല്ലാരും പറയുന്നത്. ഞങ്ങൾക്ക് ഉള്ളിൽ എല്ലാം രഹസ്യമായിരിക്കും. അതുകൊണ്ട് എന്റെ എല്ലാ സീക്രട്ടും അമ്മയോടാണ് പറയുന്നത്. അച്ഛനോട് ഒന്നും പറയാറില്ല. അച്ഛനും ചക്കിയും എപ്പോഴും ഒരേ ടീം ആയിരിക്കും.

ഞാനും അമ്മയുമാണ് സെറ്റ്. അച്ഛനെക്കാൾ എന്റെ സിനിമ കണ്ടിട്ട് അഭിപ്രായം പറയുന്നത് അമ്മയാണ്. അമ്മയുമായിട്ടാണ് കൂടുതൽ സിനിമ കാര്യങ്ങൾ പറയുന്നത്. അച്ഛനുമായി അങ്ങനെയുള്ള സംസാരങ്ങൾ കുറവാണ്. എന്റെ സിനിമകൾ നന്നായി വിലയിരുത്താറുള്ളത് ചക്കിയാണ്. മുഖത്തു നോക്കി വിമർശിക്കാൻ ചാക്കിക്ക് ഒരു മടിയുമില്ല. സിനിമ നന്നായാൽ നന്നായെന്ന് പറയും, മോശമായാൽ അതും തുറന്നു പറയും’.