Malayali Live
Always Online, Always Live

യൂണിഫോമിൽ മീൻ വിട്ട ഹനാൻ ഇപ്പോൾ കുട്ടി നിക്കറിൽ; അനശ്വരക്ക് പിന്തുണയായി സ്വാതന്ത്രത്തിന്റെ കാലുകളുമായി ഹാനാൻ ഹനാനി..!!

3,452

ഇത് കാലുകളുടെ കാലം. കുട്ടി നിക്കറിൽ ഫോട്ടോയുമായി എത്തിയ അനശ്വരക്ക് പിന്തുണയുമായി ഇപ്പോൾ ഹാനാൻ ഹനാനിയും കൂടി എത്തിയിരിക്കുകയാണ്. ഹാനാൻ.. മലയാളികൾ അത്ര പെട്ടന്ന് മറക്കുന്ന പേരല്ല ഇത്. കൊച്ചി തമ്മനത്ത് ക്ലാസ് കഴിഞ്ഞു യൂണിഫോമിൽ ഉപജീവനത്തിനായി മീൻ വിൽക്കുന്ന പെൺകുട്ടിയെ ആരും അത്രപെട്ടെന്ന് മറക്കാൻ കഴിയില്ല.

സോഷ്യൽ മീഡിയയിൽ വൈറൽ ആയ പെൺകുട്ടിക്ക് ഒട്ടേറെ സഹായങ്ങളുമായി അന്ന് ഒട്ടേറെ ആളുകൾ എത്തിയിരുന്നു. കോളേജ് യൂണിഫോമിൽ മീൻ വിറ്റ് വാർത്തകളിൽ ഇടം നേടിയ ഹനാൻ വൈറൽ ഫിഷ് എന്ന പേരിൽ വീടുകളിൽ നേരിട്ടെത്തി മീനുകൾ വിൽക്കുന്ന പരിപാടിയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അതിന് ശേഷം ഒരു അപകടത്തിൽ പെട്ട് ഹനാന് നട്ടെലിന് പരിക്കേറ്റ വാർത്ത അറിഞ്ഞും മലയാളികൾ ആ കൊച്ചു കുട്ടിക്ക് സഹായവുമായി മുന്നോട്ട് വന്നു.

പിന്നീട് ടിക് ടോക്കിലൊക്കെ ചെറിയ വീഡിയോസ് ഒക്കെ ചെയ്ത ഇടുമായിരുന്നു ഹനാൻ. എന്റെ ടിക് ടോക് രാഷ്ട്രീയമെന്ന പേരിൽ ഹനാൻ പ്രതിപക്ഷ നേതാവിനെ കുറിച്ച് എതിർത്ത് സംസാരിച്ച വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്കിൽ ഒക്കെ നടക്കുന്ന കാലുകണിച്ചുള്ള പ്രതിഷേധത്തിന്റെ ഭാഗമായിരിക്കുകയാണ് ഹനാനും. സ്വാതന്ത്ര്യത്തിന്റെ കാലുകൾ നിങ്ങളെ ചവിട്ടാൻ കൂടെ ബലമുള്ളതാണ്.

അസഹിഷ്ണുതയുടെ കുരു പൊട്ടുന്ന വിജയ് പി നായരുമാർ സ്റ്റെപ് ബാക്ക്..’ എന്ന ക്യാപ്ഷൻ നൽകിയാണ് ഹനാൻ തന്റെ ഫേസ്ബുക്ക് പേജിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ ചിലർ മോശം കമന്റുകൾ ഇടുന്നുണ്ടെങ്കിൽ ഹനാൻ അതിനോടൊന്നും പ്രതികരിച്ചിട്ടില്ല. നിരവധി സൈബർ അറ്റാക്കുകൾ നേരിട്ടുള്ള ഒരാളുകൂടിയാണ് ഹനാൻ.

അതുകൊണ്ട് തന്നെ അത്തരക്കാർക്ക് എതിരെയുള്ള ഒരു പ്രതിഷേധം കൂടിയാണ് പ്രതേകിച്ച് വിജയ് പി നായരുടെ പേരെടുത്ത് പറഞ്ഞ് ഫോട്ടോ പങ്കുവെച്ചത്. അടുത്തിടെ സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്ക് എതിരെ വൃത്തികേട് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സംഘവും കണ്ടുപിടിച്ച് കൈയേറ്റം ചെയ്തിരുന്നു.