Malayali Live
Always Online, Always Live

എന്നാണ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്; കിടിലൻ മറുപടിയുമായി മമ്മൂട്ടി..!!

2,744

അഭിനയത്തിൽ മാത്രം ഒതുങ്ങി നിന്ന താരങ്ങൾ ഇപ്പോൾ സിനിമയുടെ എല്ലാ മേഖലയിലും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്ന കാലം ആണ്. നിരവധി താരങ്ങൾ അഭിനയത്തിന് ഒപ്പം തന്നെ സിനിമ നിർമാണത്തിൽ സജീവമാണ് സ്വന്തമായി നിർമാണ കമ്പനി ഇല്ലാത്ത താരങ്ങൾ കുറവാണ് എന്ന് വേണം പറയാൻ.

അതോടൊപ്പം തന്നെ പ്രിത്വിരാജിനെ പോലെ ഉള്ള താരങ്ങൾ സംവിധായകനുമായി എത്തി. അതോടൊപ്പം മലയാള സിനിമയുടെ അഭിനയ വിസ്മയം മോഹൻലാൽ ബറോസ് എന്ന ചിത്രം ചെയ്യാനുള്ള ഒരുക്കത്തിൽ ആണ്. മുഖ്യധാര നടന്മാർ ഇത്തരത്തിൽ പല മേഖലകളിൽ ചുവടുകൾ ഉറപ്പിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുമ്പോൾ മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി സിനിമ സംവിധാനം ചെയ്യുമോ എന്നുള്ള ചോദ്യം കുറേകാലമായി ആരാധകർ ചോദിക്കുന്നു.

നിരവധി തവണ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഉയർന്നു എങ്കിൽ കൂടിയും ഇപ്പോൾ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയ നടത്തിയ അഭിമുഖത്തിൽ തന്റെ സ്വസിദ്ധമായ ശൈലിയിൽ മറുപടി നൽകുക ആണ് മമ്മൂട്ടി. തന്റെ പുതിയ ചിത്രം ദി പ്രീസ്റ്റിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ ആണ് മമ്മൂട്ടി മറുപടി നൽകിയത്.

മമ്മൂട്ടിക്ക് ഒപ്പം മഞ്ജു വാര്യർ ആദ്യമായി ഒന്നിക്കുന്ന ചിത്രം ആണ് പ്രീസ്റ്റ്. ഇനി വരാൻ ഉള്ളത് ഭീഷ്മ പർവ്വം , പുഴു എന്നി ചിത്രങ്ങളെ കുറിച്ച് പറയുമ്പോൾ ആയിരുന്നു അഭിനയം അല്ലാതെ മറ്റേതെങ്കിലും മേഖലയിൽ താല്പര്യം ഉണ്ടോ എന്നുള്ള ചോദ്യം മാധ്യമപ്രവർത്തകൻ ഉന്നയിച്ചത്. എന്റെ അഭിനയം ഇതുവരെയും ശരിയായിട്ടില്ല.

അതൊന്നു ശെരിയാവട്ടെ… എന്നിട്ട് ആകാം സംവിധാനം അടക്കമുള്ള മറ്റുമേഖലകൾ എന്നായിരുന്നു മമ്മൂട്ടി മറുപടി നൽകിയത്. നേരത്തെയും ഇത്തരം ചോദ്യങ്ങൾക്ക് മുന്നിൽ മമ്മൂട്ടി ഇതേ രീതിയിൽ ഉള്ള മറുപടികൾ ആണ് നൽകിയിട്ടുള്ളത്.