Malayali Live
Always Online, Always Live

45 ആം വയസിലും എന്നാ ലുക്കാണ്; റിമിയുടെ പുത്തൻ ഫോട്ടോയും യഥാർത്ഥ പ്രായവും..!!

3,344

നേരത്തെ മോഹൻലാൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. പിന്നീട് കുഞ്ചാക്കോ ബോബന്റെ മസിൽ ലുക്കും ശ്രദ്ധ നേടി ഇരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് സാക്ഷാൽ മെഗാസ്റ്റാർ മമ്മൂട്ടി തന്നെ ആണ്. തന്റെ 69 ആം വയസിൽ ലോക്ക് ഡൌൺ സമയത്ത് വർക്ക് ഔട്ട് ചെയ്തു കിടിലൻ സെൽഫി തന്നെ ആണ് താരം പോസ്റ്റ് ചെയ്തത്.

നിമിഷങ്ങൾക്ക് അകം ആരാധകരേക്കാൾ കൂടുതൽ താരങ്ങൾ തന്നെ ഫോട്ടോ ഏറ്റെടുത്തു. എന്നാൽ ലേഡി മമ്മൂട്ടി എന്ന് റിമിയെ വിളിക്കേണ്ടി വരും എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം ആയ റിമിയുടെ പുത്തൻ ഫോട്ടോസിൽ ആരാധകർ കമന്റ് ആയി എത്തിയിരിക്കുന്നത്. ലോക്ക് ഡൌൺ സമയത്ത് ഏറ്റവും കൂടുതൽ ബോഡി ഫിറ്റ്‌നസ് വർക്ക് ഔട്ട് നടത്തിയ വീഡിയോ അടക്കം ഷെയർ ചെയ്ത താരം ആണ് റിമി ടോമി. തന്റെ കൂടുതൽ മെലിഞ്ഞ സൗന്ദര്യ രഹസ്യവും റിമി വെളിപ്പെടുത്തിയിരുന്നു.

ഇപ്പോൾ താരരാജാക്കന്മാരുടെ ഫോട്ടോസ് വൈറലായതിന് പിന്നാലെയാണ് റിമിയെ കുറിച്ചും അഭിപ്രായങ്ങളുമായി ആരാധകരെത്തിയത്. ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ച ചിത്രത്തിൽ മെലിഞ്ഞ് അത്രയധികം സുന്ദരിയായിട്ടാണ് താരം നിൽക്കുന്നത്. സഹ പ്രവർത്തകർക്കും താരങ്ങളുമടക്കം നിരവധി പേരാണ് റിമിയെ വർണിച്ച് കൊണ്ട് കമന്റുകളിട്ടിരിക്കുന്നത്. കൂട്ടത്തിൽ ‘നാൽപ്പത്തിയഞ്ചാം വയസ്സിലും എന്നാ ലുക്കാണ്. മമ്മൂക്ക കഴിഞ്ഞാൽ പിന്നെ നിങ്ങൾ തന്നെ’ എന്നൊരാൾ കമന്റിട്ടിരുന്നു.

അതിന് റിമി കൊടുത്ത മറുപടിയാണ് അതിലും ശ്രദ്ധേയമായിരിക്കുന്നത്. ’45 അല്ല അമ്പത് ആയിട്ടുണ്ട് അറിഞ്ഞില്ലായിരുന്നോ’ എന്നായിരുന്നു റിമി ടോമി ചിരിച്ചു കൊണ്ട് റിപ്ലേ നല്കിയിട്ടിക്കുന്നത്. ഇയാൾക്ക് മാത്രമല്ല തന്റെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്ന എല്ലാവർക്കും തന്നെ മറുപടി കൊടുത്തിട്ടുണ്ട്. നേരത്തെ താരത്തിന്റെ കമെന്റ് ബോക്സ് ഓപ്പൺ ആയിരുന്നില്ല.

എന്നാൽ കമന്റുമായി എത്തുന്നവർക്ക് തക്കതായ മറുപടികളും കൊടുക്കാറുണ്ട്. ഇപ്പോൾ റിമിയുടെ വയസിനെ കുറിച്ച് ചർച്ച വന്നെങ്കിലും സെപ്റ്റബംർ 22 ന് റിമിക്ക് 37 വയസ് ആവുമെന്നാണ് വിക്കിപീഡിയയിലെ റിപ്പോർട്ട് പറയുന്നത്.