Malayali Live
Always Online, Always Live

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിക്കൊപ്പം മീര നന്ദൻ; വൈറലായ ചിത്രത്തിന് പിന്നിൽ..!!

9,586

അവതാരകയായി കലാരംഗത്തിൽ എത്തിയ മീര നന്ദൻ ആദ്യമായി നായികയായി എത്തുന്നത് ദിലീപിന്റെ നായികയായി ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. മലയാളത്തിൽ തിളങ്ങിയ താരം തമിഴിലും തെലുങ്കിലും ഗംഭീരമായ വേഷങ്ങൾ ചെയ്തു.

മലയാളത്തിൽ തിരിച്ചെത്തിയ താരത്തിന് പിന്നീട് മലയാളത്തിൽ അധികം വിജയങ്ങൾ നേടാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. ലോക് പാൽ , സൈലൻസ് തുടങ്ങിയ ചിത്രങ്ങൾ പരാജയമായി മാറി. അഭിനയ ലോകത്തിൽ നിന്നും വിടവാങ്ങിയ താരത്തിനെ പിന്നെ കാണുന്നത് ദുബായിയിൽ റേഡിയോ ജോക്കിയുടെ രൂപത്തിൽ ആയിരുന്നു.

സ്വന്തം വ്ലോഗുകളിൽ കൂടി ഒക്കെ ശ്രദ്ധ നേടുന്ന താരം മികച്ച മോഡൽ കൂടി ആണ്. അതീവ സുന്ദരി ആയി ഉള്ള ഫോട്ടോഷൂട്ടുകളുമായി പലപ്പോഴും മീര നന്ദൻ എത്താറുണ്ട്. ഇപ്പോഴിതാ മീരയും മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി എസുമായുള്ളൊരു ചിത്രം ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുകയാണ്. ഉണ്ണിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ചിത്രം എത്തിയത്.

ഒരു ഫോട്ടോഷൂട്ടിന് മുന്നോടിയായി മീരയെ ഒരുക്കുന്നതിനിടെ പകർത്തിയിരിക്കുന്ന ചിത്രമാണിത്. ഫോട്ടോഷൂട്ടിനിടയിലുള്ളൊരു വീഡിയോയും ഉണ്ണി ഇൻസ്റ്റ സ്റ്റോറിയായി പങ്കുവെച്ചിട്ടുമുണ്ട്. കാവ്യ മാധവനും ദിലീപിനും മീനാക്ഷിക്കുമൊപ്പം ഉണ്ണി പങ്കുവെച്ച ചിത്രങ്ങൾ ഏറെ വൈറലായിരുന്നു.