Malayali Live
Always Online, Always Live

ആരാധകരുടെ മനംമയക്കി അനു സിത്താരയുടെ പുത്തൻ വീഡിയോ; നിമിഷനേരം കൊണ്ട് കണ്ടത് ലക്ഷക്കണക്കിന് ആളുകൾ..!!

4,949

മലയാളത്തിൽ ഒട്ടേറെ ആരാധകർ ഉള്ള നടിയാണ് അനു സിതാര. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ മലയാളത്തിന്റെ ഇഷ്ട നായികയായി മാറിയ അനു മികച്ച നർത്തകി കൂടി ആണ്. വിവാഹ ശേഷം അഭിനയ ലോകത്തിൽ എത്തുകയും മലയാളത്തിൽ മുൻനിര നായികയായി തുടരുകയും ചെയ്യുന്ന ആൾ കൂടി ആണ് അനു സിതാര.

മലയാളത്തിലെ സൂപ്പർ താരങ്ങളുടെ അടക്കം നായികയായി എത്തിയിട്ടുള്ള അനു മികച്ച ക്ലാസ്സിക്കൽ നർത്തകി കൂടി ആണ്. 2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിൽ കൂടി ആണ് അനു സിത്താര എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. എന്നാൽ ശ്രദ്ധ നേടിയത് ഒരു ഇന്ത്യൻ പ്രണയ കഥ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചതോടെ ആണ്.

സത്യനന്തിക്കാട് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ഇന്ന് മലയാളത്തിൽ മമ്മൂട്ടി പൃഥ്വിരാജ് ദിലീപ് അടക്കമുള്ള സൂപ്പർ താരങ്ങളുടെ നായിക ആയി മാറിയ അനു താൻ അഭിനയ ലോകത്തിൽ ഇത്രയേറെ ഉയരങ്ങളിൽ ഏതാണ് കാരണം തന്റെ ഭർത്താവ് വിഷ്ണു ആണെന്ന് പറയുന്നു. വെറും വീട്ടമ്മയായി ജീവിക്കേണ്ട തന്നെ അഭിനയ ലോകത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമങ്ങൾ നടത്തിയത് തന്റെ ഭർത്താവ് ആയിരുന്നു. വിദ്യാരംഭത്തോട് അനുബന്ധിച്ച് അനു ചെയ്ത പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.