Malayali Live
Always Online, Always Live

പാടത്തപൈങ്കിളി സീരിയലിലെ അനന്യ എന്ന വില്ലത്തി യഥാർത്ഥത്തിൽ ആരാണെന്നു അറിയാമോ; താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ..!!

14,841

മലയാളത്തിൽ എക്കാലത്തെയും സൂപ്പർ ഹിറ്റ് സീരിയലുകൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ചാനൽ ആണ് ഏഷ്യാനെറ്റ്. റേറ്റിങ്ങിൽ ഒന്നാം നിരയിൽ ഉള്ള ഒട്ടനവധി സീരിയലുകൾ വരുന്നത് ഏഷ്യാനെറ്റ് വഴിയാണ്. അത്തരത്തിൽ ഹിറ്റ് ലിസ്റ്റിൽ ഉള്ള സീരിയൽ ആണ് പാടാത്ത പൈങ്കിളി. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്ക് ഇടയിൽ തരംഗം ആയ സീരിയൽ ആണ് പാടാത്ത പൈങ്കിളി.

കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയിൽ സോഷ്യൽ മീഡിയയിൽ വൈറലായ സൂരജ് , മനീഷ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നായികയെ ഉപദ്രവിക്കുന്ന മൂന്നു വില്ലത്തിമാരിൽ ഒരാൾ ആയ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു അഞ്ജിത എന്ന ആർട്ടിസ്റ്റ് ഇതിനോടകം തന്നെ കയ്യടി നേടി കഴിഞ്ഞു.

എന്നാൽ താരത്തിന്റെ കൂടുതൽ വിശേഷങ്ങൾ ആണ് ഇപ്പോൾ പ്രേക്ഷകർക്ക് അമ്പരപ്പ് ഉണ്ടാക്കിയത്. പാടാത്ത പൈങ്കിളി സീരിയലിന്റെ സംവിധായകൻ ആയ സുധീഷിന്റെ ഭാര്യ ആണ് അഞ്ജിത. അഞ്ജിതയുട ആദ്യ സീരിയൽ ഒന്നും അല്ല പാടാത്ത പൈങ്കിളി.

താരം കേന്ദ്ര കഥാപാത്രം ആയി ദുര്ഗ എന്ന സീരിയൽ നേരത്തെ വന്നിട്ടുണ്ട്. ഇതിന്റെ സംവിധായാകനും ഭർത്താവ് സുധീഷ് ശങ്കർ തന്നെയാണ്.