Malayali Live
Always Online, Always Live

മേഘ്‌നക്ക് ഇരട്ട കുട്ടികൾ; ചിരഞ്ജീവിയുടെ പുനർജ്ജന്മം; യൂട്യൂബ് വീഡിയോക്ക് പ്രതികരണവുമായി മേഘ്ന രാജ്..!!

4,126

തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ട് ഉള്ള താരം ആണ് മേഘന രാജ്. മേഘനയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം സിനിമ ലോകത്തിൽ ഒട്ടാകെ ഞെട്ടൽ ഉണ്ടാക്കിയിരുന്നു.

ചിരഞ്ജീവിയുടെ മൃതദേഹത്തിന് സമീപം പൊട്ടിക്കരഞ്ഞു തളർന്ന മേഘ്‌നയുടെ മുഖം ഇന്നും ജന മനസുകളിൽ മായാതെ നിൽക്കുന്നുണ്ട് എന്ന് വേണം പറയാൻ. എന്നാൽ മേഘനയും കുടുംബവും ഇന്നും ചിരഞ്ജീവിയുടെ വിയോഗ വേദനയിൽ നിന്നും പുറത്തു വരാതെ ഇരിക്കുമ്പോൾ കുടുംബത്തിനെ ഒട്ടേറെ വേദന നൽകുന്ന വ്യാജ വാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്.

വ്യാജ വാർത്തകൾക്ക് എതിരെ തുറന്നടിച്ച് മേഘ്ന. താൻ ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നും ചീരുവിന്റെ പുനര്ജന്മമാണെന്നുമെല്ലാമുള്ള വ്യാജ വാർത്തകൾക്ക് എതിരെയാണ് മേഘ്ന രംഗത്ത് എത്തിയിരിക്കുന്നത്. വ്യാജ വാർത്തകൾ നൽകിയ യൂട്യൂബ് ചാനലുകളുടെ ഫോട്ടോകൾ സഹിതമായിരുന്നു മേഘ്നയുടെ പ്രതികരണം.

‘ഒരുപാട് നാളായി നിങ്ങളോട് സംസാരിച്ചിട്ട്. ഞാൻ എല്ലാം പറയാം ഉടനെ തന്നെ. അതുവരെ എന്റെ ആരാധകരോടായി പറയാനുള്ളത് കാഴ്ചക്കാരെ കിട്ടാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകൾ നിങ്ങൾ ശ്രദ്ധിക്കരുതെന്നാണ്. എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചുമുള്ള എന്ത് വാർത്തയും ഞാൻ നേരിട്ട് നിങ്ങളുമായി പങ്കുവെക്കുന്നത് ആയിരിക്കും.’ എന്നാണ് മേഘ്ന ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

കഴിഞ്ഞ ജൂണിലായിരുന്നു ചിരഞ്ജീവി മരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അപ്രതീക്ഷിത മരണം. പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ 2018 ലായിരുന്നു മേഘ്നയും ചീരുവും വിവാഹിതരാകുന്നത്. ഇരുവരും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അംഗത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയായിരുന്നു.