Malayali Live
Always Online, Always Live

ഭർത്താവിന്റെ മടിയിലിരുന്ന് സ്നേഹ ചുംബനം നൽകി ഭാവന; കൂടെ ആ സന്തോഷം പങ്കുവെച്ച് താരം..!!

3,431

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് ഭാവന. മലയാളത്തിൽ കൂടി ആണ് താരം എത്തിയത് എങ്കിൽ കൂടിയും തുടർന്ന് തമിഴിലും കന്നടയിലും തെലുങ്കിലും താരം തിളങ്ങി. അറുപതിൽ അധികം സിനിമകളിൽ താരം അഭിമായിച്ചിട്ടുണ്ട്. കന്നഡ സിനിമ നിർമാതാവ് ആയ നവീനെ ആണ് ഭാവന വിവാഹം കഴിച്ചത്.

മലയാളത്തിൽ സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞ താരം കൂടി ആണ് ഭാവന. പുതുമുഖങ്ങളെ വച്ച് കമൽ സം‌വിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ സിദ്ധാർഥ് ജിഷ്ണു രേണുക മേനോൻ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സിൽ ഭാവനയുടെ ചലച്ചിത്രാഭിനയത്തിൻറെ തുടക്കം. താരതമ്യേനെ സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങൾ മലയാളത്തിൽ കിട്ടി.

മലയാളത്തിലെ ഒട്ടു മിക്ക മുൻനിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി ദിലീപ് ജയറാം പൃഥ്വിരാജ് കുഞ്ചാക്കോ ബോബൻ ജയസൂര്യ എന്നിവർ ഇതിൽ പെടും. അതെ സമയം വിവാഹം കഴിഞ്ഞതോടെ ഭാവന എന്ന താരത്തിനെ അധികം ആരും കണ്ടില്ല എന്ന് വേണം പറയാൻ. 2018 ജനുവരി 22 ആയിരുന്നു ഭാവനയും നവീനും തമ്മിൽ വിവാഹം കഴിക്കുന്നത്.

2012 ൽ റോമിയോ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് തുടങ്ങി സൗഹൃദം പിന്നീട് പ്രണയമായി അഞ്ചു വർഷം നീണ്ടു നിന്ന് പ്രണയത്തിന് ശേഷം ഇരുവരും വിവാഹം കഴിക്കുന്നത്. മലയാള സിനിമ ഏറെ ആഘോഷം ആക്കിയ വിവാഹം ആയിരുന്നു ഭാവനയുടേത്. എന്നാൽ കുറെ കാലങ്ങൾ ആയി സോഷ്യൽ മീഡിയയിൽ സജീവം അല്ലാതെ ഏറുന്ന ഭാവന ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ സജീവം ആണ്. ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ ആയി താരം എത്താറുണ്ട്.

ഇപ്പോഴിതാ ഭർത്താവിന് മടിയിൽ ഇടുന്നു ചുംമ്പനം നിൽക്കുന്ന ഫോട്ടോ ആണ് വൈറൽ ആകുന്നത്. ഫോട്ടോക്ക് താരം നൽകിയ തലക്കെട്ട് ഇങ്ങനെ ആയിരുന്നു… ഞാൻ നിന്നെ തിരഞ്ഞെടുത്തു. ഓരോ തവണയും എപ്പോഴും മറ്റെന്തിനും മുകളിൽ ഞാൻ നിന്നെ തന്നെ തിരഞ്ഞെടുക്കും. നിന്നെ തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു. സന്തോഷകരമായ വിവാഹ വാർഷികാശംസകൾ എന്റെ പി പ്രണയമേ.. എന്നാണ് ഭാവന കുറിച്ചത്.

പോസ്റ്റിൽ നിരവധി ആളുകൾ ആണ് ആശംസകളുമായി എത്തിയത്. കവിത നായർ , സീരിയൽ താരം സജിൻ , മധു വാര്യർ , ദീപ്തി വിധു പ്രതാപ് , സായനോര ഫിലിപ് , ഹേമന്ത് മേനോൻ തുടങ്ങി നിരവധി താരങ്ങൾ ആണ് ആശംസകളുമായി എത്തിയത്.