Malayali Live
Always Online, Always Live

കാവ്യക്ക് പ്രായം 36; കാവ്യാ മാധവന്റെ സൗന്ദര്യം കണ്ടു മയങ്ങി പോകുന്നു; മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പറയുന്നത്..!!

6,034

ബാലതാരം ആയി എത്തി തുടർന്ന് മലയാളത്തിലെ ഏറ്റവും നല്ല നായികമാരിൽ ഒരാൾ ആയി മാറിയ താരം ആണ് കാവ്യാ മാധവൻ. ദിലീപിന്റെ നായികയായി അഭിനയ ലോകത്തിൽ തുടങ്ങിയ താരം ഇപ്പോൾ ജീവിതത്തിലും ദിലീപിന്റെ നായികയാണ്. ശാലീന സൗന്ദര്യം ഉള്ള നായികമാരുടെ ലിസ്റ്റിൽ എന്നും ഒന്നാമത് നിൽക്കുന്ന ആൾ ആണ് കാവ്യാ.

വിടർന്ന കണ്ണുകളും പനങ്കുല പോലെയുള്ള മുടിയും എല്ലാം കാവ്യക്ക് ശാലീന സൗന്ദര്യം കൂട്ടി. ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ ആയിരുന്നു കാവ്യാ ആദ്യമായി നായികയായി എത്തിയ ചിത്രം. ദിലീപ് കാവ്യാ ജോഡി ആരാധകർ ഏറ്റെടുത്തതോടെ മലയാളത്തിലെ ഏറ്റവും മികച്ച ഭാഗ്യ ജോഡികൾ ആയി കാവ്യയും ദിലീപും മാറി.

പിന്നീട് ജീവിതത്തിലും അങ്ങനെ തന്നെ. ഇപ്പോൾ സിനിമയിൽ നിന്നും ബ്രെക്ക് എടുത്തു ഉത്തമ ഭാര്യയുടെയും അമ്മയുടെയും വേഷത്തിൽ ആണ് ആണ് കാവ്യാ മാധവൻ എന്ന് പറയാതെ വയ്യ.

സിനിമയിൽ കാവ്യയെ കാണാറില്ല എങ്കിൽ കൂടിയും താരം ഇപ്പോൾ എത്തുന്നത് സുഹൃത്തുക്കളുടെയും അടുത്ത ബന്ധത്തിൽ ഉള്ളവരുടെയും മറ്റും വിവാഹം പോലെ ഉള്ളത് ആഘോഷ വേളയിൽ ആണ്.

ഇപ്പോൾ കാവ്യയെ വീണ്ടും ആരാധകർ കാണുന്നത് പ്രിയ നടനും സംവിധായകനും ദിലീപിന്റെ ഉറ്റ സുഹൃത്തുമായ നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹത്തിന് ആയിരുന്നു. ദിലീപും കാവ്യയും മീനാക്ഷിയും ആയിരുന്നു വിവാഹത്തിൽ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം.

മീനാക്ഷിയുടെയും കാവ്യാ മാധവന്റെയും ലുക്ക് സോഷ്യൽ ലോകം ഏറ്റെടുത്തു. ഇതിനിടെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ ഉണ്ണി പി എസ് കാവ്യ മാധവനൊപ്പമുള്ള ചിത്രം പങ്കുവെച്ചത് വൈറൽ ആയിരുന്നു. കാവ്യക്ക് മേക്കപ്പ് ചെയ്തതിനെ കുറിച്ചും കാവ്യയുടെ സൗന്ദര്യത്തെ കുറിച്ചും ഒരു കുറിപ്പും ഉണ്ണി സോഷ്യൽ മഡീയയിലൂടെ പങ്കുവെച്ചു.

‘എന്റെ പ്രിയപ്പെട്ട കാവ്യ മാധവന്റെ സ്വതസിദ്ധമായ സൗന്ദര്യം കാണുമ്പോൾ ഞാൻ മയങ്ങി പോവുകയാണ്. അവരുടെ സുന്ദരമായ ചിരി ആ മുറി മുഴുവൻ പ്രകാശം പരത്തുകയാണ്. ഈ മനോഹരമായ കപ്പിൾസ് എന്നും എപ്പോഴും എന്റെ ഹൃദയത്തിൽ ഉണ്ടാവും’. എന്നാണ് ഉണ്ണി ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചത്.

ഉണ്ണിയുടെ വാക്കുകൾ വളരെ ശരിയാണെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. കാവ്യ വീണ്ടും സുന്ദരിയായിട്ടുണ്ടെന്ന് ഭൂരിഭാഗം പേരും പറയുന്നു. എന്നാൽ കാവ്യയുടെ പഴയ നാടൻ ഭംഗി മാറി പോയെന്ന് സൂചിപ്പിക്കുന്നവരും നിരവധിയാണ്.കാവ്യയെ മാത്രം അല്ല ദിലീപിന്റെ മകൾ മീനാക്ഷിയെയും അണിയിച്ചൊരുക്കിയത് ഉണ്ണി തന്നെ ആണ്.