Malayali Live
Always Online, Always Live

പുതിയ വിശേഷം പങ്കുവെച്ചു സന്തോഷ് പണ്ഡിറ്റ്; ഇത് നന്നായിട്ടുണ്ട് എന്ന് ആരാധകരും..!!

2,769

നടൻ , സംവിധായകൻ , സംഗീത സംവിധായകൻ തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കിയ താരം ആണ് സന്തോഷ് പണ്ഡിറ്റ്. യൂട്യൂബ് വഴി പ്രശസ്തി നേടിയ ആൾ കൂടി ആണ് സന്തോഷ്. 2011 പുറത്തിറങ്ങിയ കൃഷ്ണനും രാധയും എന്ന ചിത്രത്തിൽ കൂടി ആണ് താരം ശ്രദ്ധ നേടുന്നത്. ഗൂഗിൾ സെർച്ചിൽ 10 ആം സ്ഥാനം 2011 നവംബറിൽ നേടാൻ സന്തോഷ് പണ്ഡിറ്റിന് കഴിഞ്ഞു.

തന്റെ സിനിമയിലെ ഗാനങ്ങൾ നിലവാരം കുറഞ്ഞിട്ടും അതിനേക്കാൾ വലിയ നേട്ടം കരിയറിൽ ഉണ്ടാക്കാൻ കഴിഞ്ഞ ആൾ കൂടി ആണ് സന്തോഷ്. 9 സിനിമകൾ ആണ് സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്തത് എല്ലാത്തിലും നായകൻ സന്തോഷ് തന്നെ. മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള താരം തന്റെ ജീവിതത്തിലെ പുത്തൻ വഴിത്തിരിവ് ആണ് ഇപ്പോൾ വാർത്ത ആകുന്നത്.

സിനിമയിൽ സജീവം ആകുകയും അതോടൊപ്പം സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുകയും തുറന്ന നിലപാടുകൾ കൊണ്ടും ശ്രദ്ധ നേടിയ ആൾ കൂടി ആണ് സന്തോഷ് പണ്ഡിറ്റ്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന തിങ്കൾ കാലമാൻ എന്ന പരമ്പരയിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്. ഇത് ആദ്യമായിട്ടാണ് ഒരു ടിവി പരമ്പയിൽ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്. തിങ്കൾ കാലമാന്റെ മഹാ എപ്പിസോഡിലാണ് താരം എത്തുന്നത്.

സന്തോഷ് പണ്ഡിറ്റ് കൂടി ഭാഗമായുള്ള പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിട്ടുണ്ട്. തിങ്കൾ കാലമാൻ പരമ്പരയിൽ ഉശിരൻ സംഭാഷണങ്ങളും നർമ്മ മുഹൂർത്തങ്ങളുമായി സന്തോഷ് പണ്ഡിറ്റ് എത്തുന്നു എന്ന തലകെട്ടിൽ ആണ് പ്രൊമോ വീഡിയോ പുറത്തുവന്നത്. വീഡിയോയിൽ കിടിലൻ ഡയലോഗുകളുമായി സന്തോഷ് പണ്ഡിറ്റും തിളങ്ങിയിരിക്കുകയാണ്. ഇത്രയും നാൾ സിനിമകളിൽ മാത്രം കണ്ടിരുന്ന സന്തോഷിന്റെ തീപ്പൊരി ഡയലോഗുകൾ ഇനി തങ്ങൾക്കും ആസ്വദിക്കാം എന്ന സന്തോഷത്തിലാണ് ടെലിവിഷൻ പ്രേക്ഷകർ.