Malayali Live
Always Online, Always Live

പാടാത്തപൈങ്കിളി സീരിയലിൽ നിന്നും പ്രതീപ് ചന്ദ്രൻ പിന്മാറി; അന്തരിച്ച ശബരീനാഥ്‌ ചെയ്ത വേഷത്തിൽ നിന്നും പിന്മാറാൻ കാരണമിത്..!!

5,105

മലയാളത്തിൽ എക്കാലത്തെയും സൂപ്പർ ഹിറ്റ് സീരിയലുകൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ചാനൽ ആണ് ഏഷ്യാനെറ്റ്. റേറ്റിങ്ങിൽ ഒന്നാം നിരയിൽ ഉള്ള ഒട്ടനവധി സീരിയലുകൾ വരുന്നത് ഏഷ്യാനെറ്റ് വഴിയാണ്. അത്തരത്തിൽ ഹിറ്റ് ലിസ്റ്റിൽ ഉള്ള സീരിയൽ ആണ് പാടാത്ത പൈങ്കിളി. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്ക് ഇടയിൽ തരംഗം ആയ സീരിയൽ ആണ് പാടാത്ത പൈങ്കിളി.

കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയിൽ സോഷ്യൽ മീഡിയയിൽ വൈറലായ സൂരജ് , മനീഷ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശബരീനാഥ്‌ എന്ന താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ പ്രതീപ് ചന്ദ്രൻ ആ വേഷം ചെയ്യാൻ എത്തിയത്. ശബരീനാഥ്‌ ചെയ്തിരുന്ന വേഷം ചെയ്യാൻ ആരാണ് എത്തുക എന്നുള്ള ആകാംഷ തീർത്തു കൊണ്ട് ആയിരുന്നു പ്രതീപ് ചന്ദ്രൻ എത്തിയത്.

അന്തരിച്ച നടൻ ശബരീനാഥ് അവതരിപ്പിച്ച കഥാപാത്രത്തെയായിരുന്നു പ്രദീപ് അവതരപ്പിച്ചിരുന്നത്. ഇപ്പോഴിതാ സീരിയലിൽ നിന്നും താൻ പിന്മാറുകയാണെന്ന് അറിയിച്ചിരിക്കുകയാണ് നടൻ. ശബരിയോടുളള ഒരു സ്നേഹത്തിന്റെ പുറത്തും മെരിലാന്റ് പോലെയുളള ഒരു വലിയ നിർമ്മാതാക്കളോടുംകൂടി പ്രവർത്തിക്കാൻ കിട്ടിയ അവസരം ആയതുകൊണ്ടാണ് ഏറ്റെടുത്തത്.

ഇപ്പോൾ ഞാൻ ആ കഥാപാത്രം ഉപേക്ഷിച്ചുവെന്ന് നടൻ പറയുന്നു. ഇനി പാടാത്ത പൈങ്കിളിയിൽ ഉണ്ടാകില്ല. അഭിനയിച്ച കുറച്ചുഭാഗങ്ങൾ കുറച്ചുനാൾ ഉണ്ടാകും. എന്നെ ഞാൻ ആക്കിയ എഷ്യാനെറ്റിനോടും സംവിധായകൻ സുധിച്ചേട്ടനോടുളള കടപ്പാട് മൂലമാണ് അഭിനയിക്കാൻ എത്തിയത്. ഒരിക്കലും പരമ്പരയെ കുറച്ചുകാണുകല്ല ചെയ്തു തുടങ്ങിയപ്പോൾ ആണ് എന്റെ റോൾ എനിക്ക് മനസിലാകുന്നത് എന്നും പ്രദീപ് ചന്ദ്രൻ പറഞ്ഞു.

മുൻപ് പല ബോൾഡായ കഥാപാത്രങ്ങൾ ചെയ്തതുകൊണ്ടാകാം എനിക്കും എന്നെ സ്നേഹിക്കുന്നവർക്കും അരവിന്ദിനെ ഉൾക്കൊളളാൻ കഴിയാഞ്ഞത് അതുകൊണ്ടാണ് ഈ പിന്മാറ്റമെന്നും പ്രദീപ് ചന്ദ്രൻ പറഞ്ഞു. മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് പോലീസ് ഓഫീസർ ആയി സുപരിചിതനായ മുഖം ആണ് നടൻ പ്രതീപിന്റെത്. മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങളിൽ ശ്രദ്ധയാ വേഷങ്ങൾ ചെയ്തിട്ടുള്ള താരം കൂടി ആണ് പ്രതീപ്.

നിരവധി ഷോയിൽ കൂടി എല്ലാം ശ്രദ്ധ നേടിയ താരം ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കൂടി ഏറെ ആരാധകരെ ഉണ്ടാക്കിയിരുന്നു. ഓമനത്തിങ്കൾപ്പക്ഷി പരസ്പരം എന്റെ മാനസപുത്രി പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കർ ആണ് പാടാത്ത പൈങ്കിളി ഒരുക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിനാണ് പരമ്പര സംപ്രേഷണം ആരംഭിച്ചത്.

ദിനേഷ് പള്ളത്തിന്റേതാണ് കഥ. മലയാള ടെലിവിഷൻ പരമ്പരകളിൽ റേറ്റിങ്ങിൽ ആദ്യം അഞ്ചു സ്ഥാനങ്ങളിൽ കൂടുതൽ തവണയും ഉണ്ടാകുന്നത് ഏഷ്യാനെറ്റ് സീരിയലുകൾ ആണ്. പാടാത്ത പൈങ്കിളിയും റേറ്റിങ്ങിൽ ഏറെ മുന്നിൽ നിൽക്കുന്ന സീരിയൽ ആണ്.