Malayali Live
Always Online, Always Live

അഞ്ജുവിന് വേണ്ടി പാന്റിട്ട് മാസ്സ് ലുക്കിൽ ശിവൻ; 100 ആം എപ്പിസോഡിൽ വമ്പൻ സർപ്രൈസ് ഒരുക്കി സാന്ത്വനം ടീം..!!

3,903

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സീരിയൽ ആണ് സാന്ത്വനം. മലയാളത്തിൽ കുടുംബ സീരിയലുകൾക്ക് ഏറെ സ്വീകാര്യത ലഭിക്കുന്ന ഒന്നാണ് എങ്കിൽ കൂടിയും അതിൽ നിന്നും കുറച്ചെങ്കിലും വ്യത്യസ്തമായ അവതരണ രീതി ആണ് തമിഴ് സീരിയൽ പാണ്ട്യൻ സ്റ്റോറിന്റെ ഔദ്യോഗിക റീമേക്ക് ആയ സാന്ത്വനം. സാധാരണ അമ്മായിയമ്മ മരുമകൾ പോരുകൾ പോർവിളികൾ ഒക്കെ ആണ് കാണിക്കുന്നത് എങ്കിൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായി ആണ് സാന്ത്വനം സീരിയൽ പോകുന്നത്.

സീരിയൽ തുടങ്ങി 100 എപ്പിസോഡിൽ എത്തുമ്പോൾ അഞ്ജലിയും ശിവനും തമ്മിൽ ഉള്ള പ്രണയ നിമിഷങ്ങൾ തന്നെ ആണ് ആരാധകർ കാത്തിരിക്കുന്നത്. അതിന് ഉള്ള തുടക്കം തന്നെ ആണ് ഈ ഇനിയുള്ള എപ്പിസോഡിൽ കാണിക്കാൻ പോകുന്നതും. ശിവൻ അഞ്ജലിയുടെ വീട്ടിലേക്ക് വിരുന്നിന് പോകുന്നത് ആണ് ഇനിയുള്ള എപ്പിസോഡ്. സാധാരണ മുഷിഞ്ഞ വേഷത്തിൽ മാത്രം എത്തുന്ന ശിവൻ മാസ്സ് ഗെറ്റപ്പിൽ പാന്റും ഷൂസും ഒക്കെ ധരിച്ചാണ് എത്തുന്നത്. അഞ്ജലിയുടെ നിർബന്ധത്തിന് വഴങ്ങി ആണെന്ന് ഇന്നത്തെ എപ്പിസോഡിന്റെ ടീസറിൽ കാണിക്കുന്നു.

ശിവൻ ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്. അഞ്ജലിയുടെ വേഷം കയ്യടി ലഭിക്കാൻ ഉള്ള കാരണം അഞ്ജലിയുടെ ശബ്ദം തന്നെ ആണ്. പാർവതി പ്രകാശ് ആണ് അഞ്ജലിക്ക് വേണ്ടി ശബ്ദം നൽകി ഇരിക്കുന്നത്. സാന്ത്വനം സീരിയൽ ഓരോ ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ ആഘോഷവും കളിയും ചിരിയും എല്ലാം നിറഞ്ഞത് ആയി വരുക ആണ്. ശിവന്റെയും അഞ്ജലിയുടെയും പ്രണയ നിമിഷങ്ങൾ ആണ് ആരാധകർ കാത്തിരിക്കുന്നത്.

ബാലന്റെയും ഭാര്യ ശ്രീദേവിയും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയൽ ആണ് സാന്ത്വനം. മലയാളത്തിൽ ഇത്രയേറെ ആരാധകർ ഉള്ള മറ്റൊരു സീരിയൽ ഇല്ല എന്ന് വേണം പറയാൻ. ബാലന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്.ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്.

ബാലതാരം ആയി സിനിമയിൽ എത്തിയ താരം കൂടി ആണ് ഗോപിക അനിൽ. ബാലേട്ടൻ എന്ന സിനിമയിൽ മോഹൻലാലിൻറെ മകളുടെ വേഷത്തിൽ എത്തിയ ഗോപിക യഥാർത്ഥത്തിൽ ഡോക്ടർ കൂടി ആണ്. ശിവനും അഞ്ജലിയും വിവാഹം കഴിച്ചതോടെ ആണ് സീരിയൽ വമ്പൻ റേറ്റിങ്ങിലേക്ക് എത്തിയത്. ഇവരുടെ അടിയും പിടിയും ആണ് ഇപ്പോൾ സീരിയലിന്റെ ഹൈലൈറ്റ്. ഇവരുവരും തമ്മിലുള്ള സീനുകൾ അധികമായി കാണിക്കുന്നില്ല എന്നുള്ള പരാതിയും ആരാധകർക്ക് ഉണ്ട്.