തെലുങ്ക് ബോളിവുഡ് തമിഴ് സിനിമകളിൽ തിളങ്ങി നിൽക്കുന്ന താരം ആണ് ഇല്യാന ഡിക്രൂസ്. 2006 ൽ ദേവദാസു എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തിലെ ക്ക് എത്തുന്നത്. തെലുങ്കിൽ തിളക്കമാർന്ന പ്രകടനങ്ങൾ കാഴ്ച വെച്ച താരം തമിഴിൽ ശങ്കർ സംവിധാനം ചെയ്ത നൻപൻ എന്ന ചിത്രത്തിൽ വിജയിയുടെ നായിക ആയി എത്തിയിട്ടുണ്ട്.
താരം ഇപ്പോൾ നടത്തി ഇരിക്കുന്ന തുറന്നു പറച്ചിലുകൾ ആണ് സാമൂഹിക മാധ്യമത്തിൽ ചർച്ച ആകുന്നത്. തന്റെ ബാഹ്യ സൗന്ദര്യത്തെ കുറിച്ച് ഓർത്തു ഞാൻ വളരെ അധികം വേവലാതി പെടുന്ന ആൾ ആയിരുന്നു താൻ എന്ന് ഇല്യാന ഡിക്രൂസ് പറയുന്നു. തന്റെ ശരീര പ്രകൃതിയെ കുറിച്ച് തനിക്ക് തോന്നിയിട്ടുള്ള ചിന്തകൾ തുറന്നു പറയുകയാണ് താരം ഇപ്പോൾ.
എന്നെ കാണാൻ എങ്ങനെയാണ് എന്നതിനെക്കുറിച്ച് എപ്പോഴും ആകുലപ്പെട്ടിരുന്നു. എന്റെ ഇടുപ്പ് വളരെയധികം വലുതാണെന്നും തുടകൾ അമിതമായി ഉലയുന്നുവെന്നും അരക്കെട്ട് ഇടുങ്ങിയതല്ലെന്നും താൻ ആശങ്കപ്പെട്ടിരുന്നു.
കൂടാതെ വയർ വേണ്ടത്ര പരന്നതല്ലെന്നും സ്തനങ്ങൾ വേണ്ടത്ര വലിപ്പമുള്ളതല്ലെന്നും നിതംബങ്ങൾ വളരെ വലുതാണെന്നും കൈകൾ വളരെ കുലുങ്ങുതാണെന്നും മൂക്ക് നേരെയല്ലെന്നും ചുണ്ടുകൾക്ക് വേണ്ടത്ര വലിപ്പമില്ലെന്നുമൊക്കെ ആശങ്കപ്പെട്ടിരുന്നു. എനിക്ക് ഉയരമില്ലെന്നും സുന്ദരിയല്ലെന്നും സ്മാർട്ട് അല്ലെന്നും ഞാൻ സങ്കടപ്പെട്ടിരുന്നു. എന്നാൽ അന്ന് എല്ലാം പൂർണമാവുന്നതല്ല ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.
ചില മനോഹരമായ കുറവുകൾ നമ്മളെ വ്യത്യസ്തരാക്കുകയണ്. ശരീരത്തിലെ ഓരോ പാടുകളും മുഴകളും അങ്ങനെയുള്ള ഓരോ ന്യൂനതകളും തന്നെ താനാക്കി. ഈ തിരിച്ചറിവാണ് ലോക സൗന്ദര്യ സങ്കൽപ്പത്തിൽ നിന്ന് മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നും നടി കുറിച്ചു.
വേറിട്ടു നിൽക്കാൻ ജനിച്ചയാളായ താൻ എന്തിനാണ് ആകുലപ്പെടുന്നതെന്നും ഇല്യാന സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.