Malayali Live
Always Online, Always Live

അമ്മ സീരിയലിലെ ചിന്നു ഇപ്പോൾ ആരാണെന്ന് അറിയാമോ; ഗൗരി കൃഷ്ണയുടെ പുതിയ വിശേഷങ്ങൾ ഇങ്ങനെ..!!

5,065

മലയാളത്തിൽ സിനിമ നടിമാരെക്കാൾ വീട്ടമ്മമാർക്ക് പരിചയമുള്ളത് ടെലിവിഷൻ പരമ്പരയിലെ സൂപ്പർ നായികമാരെ ആണ്. അത്തരത്തിൽ ശ്രദ്ധ നേടിയ താരം ആണ് ഗൗരി കൃഷ്ണ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത അമ്മ എന്ന സീരിയലിൽ ചിന്നുവായി തിളങ്ങിയ പിന്നീട് അപ്രത്യക്ഷമായി.

മികച്ച അഭിനയത്രി കൂടി ആയ താരത്തിന്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ വന്നതോടെ ആരാധകർ തന്നെ താരത്തിനെ അന്വേഷിക്കാൻ തുടങ്ങിയത്. ഇപ്പോൾ താരത്തിന്റെ പുത്തൻ വിവരങ്ങൾ ആണ് അറിയുന്നത്. പത്തനംതിട്ട സ്വദേശിയായ താരം രാധാകൃഷ്ണൻ നായരുടെയും ബീനയുടെയും ഏകമകൾ ആണ്. ഗൗരി കൃഷ്ണയുടെ യഥാർത്ഥ പേര് കൃഷ്ണ ഗായത്രി എന്നാണ്.

ജനിച്ചത് പത്തനംതിട്ടയിൽ ആണെങ്കിൽ കൂടിയും താരം വളർന്നതും പഠിച്ചതും തിരുവനന്തപുരത്ത് ആയിരുന്നു. അഭിനയത്തോടും നൃത്തത്തോടും താത്പര്യമുണ്ടായിരുന്ന ഗൗരി ചെറുപ്പം മുതൽ തന്നെ കലാരംഗത്ത് സജീവമായിരുന്നു. യുവജനോത്സവ വേദികളിൽ നിറ സാന്നിധ്യമായിരുന്നു ഈ കൊച്ചുകലാകാരി. നൃത്തം, മോണോ ആക്റ്റ്, പ്രസംഗം, നാടകം തുടങ്ങിയവയിൽ എല്ലാം തന്നെ മികവ് പുലർത്തിയിരുന്നു.

അമ്മയുടെ ഒരു സുഹൃത്തുവഴിയാണ് ആദ്യമായി ക്യാമറക്ക് മുൻപിലേക്ക് എത്തുന്നത്. ടെലിഫിലിമിലേക്ക് പി ചന്ദ്രകുമാർ വഴിയാണ് കടക്കുന്നത്. അച്യുതം കേശവം, മനുഷ്യം എത്ര സുന്ദരമയ പദം എന്നീ രണ്ട് ടെലിഫിലിമുകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു കൈരളി ടിവിയിൽ കൊച്ചു വർത്തമാനം എന്ന ഷോയിൽ അവതാരകയായി ഗൗരി എത്തുന്നത്.

തുടർന്നായിരുന്നു സംവിധായകൻ ടി എസ് സുരേഷ് ബാബു വഴി അമ്മ സീരിയലിലേക്കുള്ള ഗൗരി എത്തുന്നത്. ഗൗരിയുടെ അഭിനയത്തിന്റെ കരിയറിൽ വഴിത്തിരിവായ കഥാപാത്രം അമ്മയിലെ ചിന്നു തന്നെയാണ്. അമ്മ സീരിയലിലേക്ക് പ്ലസ് വൺ പ്ലസ് ടു കാലഘട്ടത്തിലായിരുന്നു എത്തിയിരുന്നത്. ആ പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കെ ഗൗരിയെ തേടി ഗർഭ ശ്രീമാൻ എന്ന ചിത്രത്തിലേക്കും അഭിനയിക്കാൻ ഉള്ള ഭാഗ്യം കിട്ടുന്നതും.

ജീവിതത്തിൽ ആവശ്യമായ വിദ്യാഭ്യാസം വേണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു. പത്താം ക്ലാസിലും പ്ലസ് ടുവിലും താരത്തിന് മികച്ച മാർക്ക് ഉണ്ടായിരുന്നു. ഇതുകൊണ്ടുതന്നെ അച്ഛനും അമ്മക്കും എന്നെ പഠിപ്പിക്കാൻ ആയിരുന്നു കൂടുതൽ താല്പര്യം. അങ്ങനെ അഭിനയത്തോട് ഒരുപാട് ഇഷ്ടം ഉണ്ടായിരുന്നുവെങ്കിലും അതിൽ നിന്നും ഒരു ബ്രേക്ക് എടുക്കേണ്ടി വന്നു.

അങ്ങനെ പഠിക്കാനായി ഞാൻ ബാംഗ്ലൂരിലേക്ക് എത്തി. എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ചാർട്ടേർഡ് അക്കൗണ്ടന്റ് ആകണം എന്നത് ആ സ്വപ്നം സാക്ഷാത്കരിക്കാൻ എനിക്ക് സാധിച്ചു എന്നുമാണ് ഗൗരി ഒരു മാധ്യമത്തിലൂടെ വ്യക്തമാക്കുന്നതും.തുടർ വിദ്യാഭ്യാസം ബാംഗ്ലൂരിൽ ആയിരുന്നു ഗൗരി കംപ്ലീറ്റ് ചെയ്യുന്നത്.

പഠനം പൂർത്തിയാക്കുന്നതിനു മുൻപേ ബാഗ്ലൂരിലെ ഒരു കമ്പനിയിൽ ജോലിക്ക് താരം കയറിയിരുന്നു. പിന്നീടുള്ള ഉപരിപഠനത്തിനു ശേഷം ഇപ്പോൾ കോളേജിൽ അദ്ധ്യാപികയായി ജോലി ചെയ്യുക ആണ് മലയാളികളുടെ പ്രിയ താരം ചിന്നു. അദ്ധ്യാപിക ആയി എങ്കിൽ കൂടിയും അഭിനയായതിനോടുള്ള അഭിനിവേശം താരത്തിന് ഒട്ടും തന്നെ കുറഞ്ഞില്ല എന്ന് വേണം പറയാൻ.

ബാഗ്ലൂരിൽ അദ്ധ്യാപിക ആയി തുടരുമ്പോഴും ചിന്നുവിനൊപ്പം അച്ഛനും അമ്മയും ബാഗ്ലൂർ തന്നെയുണ്ട്. താരം എന്റെ പ്രിയതമൻ എന്ന ഒരു ചിത്രത്തിൽ ഈ അടുത്ത് മലയാളത്തിൽ അഭിനയിച്ചു. നല്ല വേഷങ്ങൾ ലഭിച്ചാൽ പ്രിയ താരം വീണ്ടും മടങ്ങി എത്തും.