Malayali Live
Always Online, Always Live

എന്റെ ഈ ഹൈറ്റിൽ കഴുത്തുവരെ ചവിട്ടണമെങ്കിൽ എത്രയും ഫ്ലെക്സിബിൾ ആയിരിക്കണം; സുരേഷ് ഗോപിയെ കുറിച്ച് കിച്ചു ടെല്ലസ്

2,914

കസബക്ക് ശേഷം നിതിൻ രഞ്ജി പണിക്കർ ഒരുക്കിയ ചിത്രമാണ് കാവൽ. ഏറെ കാലം അഭിനയ ലോകത്തിൽ നിന്നും വിട്ടുന്നിരുന്ന സുരേഷ് ഗോപി തിരിച്ചുവരവ് നടത്തിയ ശേഷം റിലീസ് ചെയ്യുന്ന രണ്ടാം ചിത്രമാണ് കാവൽ. സുരേഷ് ഗോപി രഞ്ജി പണിക്കർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന് ഗംഭീര പ്രതികരണം ആണ് ലഭിക്കുന്നത്.

ആക്ഷൻ കിംഗ് സുരേഷ് ഗോപി തന്റെ പുത്തൻ ചിത്രത്തിൽ മാസും ക്ലാസും ചേർന്ന പ്രകടനം ആണ് കാഴ്ചവെക്കുന്നത്. ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്ന കിച്ചു ടെല്ലസ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്ന ത്.

ചിത്രത്തിൽ താനൊരു പോലീസുകാരന്റെ വേഷമാണ് ചെയ്യുന്നത്. പോലീസ് എങ്ങനെ ആവണമെന്ന് മലയാളികൾ പഠിച്ചിരിക്കുന്നത് സുരേഷേട്ടനിൽ നിന്നാണ്. അങ്ങനെ ഒരാളുടെ മുന്നിൽ നമ്മൾ പോലീസ് വേഷമിട്ട് നിൽക്കുന്നു. അദ്ദേഹം കുറേയേറെ കാര്യങ്ങൾ പറഞ്ഞു തന്നു.

അതൊക്കെ ഒരുപാട് സഹായകമായി. സുരേഷേട്ടൻ എന്നെ ചവിട്ടുന്ന സീനാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. മോനെ കാൽ ഇവിടംവരെ വരും എന്നദ്ദേഹം എന്നോട് പറഞ്ഞു. ഇയാളുടെ പ്രായമൊന്നുമല്ല പിന്നെ കണ്ടത്. ചവിട്ട് കറക്റ്റ് കഴുത്തിനടുത്ത് തന്നെ എത്തി. ഭയങ്കര ഫ്ളെകസിബിളാണ് അദ്ദേഹം എന്നും കിച്ചു ടെല്ലസ് പറയുന്നു.