Malayali Live
Always Online, Always Live

നഷ്ടപ്പെട്ട ഒന്നാം സ്ഥാനം വീണ്ടെടുത്ത് കുടുംബവിളക്ക്; സാന്ത്വനം പിന്നിലേക്ക് പോയ കാരണമിത്..!!

2,816

കൊറോണയും ലോക്ക് ഡൌൺ എല്ലാം വന്നതോടെ സിനിമ മേഖല ഒന്നും താഴേക്ക് പോയിരുന്നു. ആ കാലത്തിൽ ജനശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞത് ടെലിവിഷൻ പാരമ്പരകൾക്ക് ആണ്. ഒട്ടനവധി സീരിയലുകൾ ആണ് മലയാളത്തിൽ ഉള്ളത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്കിനും സാന്ത്വനത്തിനും മൗനരാഗത്തിനും എല്ലാം ആരാധകർ ഏറെ ആണ്.

അതോടൊപ്പം തന്നെ മികച്ച സീരിയൽ ആണ് സീ കേരളം തരുന്നത്. പൂക്കാലം വരവായി , ചെമ്പരത്തി ഒക്കെ ആണ് ഈ ചാനൽ സീരിയലുകളായി ഉള്ളത്. അതോടൊപ്പം തന്നെ ഫ്ലോവേർസ് ചാനലിലെ ചക്കപ്പഴവും സൂര്യ ടിവിയിലെ ഇന്ദുലേഖക്കും സ്വന്തം സുജാതയും എല്ലാം കാണാൻ ആളുകൾ ഉണ്ട്. റേറ്റിങ് കൂടുതന്നതിനു അനുസരിച്ചു പുതിയ പുതിയ സീരിയലുകൾ ആണ് വരുന്നതും.

എന്നാൽ എന്നും റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് ഏഷ്യാനെറ്റ് സീരിയലുകൾ ആണ്. പ്രധാനമായും മത്സരം നടക്കുന്നത് കുടുംബ വിളക്കും സാന്ത്വനം സീരിയലും ആണ്. സാന്ത്വനത്തിൽ കൂട്ടുകുടുംബത്തിന്റെ സ്നേഹത്തിന്റെ കഥ പറയുമ്പോൾ മസാല ശ്രേണിയിൽ മുന്നോട്ട് പോകുന്ന സീരിയൽ ആണ് കുടുംബ വിളക്ക്. കഴിഞ്ഞ രണ്ടു വാരങ്ങൾ ആയി സാന്ത്വനം ആയിരുന്നു ഒന്നാം സ്ഥാനത്തു എങ്കിൽ ആ സ്ഥാനം വീണ്ടും തിരിച്ചു പിടിച്ചിരിക്കുകയാണ് കുടുംബ വിളക്ക്.

സാന്ത്വനം സീരിയലിൽ ഹണിമൂൺ എപ്പിസോഡുകൾ തിളങ്ങിയപ്പോൾ കുടുംബ വിളക്ക് കൈവിട്ടുപോയ റേറ്റിങ് തിരിച്ചു പിടിച്ചത് വേദികയുടെയും സിദ്ധാർഥും വേദികയും തമ്മിൽ ഉള്ള കല്യാണത്തിൽ കൂടി ആയിരുന്നു. സുമിത്രയിൽ നിന്നും വിവാഹ മോചനം നേടിയ സിദ്ധാർഥും സമ്പത്തിൽ നിന്നും മോചനം നേടിയ വേദികയും ആണ് വിവാഹം കഴിച്ചത്. വേദിക ആയി എത്തുന്നത് ശരണ്യ ആനന്ദ് ആണ്. സിദ്ധാർഥ് ആയി കെ കെ മേനോനും സുമിത്രയായി മീര വാസുദേവനുമാണ് എത്തുന്നത്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളുടെ ടിആർപി റേറ്റിംഗ് ലിസ്റ്റ് വീണ്ടും വന്നിരിക്കുകയാണ്. കഴിഞ്ഞ മാസം ലിസ്റ്റീൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് സ്വാന്തനം സീരിയൽ ആയിരുന്നു. യുവാക്കൾ ഏറ്റവും കൂടുതൽ ആരാധകരായിട്ടുള്ള പരമ്പര ഇത്തവണ പിന്നിലായിരിക്കുകയാണ്. അതോടെ കുടുംബ വിളക്ക് ഒന്നാം സ്ഥാനത്തേക്ക് എത്തി. നേരത്തെയും ഈ രണ്ട് സീരിയലുകളും തമ്മിലാണ് മത്സരം നടന്നത്. ആഴ്ചകളുടെ വ്യത്യാസത്തില്‍ ഇരുകൂട്ടരും ഒന്നാമതായി വരുന്നത്.

ലിസ്റ്റിലെ ആദ്യ അഞ്ച് റാങ്കുകളിൽ പാടാത്ത പൈങ്കിളി, അമ്മയാറിയതെ, മൗനരാഗം എന്നീ സീരിയലുകളും ഉണ്ട്. കുടുംബവിളക്കും സ്വാന്തനവും കഴിഞ്ഞാൽ ഏറ്റവും കൂടുതല്‍ ആളുകൾ കാണുന്ന സീരിയൽ മൗനരാഗമാണ്. ഇക്കഴിഞ്ഞ നാളുകളിൽ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കുന്ന കഥ സന്ദർഭങ്ങൾ എല്ലാ സീരിയലുകളും കൊണ്ട് വന്നത്. കുടുംബ വിളക്കിൽ സുമിത്രയെ ഒഴിവാക്കി വേദികയെ കല്യാണം കഴിച്ചിരിക്കുകയാണ് സിദ്ധാർത്ഥ്.

സുമത്രിയുടെ കൂട്ടുകാരിയായി വന്ന് അവരുടെ ഭർത്താവിനെ തന്നെ തട്ടി എടുക്കുന്ന വേദികയെ വില്ലത്തിയായിട്ടാണ് പ്രേക്ഷകർ കണ്ടത്. നല്ലൊരു ഭാര്യയുണ്ടായിട്ടും കാമുകിക്ക് പിറകേ പോയ സിദ്ധാർതിന് ഇനി കഷ്ട കാലമാണെന്നാണ് പ്രേക്ഷകർ കണക്കുകൂട്ടുന്നത്. അതേ സമയം ഡ്രൈവിങ് ലൈസൻസ് എടുത്തും വാഹനം വാങ്ങിയും തന്റെ ജീവിതം ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സുമിത്ര. കഴിഞ്ഞ എപ്പിസോഡിൽ സിദ്ധാർഥ് വേദിക വിവാഹവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചതെന്നാണ് കരുതുന്നത്.

സ്വാന്തനത്തിൽ ഹണിമൂൺ യാത്ര കഴിഞ്ഞ് തിരികെ എത്തിയ സഹോദരന്മാരാണ്. സ്വാന്തനം വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് പോവണണെന്ന അപർണ്ണയുടെ ആഗ്രഹം പാതി വഴിയിൽ അവസാനിച്ചതോടെയാണ് കുടുംബം വീണ്ടും സന്തോഷത്തിലാവുന്നത്. ശ്രീദേവിയെ ഒതുക്കി ഭർത്താവിനെ സ്വന്തം വരുതിയിൽ ആക്കാൻ ആണ് അപ്പുവിന്റെ ശ്രമങ്ങൾ. അതിന് സഹായി ജയന്തിയുടെ തന്ത്രങ്ങളും. അഞ്ജലിയും ശിവനും തമ്മിൽ പ്രണയം കൈമാറി തുടങ്ങിയത് ആരാധകർക്ക് ഇഷ്ടം ഉണ്ടാക്കുന്നുണ്ട്.