Malayali Live
Always Online, Always Live

സ്നേഹം പങ്കുവെച്ച് അഞ്ജലിയും ശിവനും; കണ്ണുകൾ നിറഞ്ഞു ശങ്കരൻ; ആഹ്ലാദത്തിൽ സാന്ത്വനം കുടുംബം..!!

2,888

ആരാധകർ കാത്തിരുന്ന നിമിഷങ്ങളുമായി സാന്ത്വനം സീരിയൽ. ശിവന്റെയും അഞ്ജലിയുടെയും പ്രണയ നിമിഷങ്ങൾ ആണ് ഇപ്പോൾ സീരിയലിൽ കാണിക്കുന്നത്. ആരാധകർ ഏറെ കാലം ആയി കാത്തിരിക്കുന്ന നിമിഷങ്ങൾ ഇപ്പോൾ ആണ് കാണിച്ചു തുടങ്ങിയത്. ഇതിലും നേരത്തെ വരണം എന്ന് ആഗ്രഹിച്ചതാണ് ഇപ്പോൾ എങ്കിലും വന്നല്ലോ എന്നാണ് ആരാധകർ പറയുന്നത്.

അപർണ്ണയുടെ അച്ഛന്റെ ഗുണ്ടകൾ ആണ് അഞ്ജലിയെയും ശിവനെയും അപകടപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതിനു പിന്നാലെ ആണ് അഞ്ജലിയോട് ഉള്ള ശിവന്റെ മനസ്സിൽ ഉള്ള സ്നേഹം മുഴുവൻ പുറത്തു വന്നു തുടങ്ങിയത്. വല്ലത്തൊരു കെയർ തന്നെ ആണ് ശിവൻ അഞ്ജലിക്ക് കൊടുക്കുന്നത്. അതുപോലെ തന്നെ അഞ്ജലി ശിവനും.

ഇരുവരും തമ്മിൽ എല്ലാം പറയാതെ പറയുമ്പോൾ സാന്ത്വനം വീട്ടിലും സന്തോഷം തന്നെ ആണ്. പുത്തൻ എപ്പിസോഡിൽ അഞ്ജലിയെ ആശുപത്രിയിൽ കൊണ്ട് പോകുന്ന ശിവൻ പുത്തൻ ഷർട്ടും പാന്റും ഇട്ടാണ് എത്തുന്നത്. താൻ മുണ്ട് ധരിച്ചു വേണമെങ്കിലും പോകും എന്നാൽ അഞ്ജലിക്ക് ഇതാണ് ഇഷ്ടം എന്നാണ് ശിവൻ പറഞ്ഞു കണ്ണനോട് പറയുന്നത്.

തുടർന്ന് ശിവനൊപ്പം ബൈക്കിൽ പോകുന്ന അഞ്ജലിക്ക് ശിവൻ വഴിയിൽ ഇന്നും കരിക്ക് വാങ്ങി കൊടുക്കുന്നു. കരിക്കു കഴിക്കാൻ തനിക്ക് ഏറ്റവും ഇഷ്ടം ഉള്ളത് എന്നും അച്ഛനോട് പറഞ്ഞാൽ വീട്ടിൽ കൊണ്ട് വന്നു ആണ് തരുന്നത്. എന്നാൽ ആദ്യം ആയി കരിക്ക് കടയിൽ പോയി കഴിക്കുന്നത് എന്ന് ശിവനോട് അഞ്ജലി വളരെ സന്തോഷത്തോടെ പറയുന്നു.

വീട്ടിൽ നിന്നും വരുന്ന വഴിയിൽ ശങ്കരൻ ഇത് കാണുകയും ചെയ്യുന്നത്. മകളോട് ശിവന്റെ ഇഷ്ടം കാണുമ്പോൾ വല്ലാത്ത സന്തോഷം കാരണം ശങ്കരന്റെ കണ്ണുകൾ നിറയുന്നുണ്ട്. കൂടാതെ ആശുപത്രിയിൽ എത്തുമ്പോൾ അഞ്ജലിയുടെ സുഹൃത്തിനെ കാണുമ്പോൾ പരിചയപ്പെടുകയും അതുപോലെ നിങ്ങൾ നല്ല ജോഡികൾ ആണെന്ന് അഞ്ജലിയോട് കൂട്ടുകാരി പറയുകയും ചെയ്യുന്നു.

അതുപോലെ അഞ്ജലിയുടെ കയ്യിൽ ഇഞ്ചക്ഷൻ വെക്കുമ്പോൾ വല്ലാത്ത സങ്കടം വരുന്നുണ്ട് ശിവന്. ഇരുവരും തന്നിൽ പ്രണയ നിമിഷങ്ങൾ തുടങ്ങിയ സന്തോഷത്തിൽ ആണ് ആരാധകർ. സജിൻ ആണ് ശിവൻ ആയി എത്തുന്നത്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്. ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്നത് ചിപ്പി രഞ്ജിത് ആണ് ചിപ്പി തന്നെ ആണ് നിർമാതാവും സീരിയലിന്റെത്.