Malayali Live
Always Online, Always Live

സാനിയ ഇയ്യപ്പന്റ പുത്തൻ ലുക്കിൽ കണ്ണുതള്ളി മലയാളികൾ; താരത്തിന്റെ അസാമാന്യ മെയ്‌വഴക്കത്തോടെയുള്ള ഫോട്ടോഷൂട്ട് കാണാം..!!

4,047

മലയാള യുവ പ്രേക്ഷകരുടെ ഹരമാണ് സാനിയ ഇയ്യപ്പൻ. അഭിനയത്തിൽ മാത്രമല്ല മെയ്‌വഴക്കത്തിലും നൃത്തത്തിലും മോഡലിങ്ങിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. നൃത്തത്തിന്റെ പശ്ചാത്തലമുള്ള ചിത്രങ്ങളാണ് സാനിയ ഏറ്റവും അടുത്തായി ദി ബൊഹീമിയൻ ഗ്രോവ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ഫാഷൻ ആശയങ്ങളുടെ സംവിധായകൻ ആയ അച്ചു ആണ് ഈ ഫോട്ടോഷൂട്ടിനു പിന്നിൽ.

കളമശ്ശേരിയിൽ നടന്ന ഈ ഫോട്ടോഷൂട്ടിൽ ചിത്രങ്ങൾ പകർത്തിയത് ടിജോ ജോൺ ആണ്. ചിത്രങ്ങൾ പുറത്തിറങ്ങി അല്പനേരത്തിനകം തന്നെ വൈറൽ ആവുകയായിരുന്നു. ചിത്രത്തിന് ഒരു അടിക്കുറിപ്പും സാനിയ നൽകിയിട്ടുണ്ട്.

-“ശരീരത്തിന്റെ അവകാശി ഭൂമിയാണെന്ന് അറിയുമ്പോൾ നിങ്ങൾ ശരിക്കും നൃത്തം വയ്ക്കും “.ഖലീൽ ജിബ്രാന്റെ വാക്കുകൾ ആണിത് . റിമ കല്ലിങ്കൽ അടക്കമുള്ള താരം ഇത്തരത്തിൽ ഉള്ള ഫോട്ടോ ഷൂട്ട് ആശയത്തിന് മികച്ച അഭിപ്രായങ്ങൾ ആണ് രേഖപ്പെടുത്തിയത്.

ക്വീൻ എന്ന ചിത്രത്തിൽ കൂടി നായികയായി മലയാള സിനിമയിൽ എത്തിയ മികച്ച കലാകാരികളിൽ ഒരാൾ ആണ് സാനിയ ഇയ്യപ്പൻ. കൊച്ചിയിൽ ജനിച്ച സാനിയ മികച്ച നർത്തകിയും മോഡലും ആണ്. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. തുടർന്ന് എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്.

എന്നാൽ ആദ്യമായി ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം ചെയ്തത് ക്വീൻ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു, തുടർന്ന് ജയസൂര്യ നായകനായി എത്തിയ പ്രേതം 2വിൽ മികച്ച വേഷം ചെയ്ത സാനിയ ഏറെ കയ്യടി നേടിയ കഥാപാത്രം ആയിരുന്നു മോഹൻലാൽ നായകനായി എത്തിയ ലൂസിഫറിൽ അവതരിപ്പിച്ചത്.