Malayali Live
Always Online, Always Live

പാടാത്ത പൈങ്കിളി ആർക്കും വേണ്ട; ആധിപത്യം തുടർന്ന് സാന്ത്വനം; കുടുംബ വിളക്കിന് സംഭവിച്ചത്..!!

4,861

സീരിയൽ ടി ആർ പിയിൽ കഴിഞ്ഞ ആഴ്ചയിൽ നിന്നും വലിയ വ്യത്യസ്തങ്ങൾ വന്നിരിക്കുകയാണ് ഇത്തവണ. റേറ്റിങ് ഒന്നാം സ്ഥാനത് ആയിരുന്നു പാടാത്ത പൈങ്കിളി കുടുംബ വിളക്ക് വന്നതോടെ ആ സ്ഥാനം കൈമാറേണ്ടി വന്നിരുന്നു. എന്നാൽ കഴിഞ്ഞ വാരം രണ്ടാം സ്ഥാനവും നഷ്ടമായിരുന്നു. ചിപ്പി നിർമ്മിക്കുന്ന സാന്ത്വനം സീരിയലിന്റെ മുന്നിൽ ആണ് അടിയറവ് പറഞ്ഞത്. ഈ ആഴ്ച ആയതോടെ നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന അമ്മയറിയാതെ എന്ന സീരിയൽ പാടത്തപൈങ്കിളിയേ നിലപരിശാക്കി എന്ന് തന്നെ പറയാം. മൗനരാഗം ആണ് അഞ്ചാം സ്ഥാനത്ത്.

അടുത്ത വാരം ആകുന്നതോടെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത് നിൽക്കുന്ന കുടുംബ വിളക്കിനെ വീഴ്ത്താൻ കഴിയും എന്നുള്ള ആത്മവിശ്വാസത്തിൽ തന്നെ ആണ് സാന്ത്വനം ആരാധകർ. 250 എപ്പിസോഡിലേക്ക് എത്തുക ആണ് കുടുംബ വിളക്ക്. വെറും 100 എപ്പിസോഡ് കഴിയുമ്പോൾ തന്നെ രണ്ടാം സ്ഥാനം നേടി കഴിഞ്ഞു ആദിത്യൻ സംവിധാനം ചെയ്യുന്ന റീമേക്ക് സീരിയൽ കൂടി ആയ സാന്ത്വനം. 5476 പോയിന്റ് ആണ് കുടുംബ വിളക്കിന് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള സാന്ത്വനത്തിന് 5072 പോയിന്റ് ആണ് ഉള്ളത്. മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന അമ്മയറിയാതെ സീരിയൽ 4220 പോയിന്റ് ആയി സാന്ത്വനത്തിൽ നിന്നും ഏറെ പിന്നിൽ ആണ്.

എന്നാൽ കുടുംബ വിളക്കും സാന്ത്വനവും തമ്മിൽ ഉള്ള മത്സരം കണക്കുകയാണ്. കുടുംബ വിളക്കിൽ നായിക ആയി എത്തുന്നത് മീര വാസുദേവ് ആണ്. വമ്പൻ താര നിരയാണ് ഈ സീരിയലിന് ഉള്ളത്. സിദ്ധാർഥ് എന്ന കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് കെ കെ മേനോൻ ആണ്. സുമിത്ര എന്ന കഥാപാത്രം ആയി എത്തുന്ന മീരയുടെയും 25 വർഷത്തെ വിവാഹം ഒഴിഞ്ഞു മറ്റൊരുത്തിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്ന സിദ്ധാർത്ഥിന്റെയും കഥയാണ് കുടുംബ വിളക്ക് പറയുന്നത്. വിമർശനങ്ങൾ ഏറെ വാങ്ങി കൂട്ടി എങ്കിൽ കൂടിയും അതെല്ലാം ടി ആർ പി റേറ്റിങ് ആക്കി മാറ്റാൻ കുടുംബ വിളക്ക് ടീമിന് കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള സാന്ത്വനം പറയുന്നതും കുടുംബ കഥ ആണെങ്കിലും ആരാധകർ ഏറെ ആണ്. ശിവന്റെയും അഞ്ജലിയുടെയും മലയാളികൾ നെഞ്ചിലേറ്റിയ സീരിയൽ ആയി മാറിക്കഴിഞ്ഞു മാറിക്കഴിഞ്ഞു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം.

പാണ്ട്യൻ സ്റ്റോർസ് എന്ന തമിഴ് സീരിയലിന്റെ ഔദ്യോഗിക റീമേക്ക് കൂടി ആണ് ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനം. ചിപ്പി രഞ്ജിത് ആണ് ഈ പരമ്പര നിർമ്മിക്കുന്നത്. കേന്ദ്ര കഥാപാത്രം ആയി എത്തുന്നതും ചിപ്പി തന്നെ ആണ്. സാധാരണ ഉള്ള കണ്ണീർ സീരിയലുകളിൽ നിന്നും ഏറെ വ്യത്യസ്തമായ രീതിയിൽ ആണ് സാന്ത്വനം കഥ പറയുന്നത്. സാന്ത്വനം സീരിയൽ ഓരോ ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ ആഘോഷവും കളിയും ചിരിയും എല്ലാം നിറഞ്ഞത് ആയി വരുക ആണ്. ശിവന്റെയും അഞ്ജലിയുടെയും പ്രണയ നിമിഷങ്ങൾ ആണ് ആരാധകർ കാത്തിരിക്കുന്നത്. ബാലന്റെയും ഭാര്യ ശ്രീദേവിയും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയൽ ആണ് സാന്ത്വനം. മലയാളത്തിൽ ഇത്രയേറെ ആരാധകർ ഉള്ള മറ്റൊരു സീരിയൽ ഇല്ല എന്ന് വേണം പറയാൻ.

santhwanam serial

ബാലന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്.ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്.

25 വർഷത്തെ ദാമ്പത്യ ജീവിതം മടുത്ത സിദ്ധാർഥ് മറ്റൊരു പെണ്ണിന്റെ തന്റെ കാമുകി ആയി തിരഞ്ഞെടുക്കുകയാണ്. കാമുകിയുടെ വേഷത്തിൽ എത്തുന്നത് സിനിമ അഭിനേതാവ് ആയ ശരണ്യ ആനന്ദ് ആണ്. സിദ്ധാർത്ഥിന്റെ പ്രണയത്തിന് പിന്തുണ നൽകുന്ന അമ്മ മൂത്ത മകൻ മകൾ എന്നിവർ അടങ്ങുന്ന കുടുംബം. സുമിത്രക്ക് ഒപ്പം ആണ് അമ്മായിയച്ഛനും ഇളയ മകനും. ഇതൊക്കെ തന്നെ കുടുംബ വിളക്ക് എന്ന പരമ്പര വിമർശനത്തിന് പാത്രമാക്കിയതും. 225 എപ്പിസോഡുകൾ എത്തുമ്പോൾ കഥയിൽ വമ്പൻ ട്വിസ്റ്റ് നടന്നത് ഇപ്പോൾ ആണ് എന്നാണ് പറയേണ്ടത്.

Padatha painkili

നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ സുമിത്രയിൽ നിന്നും സിദ്ധാർത്ഥിന് വിവാഹ മോചനം ലഭിച്ചിരിക്കുകയാണ്. സിദ്ധാർത്ഥിന്റെയും സുമിത്രയുടെയും മൂത്ത മകൻ അനിരുദ്ധിന്റെ വേഷത്തിൽ എത്തുന്നത് ആനന്ദ് നാരായൺ ആണ്. രണ്ടാം മകൻ പ്രതീഷിന്റെ വേഷത്തിൽ എത്തുന്നത് നൂബിൻ ജോണി ആണ്. മകൾ ശീതൾ ആയി എത്തുന്നത് അമൃത നായർ ആണ്. അനിരുദ്ധിന്റെ ഭാര്യ അനന്യ ആയി എത്തുന്നത് ആതിര മാധവ് ആണ്.