Malayali Live
Always Online, Always Live

ലിസിയുമായുള്ള വേർപിരിയലിനു പിന്നിൽ ഒരേയൊരു കാരണം മാത്രം; പ്രിയദർശൻ തുറന്നു പറയുന്നു..!!

13,107

തന്റെ ഭാര്യയായിരുന്ന ലിസിയുമായി ഒരു പിണക്കവുമില്ലെന്നും തന്റെ എല്ലാ വിജയത്തിന്റെ കാരണവും ലിസിയാണെന്നും പ്രിയൻ പറഞ്ഞു. ലിസിയുമായി വേർപിരിയാൻ ഉണ്ടായത് ഒരേയൊരു കാരണം കൊണ്ടാണെന്ന് പ്രിയദർശൻ പറയുന്നു. ഗൃഹലക്ഷമിക്ക് നൽകിയ അഭിമുഖത്തിൽ ആണ് ദാമ്പത്യം വേര്പിരിഞ്ഞതിന്റെ കാരണം പ്രിയൻ വെളിപ്പെടുത്തിയത്.

ഭാര്യ ലിസിയുമായുള്ള പ്രശ്നങ്ങൾക്ക് കാരണം ഈഗോ മാത്രമാണെന്നും ഈഗോ എന്ന ഒറ്റ കാരണമാണ് വിവാഹ ബന്ധം വേർപിരിയാൻ ഇടയാക്കിയതെന്നും പ്രിയൻ പറയുന്നു. ഞാനൊരു കൻസർവെറ്റിവ് കുടുംബത്തിൽ ജനിച്ചു വളര്ന്നതാണ്. പുരുഷന്റെ മനസിലെ ഭാര്യ എന്നു പറയുന്നത് മിക്കവാറും അമ്മയാവും മാതൃക.

പക്ഷെ കല്യാണം കഴിക്കുമ്പോൾ അമ്മയിൽ കണ്ടിട്ടുള്ള ഒരിക്കലും ഭാര്യയിൽ പ്രതീക്ഷിക്കരുത്. ഇത്രയും വർഷം ഞാൻ ലിസിയുമൊത്ത് ജീവിച്ചത് സ്വർഗത്തിൽ തന്നെയാണ്. ഇപ്പോൾ ഞങ്ങൾ തമ്മിൽ പിരിഞ്ഞു. എങ്കിലും എന്റെ വീടിന്റെ മുമ്പിലെ ‘പ്രിയദർശന്റെ ലിസി’ എന്ന ബോർഡ് ഞാൻ മാറ്റിയിട്ടില്ല. എനിക്കറിയാം എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും അവൾക്ക് എന്നോടുള്ള ബഹുമാനവും എനിക്ക് അവളോടുള്ള ബഹുമാനവും നഷ്ടപ്പെട്ടിട്ടില്ല. വേർപിരിയൽ ഈഗോയുടെ മാത്രം പ്രശ്‌നമാണ്’ പ്രിയൻ പറഞ്ഞു.

അന്തരിച്ച സോമൻ നായരുടെയും പരേതനായ രാജമ്മയുടെയും രണ്ട് മക്കളിൽ മൂത്തവനാണ് പ്രിയദർശൻ. 1957 ജനുവരി 30 ന് അലപ്പുഴ ജില്ലയിലെ അംബലപുഴയിലെ അമ്മയുടെ വീട്ടിൽ ജനിച്ചു. അദ്ദേഹത്തിന് ഒരു അനുജത്തി ഉണ്ട്. ജനപ്രിയ നടി ലിസിയുമായി പ്രണയത്തിലായ അദ്ദേഹം 1990 ഡിസംബർ 13 ന് വിവാഹം കഴിച്ചു. 2014 ൽ ഇരുവരും വിവാഹമോചനം നേടി.