Malayali Live
Always Online, Always Live

ആ ചിത്രത്തിൽ ഞാനെന്റെ തുടപോലും കാണിച്ചട്ടില്ല; ആ ഫോട്ടോ കാരണം ഒരുപാട് ഓഫറുകൾ വന്നിട്ടുണ്ട്; ജീവ നമ്പ്യാർ..!!

3,672

ഒരുപിടി മികച്ച ഫോട്ടോഷൂട്ടുകൾ കൊണ്ട് ഏറെ ശ്രദ്ധനേടിയ താരം ആണ് ജീവ നമ്പ്യാർ. ഫോട്ടോഷൂട്ടുകൾ കൊണ്ട് പ്രത്യേക ഇടം നേടിയ ഒട്ടേറെ താരങ്ങൾ ആണ് മലയാളത്തിൽ. അതിൽ ഒരാൾ കൂടി ആണ് ജീവ. വ്യത്യസ്തതയും അതോടൊപ്പം മികച്ച സൗന്ദര്യവും നിറഞ്ഞ ഫോട്ടോകൾ ചെയ്ത ആൾ കൂടി ആണ് ജീവ.

കല്യാണ വേഷത്തിൽ സാരി മാടികുത്തി കള്ളു കുപ്പിയും പിടിച്ചു സിഗരറ്റും വലിച്ചു നിൽക്കുന്ന ചിത്രങ്ങൾ നേരത്തെ സാമൂഹിക മാധ്യമത്തിൽ വൈറൽ ആയിരുന്നു. ഇപ്പോൾ ഓൺലൈൻ മാധ്യമത്തിൽ താരം പങ്കുവെച്ച അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്… ജീവ നമ്പ്യാരുടെ വാക്കുകൾ ഇങ്ങനെ..

എക്ക്പോസിഡ് ഫോട്ടോഷൂട്ടുകൾ ഒട്ടേറെ ഞാൻ ഇതിനു മുന്നേ നടത്തിയിട്ടുണ്ട് എന്ന് എന്റെ പ്രൊഫൈൽ നോക്കിയാൽ അറിയാൻ കഴിയും. ഞാൻ നെഗറ്റീവ് പബ്ലിസിറ്റി ഇഷ്ടപ്പെടുന്നു. അത് ഉണ്ടെങ്കിൽ മാത്രമേ ഉയരാൻ കഴിയൂ.. എല്ലാവരും അറിയപ്പെടുന്ന ഒരു വില്ലത്തി ആകണം എന്നാണു ആഗ്രഹം. നെഗറ്റീവ് വേഷങ്ങൾ ചെയ്യണം എന്നാണ് താല്പര്യം.

ഞാൻ എന്റെ പണം മുടക്കി സ്വന്തം ആയി വാങ്ങിയത് ആണ് സാരിയും ആഭരണങ്ങളും എല്ലാം. സണ്ണി ലിയോണിന്റെ സിനിമ പ്രോത്സാഹിപ്പിക്കുകയും കാണുകയും ചെയ്യുന്നവർ ആണ് എന്നെ കുറ്റപ്പെടുത്തുന്നത്. ഞാൻ എന്റെ തുട പോലും കാണിച്ചട്ടില്ല. എന്നാൽ ഈ ഒറ്റ ഫോട്ടോഷൂട്ടിൽ നിന്നും ഒരുപാട് ഓഫറുകൾ ലഭിച്ചു. ജീവ പറയുന്നു. കേരളത്തിലെ കുലസ്ത്രീകളും സദാചാര ആങ്ങളമാരും ഉണ്ടെങ്കിൽ മാത്രമേ എന്നെ പോലെ ഉള്ള ആളുകൾക്ക് വളർന്നു വരാൻ ശ്രദ്ധിക്കുക ഉള്ളൂ എന്ന് ജീവ പറയുന്നു.