Malayali Live
Always Online, Always Live

എന്റെ പ്രായത്തെ കുറിച്ച് അങ്ങനെ പറയുന്നത് എനിക്കിഷ്ടല്ല; മഞ്ജു വാര്യർ പറയുന്നു..!!

2,597

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അഭിനേതാവ് ആണ് മഞ്ജു വാര്യർ. സല്ലാപത്തിൽ ദിലീപിന്റെ നായിക ആയി എത്തിയ താരം പിന്നീട് അഭിനയ ലോകത്തിൽ നിന്നും പതിനഞ്ചു വർഷങ്ങൾ മാറി നിന്ന് തിരിച്ചു വന്നപ്പോൾ പോലും അതെ ഇഷ്ടത്തോടെ തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ആദ്യം നായികയായി തിളങ്ങി എങ്കിൽ കൂടിയും രണ്ടാം വരവിൽ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറാനും മഞ്ജുവിന് നിഷ്പ്രയാസം കഴിഞ്ഞു.

രണ്ടാം വരവിൽ മോഹൻലാലിനൊപ്പം വിജയ ചിത്രങ്ങൾ ഏറെ ഉണ്ടാക്കിയപ്പോൾ ഇത്രയേറെ വർഷത്തെ അഭിനയ ജീവിതത്തിൽ നേടാൻ കഴിയാത്ത മമ്മൂട്ടിക്ക് ഒപ്പം ഉള്ള വേഷവും ചെയ്യാൻ കഴിഞ്ഞു മഞ്ജുവിന്. അതോടൊപ്പം തന്നെ തമിഴിൽ ധനുഷിനൊപ്പം വമ്പൻ വിജയ ചിത്രത്തിന്റെ ഭാഗമാകാനും മഞ്ജു വാര്യർക്ക് കഴിഞ്ഞു. 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു മഞ്ജു വാര്യർ അഭിനയ ലോകത്തിൽ എത്തുന്നത്.

തുടർന്ന് ദിലീപിന്റെ നായികയായി സല്ലാപത്തിൽ കൂടി നായികയായി അരങ്ങേറ്റവും കുറിച്ചു. ഇന്ന് സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കാൻ ഉള്ള കഴിവ് മഞ്ജുവിന് ഉണ്ട്. മോഹൻലാലിനും മമ്മൂട്ടിക്കും ഒക്കെ ഉള്ളത് പോലെ മഞ്ജുവിന്റെ ചിത്രങ്ങൾ കാണാനും ഒരു വിഭാഗം ആളുകൾ ഉണ്ടായി. ആരാധക കൂട്ടം നേടാൻ മഞ്ജുവിന് കഴിഞ്ഞു എന്ന് വേണം പറയാൻ. കയ്യ് നിറയെ ചിത്രങ്ങൾ ഉള്ളതുപോലെ തന്നെ സാമൂഹിക മാധ്യമങ്ങളിലും സജീവമാണ് മഞ്ജു.

പുത്തൻ ഫോട്ടോഷൂട്ടുകൾ ഫോട്ടോകൾ യാത്ര വിശേഷങ്ങൾ നൃത്തങ്ങൾ എന്നിവയെല്ലാം താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം ഒരു ഓൺലൈൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. തന്റെ പ്രായത്തെ കുറിച്ച് സംസാരിക്കുന്നത് അതുപോലെ ഫേസ്ബുക്കിൽ കമന്റ് വരുന്നത് ഒക്കെ കാണുമ്പോൾ അരോചകമായി തോന്നാറുണ്ട്. അതിനെ കുറിച്ച് മഞ്ജു പറയുന്നത് ഇങ്ങനെ..

പ്രായം പിന്നോട്ട് സഞ്ചരിക്കുന്നു ചെറുപ്പമായിരിക്കുന്നു എന്ന് കേൾക്കുന്നത് തനിക്ക് ഒരിക്കലും ഇഷ്ടമുള്ള കാര്യമല്ല. പ്രായമാവുന്നത് സ്വാഭാവികമാണ്. ആരാണെങ്കിലും പ്രായമാവും. സത്യത്തിൽ പ്രായമാവുന്നു എന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. പ്രായമാവുന്നതിനെ സന്തോഷത്തോടെ അനുഭവിയ്ക്കുകയാണ് വേണ്ടത്. ഞാൻ വിശ്വസിക്കുന്നൊരു കാര്യം എന്താണെന്ന് വെച്ചാൽ ചെറുപ്പമോ പ്രായമോ ഒന്നുമല്ല വിഷയം.

നമ്മൾ സന്തോഷത്തോടെയാണോ ജീവിക്കുന്നത് എന്നത് മാത്രമാണ് കാര്യം. എന്റെ ഫോട്ടോകൾക്ക് ചെറുപ്പമായി എന്ന കമന്റ് വരുമ്പോൾ ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യമാണത്. സന്തോഷമാണ് പ്രധാനം. ചെറുപ്പമാണെങ്കിലും പ്രായമാണെങ്കിലും സന്തോഷിച്ചു കൊണ്ടിരിക്കുകയാണ് വേണ്ടതെന്നും മഞ്ജു വാര്യർ പറയുന്നു.