Malayali Live
Always Online, Always Live

വിവാഹം ശേഷം സിനിമയിൽ നിന്നും പിന്മാറിയത് ഭർത്താവ് കാരണമല്ല; കാരണം മറ്റൊന്ന്; ആനിയുടെ വെളിപ്പെടുത്തൽ..!!

3,663

വളരെ ചുരുക്കം സിനിമയിൽ മാത്രമാണ് അഭിനയിച്ചത് എങ്കിൽ കൂടിയും ആനി ഇന്നും മലയാളി പ്രേക്ഷകർക്ക് അറിയുന്ന അഭിനേതാവാണ്. വിവാഹശേഷം അഭിനയ ലോകത്തിൽ നിന്നും പിന്മാറിയ താരം വിവാഹം കഴിച്ചത് സംവിധായകൻ ഷാജി കൈലാസിനെ ആയിരുന്നു. എന്നാൽ താൻ സിനിമയിൽ നിന്നും മാറാൻ ഉള്ള കാരണം ഭർത്താവ് ഷാജി കൈലാസ് അല്ല എന്നും അതിനു മറ്റൊരു കാരണം ഉണ്ട് എന്നുമാണ് ആനി പറയുന്നു.

വെറും 16 ചിത്രങ്ങളിൽ അഭിനയിച്ച താരം ആണ് ആനി എങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതം ആണ് ഈ താരം. അമൃത ചാനലിൽ അവതാരകയായി ഇന്നും തിളങ്ങി നിൽക്കുന്ന ആനി അഭിനയ ലോകത്തിലേക്ക് എത്തുന്നത് 1993 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത അമ്മയാണേ സത്യം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച സവിധായകന്മാരിൽ ഒരാൾ ആയ ഷാജി കൈലാസിനെ വിവാഹം കഴിച്ചതോടെ അഭിനയ ലോകത്തിൽ നിന്നും പിന്മാറിയ താരം ഇപ്പോൾ ഭർത്താവിനും മക്കൾക്കും ഒപ്പം തിരുവനന്തപുരത്ത് ആണ് താമസിക്കുന്നത്. കമൽ സംവിധാനം ചെയ്ത മഴയെത്തും മുൻപേ ആനിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി തുടർന്ന് ധാരാളം ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ആനി ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തോട് വിട പറഞ്ഞു.

ക്രിസ്തീയ മത വിശ്വാസിയായിരുന്ന ആനി വിവാഹ ശേഷം ഹിന്ദു മതം സ്വീകരിക്കുകയും ചിത്ര ഷാജി കൈലാസ് എന്ന് പേരുമാറ്റുകയും ചെയ്തു. ചിത്ര ഷാജി കൈലാസ് ദമ്പതികൾക്ക് മൂന്നു പുത്രന്മാരാണുള്ളത് ജഗന്നാഥൻ ഷാരോൺ റോഷൻ എന്നിവരാണ് അവർ. സ്വന്തമായി കാറ്ററിങ് സർവീസ് ബിസിനെസ്സ് തുടങ്ങിയ ആനി അമൃത ടീവിയിൽ ചെയ്യുന്ന ആനീസ് കിച്ചൺ വൈറൽ ആയ ഷോ കൂടി ആണ്.

ഇപ്പോഴിതാ സിനിമയിൽ നിന്നും ഇടവേള എടുത്തതിനെക്കുറിച്ചും മടങ്ങി എത്താത്തതിനെ കുറിച്ചും ആനി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമയിലേക്ക് മടങ്ങി വരാത്തതിന്റെ കാരണക്കാരൻ ഷാലി കൈലാസ് അല്ലെന്നും അത് തന്റെ തീരുമാനം ആണെന്നുമാണ് ആനി പറയുന്നത്. ആനി പറയുന്നത് ഇങ്ങനെ..

ജോയിന്റ് ഫാമിലിയിലാണ് വളർന്നത് ഞാൻ എട്ടാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് അമ്മ മരിച്ചത്. ആ ഗ്യാപ് അറിയാതെയാണ് വളർന്നത്. വിവാഹ ശേഷം അഭിനയിക്കുന്നതിൽ അന്നേ താൽപര്യമില്ലായിരുന്നു. അതേക്കുറിച്ച് ചേട്ടനോട് പറഞ്ഞിരുന്നു. ലൊക്കേഷനിൽ വെച്ച് ഷാജി കൈലാസിനെ കാണാറുണ്ടായിരുന്നു. താരസംഘടനയായ അമ്മയുടെ യോഗത്തിനൊക്കെ കാണാറുണ്ടായിരുന്നു. മഴയത്തും മുൻപെ കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു.

എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണ് അത് താനാണെങ്കിൽ എന്ത് ചെയ്യുമെന്നായിരുന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയാണ് പ്രണയം പറഞ്ഞത്. ക്രിസ്ത്യൻ രീതികളിൽ നിന്നും മാറി ഹിന്ദു കുടുംബത്തിലേക്ക് വന്നതിൽ ചെറിയ ആശങ്കയുണ്ടായിരുന്നു. പെട്ടെന്ന് എല്ലാമായി അഡ്ജസ്റ്റ് ചെയ്യാനായിരുന്നു. ഇപ്പോഴും അന്നദാതാവ് സിനിമയാണ്. കുട്ടികൾക്കും കുടുംബത്തിനുമൊപ്പമായി കൂടുതൽ സമയം ചെലവഴിക്കാനായി തീരുമാനിക്കുകയായിരുന്നു. ആനി പറയുന്നു.