Malayali Live
Always Online, Always Live

മകളെ പരിചയപ്പെടുത്തി ഷക്കീല; ഇതാണ് മില്ല; ഞാൻ ഇന്നും ജീവിക്കാൻ കരുത്തായവൾ..!!

2,628

തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കരുത്തായി നിന്നവൾ ഇതാണ്. മകളെ പരിചയപ്പെടുത്തി ഒരുകാലത്തിൽ തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന താരം ഷക്കീല.

മലയാളം തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ ആയി 200 ൽ അധികം സിനിമയിൽ അഭിനയിച്ചിട്ടുള്ള താരം ഇന്ത്യൻ സിനിമ കണ്ട ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ബി ഗ്രെഡ് നായിക കൂടി ആയിരുന്നു.

താരത്തിനെ കുറിച്ച് ഒട്ടേറെ വാർത്തകൾ വരാറുണ്ട് എങ്കിൽ കൂടിയും ഇപ്പോൾ തന്റെ സ്വകാര്യ ജീവിതത്തിൽ നിന്നും ഉള്ള വാർത്ത ആണ് ചർച്ച ആകുന്നത്. തന്റെ മകളെ സമൂഹത്തിന് മുന്നിൽ പരിചയപ്പെടുത്തുകയാണ് ഷക്കീല. ഫാഷൻ ഡിസൈനറും ട്രാൻസ്‌ജെന്ററും ആണ് ഷക്കീലയുടെ മകൾ മില്ല.

തന്റെ ജീവിതത്തിൽ ഉണ്ടായ ദുർഘടമായ നിമിഷങ്ങളിൽ മില്ലയാണ് തനിക്ക് ജീവിക്കാൻ ഉള്ള കരുത്ത് നൽകിയത് എന്ന് ഷക്കീല നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു. നിലവിൽ അഭിനയ ലോകത്തിൽ നിന്നും പിന്മാറിയ താരം മകൾക്കു ഒപ്പം ചെന്നൈയിൽ ആണ്.

ഈ അടുത്ത കാലത്തിൽ ഷക്കീലയുടെ ജീവിത കഥയും തുടർന്ന് ഉള്ള സിനിമ ജീവിതവും എല്ലാം ഉൾപ്പെടുത്തി ഒരു ബോളിവുഡ് സിനിമ തന്നെ വന്നിരുന്നു. നടി റിച്ച ചർദ്ദയാണ് ഷക്കീലയുടെ വേഷത്തിൽ എത്തിയത്. ഇന്ദ്രജിത് ലങ്കേഷ് ആണ് ചിത്രം സംവിധാനം ചെയ്തത്.