Malayali Live
Always Online, Always Live

സ്ത്രീകൾക്ക് എതിരെ മോശം പരാമർശം നടത്തിയ യൂട്യൂബറെ കയ്യേറ്റം ചെയ്തു; ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേർക്കെതിരെ മോഷണക്കുറ്റം അടക്കമുള്ള കേസുകൾ..!!

2,622

യൂട്യൂബ് വഴി സ്ത്രീകളെ നിരന്തരമായി അപമാനിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്ന വ്യക്തി ആയിരുന്നു വിജയ് പി നായർ. അടുത്തിടെ ഇയാൾ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയിൽ സ്ത്രീകളെ വളരെ മോശം രീതിയിൽ ആയിരുന്നു അധിക്ഷേപിച്ചത്. നിരന്തരം അവരെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ആണ് ഇയാൾ ചെയ്തത്.

വിജയ് പി നായരെ കയ്യേറ്റം ചെയ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി , ബിഗ് ബോസ് മത്സരാർത്ഥി ആയിരുന്ന ദിയ സന , ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ എന്നിവർക്ക് എതിരെ ആണ് പോലീസ് കേസ് എടുത്തത്. വിജയ് പി നായർ ആണ് തമ്പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി ഇരിക്കുന്നത്. അസഭ്യം പറഞ്ഞതിനും ഭീഷണി പെടുത്തിയതിനും ആണ് കേസ്.

അതോടൊപ്പം മോഷണ കുറ്റവും ചുമത്തും. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ ആണ് സംഭവം. ഭാഗ്യലക്ഷ്മിയും സംഘവും ​ത​മ്പാ​നൂ​ർ​ ​ഗാ​ന്ധാ​രി​യ​മ്മ​ൻ​ ​കോ​വി​ൽ​ ​റോ​ഡി​ൽ​ ​ഇ​യാ​ൾ​ ​താ​മ​സി​ച്ചി​രു​ന്ന​ ​ലോ​ഡ്ജി​ലെ​ത്തി​ ​ക​രി​ ​ഓ​യി​ൽ​ ​ഒ​ഴി​ച്ച​ ശേ​ഷം​ ​മ​ർ​ദ്ദി​ച്ച് ​മാ​പ്പും​ ​പ​റ​യി​ച്ചു. മാർ​ദ്ദ​ന​ ​ദൃ​ശ്യ​ങ്ങ​ൾ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ദി​യ​ ​ലൈ​വാ​യി​ ​പ​ങ്കു​വ​ച്ചി​രു​ന്നു.

സൈ​ക്കോ​ള​ജി​യി​ൽ​ ​ഓ​ണ​റ​റി​ ​ഡോ​ക്ട​റേ​റ്റു​ണ്ടെ​ന്ന് ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ ​വി​ജ​യ് ​പി നായർ പേരെടുത്ത് പറഞ്ഞും വ്യക്തികളെ തിരിച്ചു അറിയുന്ന രീതിയിൽ ഉള്ള പരാമർശങ്ങൾ നടത്തിയും ആയിരുന്നു ഓരോ വിഡിയോയും. അതുപോലെ തന്നെ വിജയ് പോസ്റ്റ് ചെയ്ത എല്ലാ വീഡിയോകളും സ്ത്രീ സംഘം സംഭവ സ്ഥലത്തു വെച്ച് നീക്കം ചെയ്തു. കൂടാതെ ലാപ്പ് ടോപ്പും മൊബൈൽ ഫോണും അടക്കം പിടിച്ചു എടുക്കുകയും തമ്പാനൂർ പോലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകുകയും ചെയ്തു.