Malayali Live
Always Online, Always Live

ചെമ്പരത്തി സീരിയലിൽ നിന്നും സൂപ്പർഹിറ്റ് നടിയെ പുറത്താക്കി; പൊട്ടിക്കരഞ്ഞു താരം പറയുന്നത് ഇങ്ങനെ..!!

21,594

സീ കേരളം സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് സീരിയൽ ആണ് ചെമ്പരത്തി. ഇതേ സീരിയൽ സീ തമിഴിൽ വിജയകരം ആയതിന് പിന്നാലെ ആണ് സീ കേരളത്തിൽ റീമേക്ക് ചെയ്തു സീരിയൽ എത്തിയത്. മലയാളത്തിൽ ചെമ്പരത്തി എന്നാണ് പേര് എങ്കിൽ സെമ്പരത്തി എന്നാണ് തമിഴിൽ പരമ്പരയുടെ പേര്.

ഈ സീരിയൽ വഴി ശ്രദ്ധ നേടിയ താരം ആണ് ജാനനി അശോക് കുമാർ. കഴിഞ്ഞ നാല് വർഷത്തിൽ ഏറെയായി സീരിയൽ രംഗത്ത് ഉള്ള താരത്തിന്റെ ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച സീരിയൽ ആണ് സെമ്പരത്തി. അഖിലന്ദേശ്വരിയുടെ രണ്ടാമത്തെ മരുമകളായി ജനാനി അഭിനയിക്കുന്നു സീരിയലിലെ അഭിനയത്തിന് കാഴ്ചക്കാരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്.

ബ്യൂട്ടി ടിപ്പുകൾ പറയുന്ന വീഡിയോ ഷൂട്ട് ചെയ്യുന്ന സമയത് ആയിരുന്നു താരത്തിന് സെമ്പരത്തിയുടെ അണിയറ പ്രവർത്തകർ വിളിക്കുന്നതും ഇനി മുതൽ സീരിയലിന്റെ ഭാഗം ആയിരിക്കില്ല എന്ന് അറിയിക്കുന്നത്. പെട്ടന്ന് കേട്ടപ്പോൾ ഉണ്ടായ ഷോക്കിൽ താരം ബ്യൂട്ടി ടിപ്പുകൾ പറയുന്ന വിഡിയോക്കുള്ളിൽ തന്നെ പൊട്ടിക്കരയുക ആയിരുന്നു.

എന്നിരുന്നാൽ കൂടിയും തന്നെ പുറത്താക്കിയതിന് കാരണം അറിയില്ല എന്നും എന്നാൽ തനിക്ക് പകരം ആ കഥാപാത്രം ചെയ്യാൻ വരുന്ന താരത്തിന് തനിക്ക് നൽകിയ അതെ പിന്തുണ നൽകണം എന്നും ജനനി വിഡിയോയിൽ പറയുന്നു.