Malayali Live
Always Online, Always Live

മൂന്നാം ടാറ്റൂ ദേ ഇവിടെയാണ്; ആരാധകർക്കായി വീഡിയോ പങ്കുവെച്ച് സാധിക വേണുഗോപാൽ; ആരാധകർ നൽകിയ മറുപടികൾ ഇങ്ങനെ..!!

3,708

മലയാള സിനിമ രംഗത്തും അതുപോലെ തന്നെ ടെലിവിഷൻ ഷോകളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം ആണ് സാധിക വേണുഗോപാൽ. അഭിനയത്തിനൊപ്പം തന്നെ മോഡലിംഗ് കൊണ്ട് നടക്കുന്ന താരം നിരവധി ഹ്രസ്വ ചിത്രങ്ങളുടെയും ഭാഗം ആയിട്ടുണ്ട്. സ്റ്റാർ മാജിക് അടക്കം ഉള്ള ഷോകളിൽ സജീവം ആയ താരം മികച്ച അവതാരക കൂടിയാണ്.

എല്ലാ കാര്യത്തിലും നിലപാടുകൾ കൃത്യമായി പറയുന്ന സാധിക സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കൂടി ആണ്. ഇൻസ്റ്റാഗ്രാമിൽ കൂടി താരങ്ങൾ ഇപ്പോൾ കൂടുതൽ സജീവമാകുന്നത് അതോടൊപ്പം തന്നെ അതിൽ കൂടിയാണ് താരങ്ങൾ ഏറ്റവും മോശം കമന്റ് സന്ദേശങ്ങൾ എന്നിവ നേരിടുന്നതും അത്തരത്തിൽ തനിക്ക് നേരെ ഉണ്ടാവുന്ന മോശം കമന്റ് സന്ദേശങ്ങൾ എന്നിവ തുറന്നു കാട്ടി വൈകൃതങ്ങൾ മുളയിലേ നുള്ളാൻ ശ്രമിക്കുന്ന ആൾ കൂടിയാണ് സാധിക.

തന്റെ വിശേഷങ്ങൾ ഫോട്ടോഷൂട്ടുകൾ എന്നിവയൊക്കെ താരം കൃത്യമായി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അവരുടെ നല്ല അഭിപ്രായങ്ങൾ മാനിക്കുന്ന ആൾ കൂടി ആണ് സാധിക. ചില ഫോട്ടോഷൂട്ടുകൾ വിവാദങ്ങൾ ആകുമ്പോഴും താരം ഇടുന്ന ഓരോ ഫോട്ടോസും വളരെയധികം വേഗത്തിൽ വൈറൽ ആകാറുമുണ്ട്. വിവാദങ്ങൾ ഉണ്ടാകുന്നത് സർവ്വസാധാരണമായ വിഷയം ആണ് സോഷ്യൽ മീഡിയയിൽ.

എന്നാൽ അതൊന്നും താരം കാര്യമാക്കുകയില്ല എന്ന് മാത്രമല്ല വീണ്ടും ഫോട്ടോഷൂട്ടുകൾ നടത്താറുമുണ്ട്. ഇപ്പോളിതാ താരം രണ്ടാമതും ടാറ്റൂ അടിച്ചിരിക്കുകയാണ്. അതിന്റെ വീഡിയോ സാധിക തന്നെ തന്റെ ഇൻസ്‌റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. വനിതാ ദിനത്തോട് അനുബന്ധിച്ച് തനിക്ക് വേണ്ടി തന്റെ സന്തോഷത്തിന് വേണ്ടി ചെയ്ത കാര്യം എന്നാണു ടാറ്റൂ അടിച്ചതിനോട് സാധിക പ്രതികരിച്ചത്.

രണ്ടു ടാറ്റൂ ആണ് സാധിക പതിപ്പിച്ചിരിക്കുന്നത്. ദ് ഡീപ് ഇങ്ക് സ്റ്റുഡിയോസിൽ നിന്നാണ് നടി പച്ചകുത്തിയത്. താൻ പതിപ്പിച്ചിരിക്കുന്ന ഈ ടാറ്റൂവിന് പ്രത്യേകതകൾ ഒരുപാട് ഉണ്ടെന്നും താരം വ്യക്തമാക്കി. ഇപ്പോൾ തന്റെ ശരീരത്തിൽ മൊത്തം മൂന്ന് ടാറ്റൂ ഉണ്ടെന്നും സാധിക പറഞ്ഞു. സാധിക പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു.

ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക സിനിമലോകത്തിലേക്ക് എത്തിയത്. അതിനു ശേഷം കലികാലം എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ശേഷം നിരവതി ടെലിവിഷൻ പരമ്പരകളുടെയും ഷോർട്ട് ഫിലിമുകളുടെയും ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.