Malayali Live
Always Online, Always Live

എല്ലാവരും കൊതിക്കുന്ന ആ തടിച്ച ശരീരം ഇനിയില്ല; നമിത മെലിയാനുള്ള കാരണം വ്യക്തമാക്കുന്നു..!!

4,792

തെന്നിന്ത്യൻ സിനിമ ലോകത്തിൽ എന്നും ഒട്ടേറെ ആരാധകർ ഉള്ള താരം ആണ് നമിത. മലയാളത്തിലും കേരളത്തിലും ഈ തമിഴ് സുന്ദരിക്ക് ആരാധകർ ഏറെ ആണ്. തടിച്ചി ആണെങ്കിൽ കൂടിയും ഐറ്റം ഡാൻസിൽ കൂടി ആണ് നമിത യുവാക്കളുടെ മനം കവർന്നത്. പ്രായഭേദമന്യേ ഒട്ടേറെ ആരാധകർ ഉണ്ടാക്കിയതും അങ്ങനെ തന്നെ.

എന്നും പ്ലസ് സൈസ് സുന്ദരിക്ക് ഒരു ഇടം സിനിമ ലോകത്തിൽ ഉണ്ടാക്കാൻ കഴിയും എന്ന് തെളിയിച്ച താരം കൂടി ആണ് നമിത. മോഹൻലാൽ നായകനായി എത്തുന്ന മലയാള സിനിമയിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകനിലെ പ്രധാന ആകർഷണവും ആയിരുന്നു നമിത. ജൂലി എന്ന കഥാപാത്രം ആയി ആണ് നമിത എത്തിയത്. 2000 ൽ നമിത മിസ്സ്. സൂറത്ത് ആയി തിരഞ്ഞെടുക്കപ്പെട്ടൂ.

അതിനു ശേഷം 2001 ൽ മിസ്സ്. ഇന്ത്യ മത്സരത്തിലും പങ്കെടുത്തു. ആദ്യ ചിത്രം തെലുങ്കിലെ സൊന്തം എന്ന ചിത്രമാണ്. തമിഴ് സിനിമകൾ വഴി ആണ് നമിത എന്ന താരം കൂടുതൽ ശ്രദ്ധ നേടിയത് എങ്കിൽ കൂടിയും താരം ജനിച്ചതും വളർന്നതും ഗുജറാത്ത് സൂറത്തിൽ ആയിരുന്നു. ഇപ്പോൾ 37 വയസ്സ് ഉള്ള താരം ഇപ്പോൾ രണ്ടു ഫോട്ടോക്ക് ഒപ്പം പങ്കു വെച്ച കുറിപ്പ് ആണ് വൈറൽ ആകുന്നത്.. നമിതയുടെ കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മുമ്പും ശേഷവും ഇടതു വശത്തു കറുപ്പ് നിറത്തിൽ ഉള്ള വസ്ത്രം ധരിച്ചു നിൽക്കുന്ന ചിത്രം ഏകദേശം ഒമ്പതോ പത്തോ വർഷത്തെ പഴക്കം കാണും. എന്നാൽ മറ്റേ ചിത്രം പകർത്തിയത് രണ്ടു മൂന്നു മിനിട്ടുകൾക്ക് മുന്നേ ആണ്. ഈ ചിത്രം പറയുന്ന കഥ വിഷാദത്തെ കുറിച്ചുള്ള അവബോധം നിങ്ങൾക്ക് കൂടി പകർന്നു നൽകുക എന്നുള്ളതാണ് ആണ്. ഇടതു വശത്തുള്ള ചിത്രം ഞാൻ വിഷാദത്തിൽ ഇരിക്കുമ്പോൾ ഉള്ളത് ആണ്.

അപ്പോൾ ചെയ്ത ഏറ്റവും മോശം കാര്യം പോലും എനിക്ക് ഓർമയില്ല. ഞാൻ അറിഞ്ഞിരുന്നില്ല. അത്രയേറെ അസ്വസ്ഥത നിറഞ്ഞ സമയം ആയിരുന്നു. എനിക്ക് രാത്രി ഉറങ്ങാൻ പോലും കഴിഞ്ഞില്ല. ഭക്ഷണം മാത്രം ആയിരുന്നു എന്റെ ആശ്രയം. എല്ലാ ദിവസവും പിസ ഓർഡർ ചെയ്തു വാങ്ങി കഴിക്കുകയായിരുന്നു. എന്റെ ശരീരം പെട്ടാണ് തടിച്ചു ഷേപ്പ് ഒക്കെ പോയിരുന്നു. 97 കിലോ ആയിരുന്നു എന്റെ ഏറ്റവും കൂടിയ ഭാരം. ഞാൻ വെള്ളമടി തുടങ്ങി എന്ന് ആളുകൾ ഗോസിപ്പ് ഇറക്കി തുടങ്ങി.

എനിക്ക് പിസിഒഡിയും തൈറോയിഡും ഉണ്ടെന്നു കണ്ടെത്തി. എന്നാൽ അതെനിക്ക് നേരത്തെ അറിയാമായിരുന്നു. അന്നൊക്കെ എനിക്ക് ജീവിതം തന്നെ അവസാനിപ്പിക്കാൻ തോന്നുമായിരുന്നു. എന്നാൽ എനിക്ക് സമാധാനം തരാൻ ആർക്കും കഴിയില്ല എന്ന് എനിക്ക് തോന്നിയിരുന്നു. അഞ്ചര വർഷം നീണ്ടു നിന്ന വിഷാദ രോഗത്തിന് ഒടുവിൽ ഞാൻ എന്റെ കൃഷ്ണനെ കണ്ടെത്തി. പിന്നെ മഹാമന്ദ്ര മെഡിറ്റേഷനും നടത്താനും തുടങ്ങി. ഞാൻ ഡോക്ടറുടെ അടുത്തുള്ള ചികിത്സക്ക് പോയില്ല. എന്റെ ധ്യാനവും കൃഷ്ണനും എനിക്ക് എല്ലാം നേടി തന്നു. നിങ്ങളുടെ സമാധാനം നിങ്ങളിൽ തന്നെ ആണ്. പുറത്തു അന്വേഷിക്കാതെ അത് നിങ്ങളിൽ തന്നെ കണ്ടെത്തുക.