Malayali Live
Always Online, Always Live

കൂട്ടിനു പുതിയ അതിഥി എത്തി; സന്തോഷം പങ്കുവെച്ച് സൗഭാഗ്യവും അർജുനും..!!

2,505

ടിക് ടോക്കിൽ കൂടി പ്രേക്ഷകർക്ക് ഏറെ ഇഷ്ടം തോന്നിയ താരജോഡികൾ ആയിരുന്നു സൗഭാഗ്യവും അർജുൻ സോമശേഖറും. അടുത്തിടെ ആണ് പ്രശസ്ത നർത്തകനും നടനുമായ അർജുനനുമായി വിവാഹം നടന്നത്. മലയാളികൾ ഏറെ ആഘോഷം ആക്കിയ വിവാഹം ആയിരുന്നു ഇരുവരുടെയും.

2020 ഫെബ്രുവരിയിൽ ആണ് സൗഭാഗ്യവും അർജുനും തമ്മിൽ ഉള്ള വിവാഹം നടന്നത്. ഹിന്ദു തമിഴ് ബ്രാഹ്മണ ആചാരങ്ങൾ പ്രകാരം ആയിരുന്നു വിവാഹം. ഗുരുവായൂർ അമ്പലത്തിൽ വെച്ച് ആയിരുന്നു താലികെട്ട് നടന്നത്. തുടർന്ന് മാല മാറ്റൽ , ഊഞ്ഞാൽ തുടങ്ങിയ ചടങ്ങുകളും നടന്നു.

സ്വാകാര്യ ജോലി ഉപേക്ഷിച്ചു ആണ് അർജുൻ ടാറ്റൂ ആർട്ടിസ്റ്റും നർത്തകനും ആയി മാറിയത്. ഇങ്ങനെ തിളങ്ങി നിൽക്കുമ്പോൾ ആണ് അർജുനെ ഫ്ലവർസ് ചാനലിലെ ചക്കപ്പഴം എന്ന സീരിയലിൽ അഭിനയിക്കാൻ എത്തിയത്. എന്നാൽ അർജുനെ ഇപ്പോൾ ഡാൻസ് തിരക്കുകൾ മൂലം സീരിയലിൽ നിന്നും പിന്മാറിയിരിക്കുകയാണ്. രണ്ടു വർഷത്തെ പ്രണയത്തിന് ശേഷം ആയിരുന്നു സൗഭാഗ്യ അർജുനെ വിവാഹം കഴിക്കുന്നത്.

അർജുൻ സോമശേഖർ സൗഭാഗ്യയുടെ അമ്മയും നടിയും നർത്തകിയുമായ താര കല്യാണിന്റെ ശിഷ്യൻ കൂടി ആണ്. തങ്ങളുടെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരദമ്പതികൾ ഇപ്പോഴിതാ. തങ്ങളുടെ വീട്ടിലേക്ക് പുതിയ അഥിതി എത്തിയ സന്തോഷം ആണ് ദമ്പതികൾ പങ്കുവെച്ചിരിക്കുന്നത്.

14 ലക്ഷത്തിന്റെ ബൈക്കാണ് ദമ്പതികൾ സ്വന്തമാക്കിയിരിക്കുന്നത്. കവസാക്കി നിഞ്ജ 1000 സിസി ബൈക്കാണ് സൗഭാഗ്യയും അർജുനും സ്വന്തമാക്കിയിരിക്കുന്നത്. ബൈക്കിന്റെ ചിത്രങ്ങളും വിഡിയോയും ഇരുവരും കൂടി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്.