Malayali Live
Always Online, Always Live

എന്റെ സ്തനങ്ങളുടെ വലിപ്പം കൂട്ടാൻ ഇങ്ങനെ ഒക്കെ ചെയ്യണമെന്ന് പലരും നിദ്ദേശിച്ചു; അനുഭവം പറഞ്ഞു ദീപിക പദുക്കോൺ..!!

2,898

ഇന്ത്യൻ സിനിമ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാൾ ആണ് ബോളിവുഡ് നായിക കൂടിയായ ദീപിക പദുകോൺ. ഇന്ത്യൻ സ്പോർട്സ് ലോകത്തിൽ ശ്രദ്ധ നേടിയ പ്രകാശ് പദുക്കോണിന്റെ മകൾ കൂടിയാണ് ദീപിക.

ആദ്യ കാലങ്ങളിൽ അച്ഛനെ പോലെ ദേശിയ തലത്തിൽ ബാഡ്മിന്റൺ കളിച്ചിരുന്ന ദീപിക പിന്നീട് ഫാഷൻ ലോകത്തിലേക്ക് ചുവട് മാറ്റുക ആയിരുന്നു. 2006 ഐശ്വര്യ എന്ന കന്നഡ ചിത്രത്തിൽ ടൈറ്റിൽ വേഷത്തിൽ എത്തിയ താരം എന്നാൽ കൂടുതൽ ശ്രദ്ധ നേടുന്നത് ബോളിവുഡിലേക്ക് എത്തുന്നതോടെ ആയിരുന്നു.

deepika padukone

2007 ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതോടെ ദീപികയുടെ കരിയർ തന്നെ മാറുക ആയിരുന്നു. എന്നാൽ ആദ്യ കാലങ്ങളിൽ സ്പോർട്സിൽ നിന്നും മോഡലിങ്ങിലേക്ക് എത്തിയ താൻ പിന്നീട് അഭിനയം തിരഞ്ഞെടുത്തപ്പോൾ കളിയാക്കിയ ഒട്ടേറെ ആളുകൾ ഉണ്ടായിരുന്നു.

മികച്ച മോഡൽ ആണെന്ന് പറയുമ്പോഴും താൻ സംസാരിക്കുന്നത് കേൾക്കുമ്പോൾ തമാശ പറയുന്നതായി ആണ് തോന്നിയിട്ടുള്ളത് എന്നാണു പലരും കളിയാക്കിയിട്ടുള്ളത്. അതുപോലെ ശരീര ഭാഗങ്ങളിൽ വലിപ്പം കൂട്ടാൻ കുറെ ആളുകൾ തനിക്ക് നിർദേശവും തന്നിട്ടുണ്ട്.

deepika padukone

മറ്റുള്ളവരെ ആകർഷിക്കണം എങ്കിൽ ശരീരത്തിന് വടിവും ഭംഗിയും വലിപ്പവും വേണം എന്നാണ് പലരും പറഞ്ഞത്. അതിനായി തന്റെ മാറിടത്തിന്റെ വലിപ്പം കൂട്ടണം എന്ന് നിർദേശിക്കുന്ന ഒട്ടേറെ ആളുകൾ ഉണ്ടായിരുന്നു.

ഇത്തരത്തിൽ ഉള്ള മോശം അനുഭവങ്ങൾ നേരിട്ടതും അതിൽ നിന്നും ഉണ്ടായ വാശിയും ആണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്ന് താരം പറയുന്നു.