Malayali Live
Always Online, Always Live

18 വയസിൽ വിവാഹം; രണ്ടു തവണ അബോർഷനായി; ഒത്തിരി കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്; ലക്ഷ്മി പ്രിയ..!!

5,598

സിനിമ സീരിയൽ മേഖലയിൽ സജീവ സാന്നിധ്യം ഉള്ള അഭിനയേത്രിയാണ് ലക്ഷ്മി പ്രിയ. കോമഡി വേഷങ്ങളിൽ കൂടി എത്തിയ താരം മികച്ച സഹ നടിമാരിൽ ഒരാൾ ആണ്. നിരവധി ചെറുതും വലുതുമായ വേഷങ്ങളിൽ കൂടിയാണ് താരം ഇന്ന് അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്നത്.

രണ്ടു വട്ടം അബോർഷനും അതിനൊപ്പം ആറാം മാസത്തിൽ ആണ് തനിക്ക് കുഞ്ഞു ജനിച്ചതെന്നും താരം പറയുന്നു. ലക്ഷമി പ്രിയയുടെ വാക്കുകൾ ഇങ്ങനെ..

“18 വയസ്സിലായിരുന്നു എന്റെ വിവാഹം. ജയേഷേട്ടന് അന്ന് 28 വയസ്സ്. രണ്ടു തവണ ഗർഭിണിയായെങ്കിലും അബോർഷനായി. അതിനിടെ സിനിമയിൽ തിരക്ക് കൂടി. അതോടെ കുഞ്ഞ് എന്ന ചിന്ത തൽക്കാലം മാറ്റിവച്ചു. അതിന്റെ പേരിൽ ധാരാളം കുത്തുവാക്കുകളും സഹതാപവുമൊക്കെ കേട്ടു. പക്ഷേ കുഞ്ഞിനെ ജനിപ്പിച്ചിട്ട് മാത്രം കാര്യമില്ലല്ലോ.

അതിനുള്ള ജീവിത സാഹചര്യം കൂടി ഒരുക്കണമല്ലോ എന്നായിരുന്നു ഞങ്ങൾ ചിന്തിച്ചത്. അങ്ങനെ 12 വർഷം കടന്നു പോയി. പ്രായം കടന്നു പോകുന്തോറും ഇനിയും വൈകിപ്പിക്കേണ്ട എന്നും തോന്നി. അങ്ങനെ മുപ്പതാമത്തെ വയസ്സിൽ വീണ്ടും ഗർഭിണിയായി. ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതൽ പ്രാർഥനയായിരുന്നു. മൂന്നാഴ്ച കഴിഞ്ഞതു മുതൽ കടുത്ത ബ്ലീഡിങ് തുടങ്ങി. ഒരു ഘട്ടത്തിൽ കുഞ്ഞിനെ കിട്ടില്ല എന്നു വരെ തോന്നി.

കുഞ്ഞിനെ നഷ്ടപ്പെടുമോ കുഞ്ഞിന്റെ ആരോഗ്യം മോശമാകുമോ എന്നൊക്കെ ആശങ്ക തോന്നി. ഒടുവിൽ സിസേറിയൻ നടത്തി. അബോധാവസ്ഥയിലും കൺമുന്നിൽ ഞാൻ മൂകാംബിക ദേവിയെ കാണുന്നുണ്ടായിരുന്നു. സങ്കീര്ണ്ണമായ ആ കാത്തിരിപ്പിൽ ആറാം മാസത്തിൽ ജനിച്ച കുഞ്ഞാണ് മാതംഗി” താരം പറഞ്ഞു