Malayali Live
Always Online, Always Live

മോഹൻലാൽ ഇനി ബിഗ് ബോസ് അവതാരകനായി എത്തില്ല; കാരണം ഞെട്ടിക്കുന്നത്..!!

7,194

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ലോകം മുഴുവൻ ഉള്ള ഷോയുടെ മലയാളം പതിപ്പും എന്നും ജനപ്രീതി നേടിക്കഴിഞ്ഞു. മൂന്നു സീസൺ ആണ് മലയാളത്തിൽ ഉണ്ടായത്. അതിൽ മൂന്നിലും അവതാരകനായി എത്തിയത് മലയാളത്തിലെ ഏറ്റവും താര്യമൂല്യമുള്ള മോഹൻലാൽ തന്നെ ആയിരുന്നു.

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്ന ഏഷ്യാനെറ്റ് ആണ് ഷോ സംപ്രേഷണം ചെയ്യുന്നത്. ബിഗ് ബോസിന് ജനപ്രീതി മലയാളത്തിൽ ലഭിക്കുന്നതിനുള്ള ഏറ്റവും പ്രധാനം ഉള്ള കാര്യങ്ങളിൽ ഒന്നായിരുന്നു മോഹൻലാൽ. എന്നാൽ മോഹൻലാൽ നാലാം സീസൺ മുതൽ അവതാരകനായി ഉണ്ടാവില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. എന്റെ മോൾ ഇന്ത്യ ആണ് ഈ ഷോയുടെ നിർമാതാക്കൾ.

എന്നാൽ ഇപ്പോൾ എന്റെമോളുമായിയുള്ള കരാർ മോഹൻലാലിന്റ അവസാനിക്കുകയാണ്. മൂന്നു വര്ഷം ആയിരുന്നു കരാർ ഉണ്ടായിരുന്നത്. വലിയ സെലിബ്രിറ്റികൾ ഇല്ലാതെ ആണ് മൂന്നാം സീസൺ ആരംഭിച്ചത് എന്നാൽ രണ്ടാം സീസോണിനെക്കാൾ കൂടുതൽ ജനപ്രീതി ലഭിക്കുകയും ചെയ്തു. അവതാരകൻ എന്നതിൽ വലിയ പ്രധാന്യം ഇനിയുള്ള ഷോയിൽ എന്റെ മോൾ കൊടുക്കില്ല എന്നാണ് അറിയുന്നത്.

അതെ സമയം വമ്പൻ തുകയാണ് മോഹൻലാൽ അവതാരകനായി എത്തുമ്പോൾ പ്രതിഫലമായി വാങ്ങുന്നത്. അതെ സ്ഥാനത്തേക്ക് സുരേഷ് ഗോപിയോ അല്ലെങ്കിൽ മുകേഷോ എത്തും എന്നാണ് അറിയുന്നത്. സുരേഷ് ഗോപി എത്താൻ ഉള്ള സാധ്യത വളരെ കുറവാണ് എന്നാണ് റിപ്പോർട്ട്. കാരണം താരം സൂര്യ ടിവിയിൽ അവതാരകനായി ഷോ ചെയ്യുകയാണ് ഇപ്പോൾ. അഞ്ച് ചോദ്യങ്ങൾ ആയി ഉള്ള ഷോയുടെ പ്രമോ വന്നു എങ്കിൽ കൂടിയും കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. എത്രത്തോളം സാധ്യമാവുമെന്ന കാര്യത്തിലാണ് സംശയം.

സുരേഷ് ഗോപിയല്ലെങ്കിൽ അവതാരകനായെത്താൻ സാധ്യതയുള്ള താരം മുകേഷാണ്. രാഷ്ട്രീയത്തിലും സജീവമായതിനാൽ അദ്ദേഹത്തിന് ബിഗ് ബോസും അവതരിപ്പിക്കാനാവുമോയെന്നത് ചോദ്യ ചിഹ്നമാണ്. മോഹൻലാലിന്റെ പിന്മാറ്റം അറിഞ്ഞപ്പോൾ മുതൽ ആരാധകർ ആശങ്കയിലാണ്. ബിഗ് ബോസ് മലയാളത്തെക്കുറിച്ച് പറയുമ്പോൾ തീർച്ചയായും അതിലെ പ്രധാന ഘടകം മോഹൻലാൽ തന്നെയാണ്.

തിരക്കുകളെല്ലാം മാറ്റി വെച്ചാണ് അദ്ദേഹം ഈ ഷോ അവതരിപ്പിക്കാനായി എത്തിയത്. മോഹന്ലാലിനൊപ്പം വേദി പങ്കിടാനും അദ്ദേഹത്തെ കാണാനും കഴിയുമല്ലോയെന്ന സന്തോഷത്തോടെ ബിഗ് ബോസിലെത്തിയ താരങ്ങളും കുറവല്ല. ആദ്യ സീസൺ മുതൽ അവതാരകന്റെ സ്ഥാനത്തുള്ള മോഹൻലാൽ അടുത്ത സീസണിൽ ഉണ്ടായേക്കില്ലെന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

ബിഗ് ബോസ് മലയാളത്തിലും ആരംഭിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ മോഹൻലാലിന്റെ പേരായിരുന്നു പറഞ്ഞത്. അത് യാഥാർഥ്യം ആകുകയും ചെയ്തിരുന്നു. അഭിനയവും ആലാപനവും മാത്രമല്ല മികച്ച അവതാരകനും കൂടിയാണ് താനെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു. ചാനൽ പരിപാടികളിലും മോഹൻലാൽ സജീവമായി പങ്കെടുക്കാറുണ്ട്. തികച്ചും വ്യത്യസ്തമായ അവതരണ ശൈലിയുമായാണ് മോഹൻലാൽ ബിഗ് ബോസിലേക്ക് എത്തിയത്.

മോഹൻലാലിന്റെ വരവിൽ പ്രേക്ഷകരും മത്സരാർത്ഥികളും ഒരുപോലെ ആവേശത്തിലാവാറുണ്ട്. വാരാന്ത്യത്തിലാണ് മോഹൻലാൽ മത്സരാർത്ഥികള്‍ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്. പോയ വാരത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചെല്ലാം അദ്ദേഹം ചോദിക്കാറുണ്ട്. ലാലേട്ടൻ വരുമ്പോൾ ഇത് പറഞ്ഞ് ശാസിക്കുമെന്നും ഈ വിഷയം ചർച്ചയാകുമെന്നും മത്സരാർത്ഥികൾ തന്നെ പറയാറുണ്ട്. പ്രേക്ഷകരുടെ അഭിപ്രായം കൂടി മോഹൻലാൽ പങ്കുവെക്കാറുണ്ട്.

പറഞ്ഞ കാര്യങ്ങൾ മത്സരാർത്ഥികൾ നിഷേധിക്കുമ്പോൾ തെളിവും മോഹൻലാൽ നൽകാറുണ്ട്. ഷോ കണ്ട് തന്നെയാണ് തന്റെ വരവെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. മികച്ച അവതാരകനാണ് മോഹൻലാൽ എന്ന് പ്രേക്ഷകരും മത്സരാർത്ഥികളും ഒരുപോലെ അഭിപ്രായപ്പെട്ടിരുന്നു. തിരക്കുകൾക്ക് ഇടയിലും ഇത്ര കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കി വിശകലനം ചെയ്ത് ഷോയിലേക്ക് വരുന്ന അദ്ദേഹത്തെ അഭിനന്ദിച്ചേ മതിയാവൂയെന്നായിരുന്നു ആരാധകർ പറഞ്ഞത്. രസകരമായ ടാസ്‌ക്കുകളും അദ്ദേഹം മത്സരാർത്ഥികള്‍ക്ക് നൽകാറുണ്ട്.

കൊവിഡ് കാലമായതിനാൽ ബിഗ് ബോസ് വീട്ടിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയാത്തതിനെക്കുറിച്ചും മോഹൻലാൽ പറഞ്ഞിരുന്നു. അഭിനയത്തിനൊപ്പം തന്നെ അവതരണത്തിലും തിളങ്ങുന്ന താരങ്ങളേറെയാണ്. മോഹന്ലാലിന് മുമ്പ് തന്നെ മികച്ച അവതാരകരായി പേരെടുത്തവരാണ് സുരേഷ് ഗോപിയും മുകേഷുമെല്ലാം. ഇവരിലാരെങ്കിലുമായിരിക്കും അടുത്ത സീസണിൽ അവതാരകനായി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ അല്ലാതെ മറ്റാരേയും ബിഗ് ബോസ് അവതാരകനായി കാണാൻ കഴിയില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.